Activate your premium subscription today
കോഴിക്കോട്ടെ മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ സയന്റിസ്റ്റ് ഒഴിവ്. റഗുലർ നിയമനം. ബയോഡൈവേഴ്സിറ്റി/ ഇക്കോളജി, പ്ലാന്റ് ബയോടെക്നോളജി വിഭാഗങ്ങളിൽ ഒാരോ ഒഴിവു വീതം. ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.www.mbgips.in ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ
തേഞ്ഞിപ്പലം ∙ കാലിക്കറ്റിലെ ഗവേഷകർ കണ്ടുപിടിച്ച കൊതുകുനാശിനിക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. ജന്തുശാസ്ത്ര പഠന വകുപ്പ് മുൻ മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. വി.എം. കണ്ണനും ഗവേഷക എം. ദീപ്തിയും ചേർന്നാണ് 5 വർഷത്തെ ഗവേഷണത്തിലൂടെ ഇത് കണ്ടെത്തിയത്. കൊതുകുനാശിനി വ്യാവസായികമായി ഉൽപാദിപ്പിക്കാൻ തയാറുളള കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ഉടമ്പടി ഉണ്ടാക്കാൻ യൂണിവേഴ്സിറ്റി അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ 1974–ൽ ആദ്യത്തെ ആണവപരീക്ഷണത്തിനായി തയാറെടുക്കുകയായിരുന്നു ഹോമി സെഥ്നയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആണവശാസ്ത്രജ്ഞർ. പരീക്ഷണത്തിന്റെ ചുമതലയുള്ള ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ തലവൻ ഡോ.രാജാ രാമണ്ണ പരീക്ഷണസ്ഥലമായ രാജസ്ഥാനിലെ പൊഖ്റാൻ റേഞ്ചിലെത്തി, തന്റെ രണ്ടാമൻ ഡോ.പി.കെ.അയ്യങ്കാരോടു ചോദിച്ചു. ‘‘എല്ലാം ശരിയാകുമോ?’’
ഡോ. ആർ. ചിദംബരം നേതൃത്വം നൽകിയ പൊഖ്റാൻ– 1 (1974), പൊഖ്റാൻ– 2 (1998) എന്നീ വിജയകരമായ പരീക്ഷണങ്ങളാണ് ആഗോള തലത്തിൽ ആണവ ശക്തിയെന്ന ഇന്ത്യയുടെ പദവി ഉറപ്പിച്ചത്. 1998 ലെ പരീക്ഷണത്തിനു പിന്നാലെ വ്യക്തിപരമായി അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. പരീക്ഷണം വിജയിച്ചെന്ന ഇന്ത്യയുടെ വാദത്തിൽ പാശ്ചാത്യ രാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ആണവ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കൂറുകളോളം അദ്ദേഹം എന്നോടു സംസാരിച്ചു.
ഇന്ത്യയിലെ മഹാൻമാരായ ശാസ്ത്രജ്ഞരിലൊരാൾ എന്നതിനൊപ്പം, നല്ലൊരു മനുഷ്യൻ എന്നുകൂടി പറഞ്ഞാലാണ് ഡോ. ചിദംബരത്തെക്കുറിച്ച് ഒറ്റവാചകത്തിലുള്ള വിശേഷണം പൂർണമാവുക. ചിട്ടയായ ജീവിതവും കഠിനാധ്വാനവും മാത്രമല്ല, എല്ലാവരോടും തുല്യതയോടെയുള്ള പെരുമാറ്റവും ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു. വ്യക്തിപരവും ഒൗദ്യോഗികവുമായ ജീവിതത്തിൽ ഡോ.ചിദംബരം പാലിച്ച ചിട്ട എടുത്തു പറയേണ്ടതുണ്ട്. യോഗയും പ്രഭാതസവാരിയുമൊക്കെ കഴിഞ്ഞ്, എല്ലാ ദിവസവും രാവിലെ 8.45ന് ഓഫിസിലെത്തും, രാത്രി വൈകും വരെയും ജോലി. ശനി, ഞായർ. ദീപാവലി, ഹോളി ഒക്കെയും അദ്ദേഹത്തിന് പ്രവൃത്തി ദിവസങ്ങളായിരുന്നു.
തൃശൂർ ∙ സസ്യജാലങ്ങളുടെ ലോകത്ത് അർപ്പിച്ച ജീവിതമായിരുന്നു ഡോ. കെ.എസ്.മണിലാലിന്റേത്. 17–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിൻ ഭാഷയിൽ തയാറാക്കിയ 12 വോള്യം ‘ഹോർത്തൂസ് മലബാറിക്കൂസ്’ മണിലാലിന്റെ ശ്രമഫലമായി മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നിൽ ഒരു കഥയുണ്ട്. എന്നെങ്കിലുമൊരു പുസ്തകമെഴുതുമെങ്കിൽ അതു ഹോർത്തൂസ് മലബാറിക്കൂസിന്റെ പരിഭാഷ ആയിരിക്കണമെന്ന അമ്മയുടെ വാക്കുകളാണത്രേ മണിലാലിനു പ്രചോദനമായത്.
ഇന്ത്യയിൽ ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വനിതകളെ സംബന്ധിച്ച പ്രഫഷനൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച ‘സ്വാതി’ പോർട്ടലിൽ (SWATI– Science for Women: A Technology and Innovation Portal) ഇപ്പോൾ റജിസ്റ്റർ ചെയ്യാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ
ന്യൂയോർക്ക് ∙ ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിന്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തിയതിന് അമർത്യ മുഖോപാധ്യായ, സി. ആനന്ദരാമകൃഷ്ണൻ, രാഘവൻ വരദരാജൻ എന്നീ മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ പുരസ്കാര നിറവിൽ.
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമായാണ് രാജവെമ്പാല കണക്കാക്കപ്പെട്ടിരുന്നത്. പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്ത ഈ രാജനെപ്പറ്റി പുതിയ പഠനങ്ങളുമായി എത്തുകയാണ് ഗവേഷകർ. കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ
ബെംഗളൂരു ∙ ശാസ്ത്ര, ഗവേഷണ രംഗത്തെ മികവിനു മലയാളി സാമൂഹികശാസ്ത്രജ്ഞൻ ഡോ. മഹ്മൂദ് കൂരിയ ഉൾപ്പെടെ 6 പേർക്ക് ഇൻഫോസിസ് പുരസ്കാരം. ഒരു ലക്ഷം ഡോളറാണ് (ഏകദേശം 84.5 ലക്ഷം രൂപ) പുരസ്കാരത്തുക. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരരാഷ്ട്രങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക രംഗത്തെ മാറ്റങ്ങളിൽ ഇസ്ലാമിക നിയമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പഠനത്തിന് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലാണ് എഡിൻബറ സർവകലാശാലയിലെ ചരിത്രാധ്യാപകനായ ഡോ. മഹ്മൂദ് കൂരിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
Results 1-10 of 116