Activate your premium subscription today
കറാച്ചി ∙ പാക്കിസ്ഥാൻ ട്വന്റി20 ടീമിൽ നിന്നു പുറത്തായ മുൻ ക്യാപ്റ്റൻ ബാബർ അസം ദേശീയ ട്വന്റി20 ചാംപ്യൻഷിപ്പിൽ നിന്നും പിൻമാറി. ബാബർ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ, പേസ് ബോളർ നസീം ഷാ എന്നിവരെ 16നു തുടങ്ങുന്ന ന്യൂസീലൻഡ് പരമ്പരയിലെ ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിൽ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ആഭ്യന്തര ട്വന്റി20 ചാംപ്യൻഷിപ്പിൽ നിന്ന് ബാബർ പിൻമാറിയത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഏപ്രിൽ പകുതിയോടെ തുടങ്ങുന്നതു കൊണ്ടു കൂടിയാണ് ബാബറിന്റെ പിൻമാറ്റമെന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈ ∙ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ നിത്യഹരിത നായകൻ അജന്ത ശരത് കമൽ വിരമിക്കുന്നു. 22 വർഷം കരിയറിനൊടുവിൽ ഈ മാസം അവസാനം ടേബിൾ ടെന്നിസിനോട് വിടപറയുമെന്ന് ശരത് കമൽ (42) അറിയിച്ചു. സ്വദേശമായ ചെന്നൈയിൽ 25ന് ആരംഭിക്കുന്ന ഡബ്ല്യുടിടി സ്റ്റാർ കണ്ടന്റർ ടൂർണമെന്റാണ് വിടവാങ്ങൽ മത്സരം.
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉൾപ്പെടെ പ്രധാന തസ്തികയിലുള്ള 5 ഐഎഎസ് ഉദ്യോഗസ്ഥർ ഇൗ വർഷം വിരമിക്കും. ചീഫ് സെക്രട്ടറി ഏപ്രിലിലും ഫിഷറീസ്, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ ഇൗ മാസവുമാണു വിരമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ അഡിഷനൽ ചീഫ് സെക്രട്ടറി ഇഷിത റോയി മാർച്ചിൽ വിരമിക്കും. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മേയിലും കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഏപ്രിലിലുമാണ് വിരമിക്കുന്നത്. ഇവർക്കെല്ലാം മൂന്നും നാലും വകുപ്പുകളുടെ ചുമതലയുണ്ട്.
ന്യൂഡൽഹി ∙ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം രണ്ടുതരത്തിലാണെന്നും ഇതു വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടിയുള്ള അപ്പീൽ ഹർജിയിൽ സുപ്രീം കോടതി ഓഗസ്റ്റിൽ വാദം കേൾക്കും. സർക്കാർ ജീവനക്കാരായ സജു നമ്പാടൻ, ടി.കെ. മൂസ എന്നിവരാണ് കോടതിയിലെത്തിയത്. 2013 ഏപ്രിൽ ഒന്നിനു മുൻപു സർവീസിലെത്തിയവരുടെ വിരമിക്കൽ പ്രായം 56 ആണ്. അതിനു ശേഷം ചേർന്നവർക്ക് 60 വയസ്സാണ് വിരമിക്കൽ പ്രായം
വാർധക്യകാലം സുരക്ഷിതമാക്കുന്നതിനുള്ള റിട്ടയർമെന്റ് നിക്ഷേപങ്ങളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിൽ. മൂന്നിൽരണ്ട് സ്ത്രീകളും റിട്ടയർമെന്റ് പ്ലാനുകളിൽ പണം നിക്ഷേപിക്കുന്ന പ്രവണതയാണ് ഇപ്പോൾ ദേശീയതലത്തിലുള്ളത്. അതിൽ മുന്നിലുള്ളതു കേരളത്തിലെ സ്ത്രീകളാണെന്ന് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്സിന്റെ ഈയിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ ജോലി ചെയ്യുന്ന ഓഫിസിന് 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ജീവനക്കാർ താമസിക്കണമെന്ന നിബന്ധന ഇളവു ചെയ്ത് 20 കിലോമീറ്ററായി വർധിപ്പിച്ചു. മെഡിക്കൽ ഓഫിസർമാരുടേത് 8 കിലോമീറ്ററിൽ നിന്നു 10 കിലോമീറ്ററാക്കി. റവന്യു, പൊലീസ്, ആരോഗ്യ, തദ്ദേശ, അഗ്നിരക്ഷാ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ഓഫിസ്
ജോലിയിൽ നിന്ന് വിരമിച്ച് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ്. അടുത്ത ദിവസം മുതൽ ജോലിയില്ല. അതുകൊണ്ട് പതിവു ദിനചര്യ മാറുന്നു. നിഷ്ക്രിയ നേരങ്ങൾ വർധിക്കുന്നു. ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി
തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നു ഡോ.സജി ഗോപിനാഥ് ഇന്നലെ വിരമിച്ചതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് വിസിമാർ ഇല്ലാതായി. സാങ്കേതിക സർവകലാശാലയുടെ അധികച്ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
രാജ്യാന്തര ട്വന്റി20യിൽ വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് വെറ്ററൻ ഓൾറൗണ്ടർ മഹ്മദുല്ല. ഇന്ത്യയ്ക്കെതിരെ നടക്കുന്ന മൂന്നാം മത്സരത്തോടെ രാജ്യാന്തര ട്വന്റി20 അവസാനിപ്പിക്കുമെന്ന് മുപ്പത്തിയെട്ടുകാരനായ മഹ്മദുല്ല പറഞ്ഞു. 2021ൽ ടെസ്റ്റിൽ നിന്നു വിരമിച്ച ബംഗ്ല താരം ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് അറിയിച്ചു.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. ഒരു കാര്യം പ്രഖ്യാപിക്കാനുണ്ടെന്നു പറഞ്ഞ രാഹുൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു തുടക്കമായത്. ഇതോടെ രാഹുൽ വിരമിക്കൽ പ്രഖ്യാപിച്ചെന്ന രീതിയിലുള്ള സ്ക്രീൻ ഷോട്ടുകൾ വ്യാപകമാകുകയായിരുന്നു.
Results 1-10 of 72