Activate your premium subscription today
തിരുവനന്തപുരം ∙ നിയമങ്ങളും ഉത്തരവുകളും മറികടന്ന് രണ്ടു ബോഡി ബിൽഡിങ് താരങ്ങളെ പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ച സർക്കാർ നടപടി വിവാദമായതിനു പിന്നാലെ കണ്ണൂരിലെ സിപിഎംകാരനായ മറ്റൊരാളെയും സ്പോർട്സ് ക്വോട്ടയിൽ പൊലീസിൽ നിയമിക്കാൻ ഉന്നതതല നീക്കം.
തിരുവനന്തപുരം ∙ രാജ്യാന്തര ഫുട്ബോൾ താരമായ അനസ് എടത്തൊടികയ്ക്ക് 31–ാം വയസ്സിൽ പ്രായം കൂടിപ്പോയെന്നു പറഞ്ഞു പൊലീസിൽ നിയമനം നിഷേധിച്ച ആഭ്യന്തര വകുപ്പ് ചട്ടങ്ങൾ ലംഘിച്ച് വഴിവിട്ട നിയമനം നൽകിയ ബോഡി ബിൽഡിങ് താരമായ ചിത്തരേഷ് നടേശന് പ്രായം 39, ഷിനു ചൊവ്വയ്ക്ക് 37! അനസിനൊപ്പം നിയമനത്തിനു ശുപാർശ ചെയ്ത ഒളിംപ്യൻ എം.ശ്രീശങ്കറിന് 4 വർഷമായിട്ടും മറുപടി നൽകാൻ പോലും വകുപ്പ് തയാറായിട്ടുമില്ല.
തിരുവനന്തപുരം∙ ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. മന്ത്രിസഭ നിയമന ശുപാര്‍ശ നല്കിയ ഷിനു ചൊവ്വ ഇന്നു രാവിലെ നടന്ന കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
ഇന്ത്യയിൽ കായികരംഗത്തു മികവിന്റെ പര്യായമായിരുന്നു കേരളം. പ്രതിഭാശാലികളുടെ അക്ഷയഖനി. എല്ലാ കായിക ഇനങ്ങളിലും മുൻനിരയിൽ മലയാളികൾ നിറഞ്ഞുനിന്ന കാലം. അത്ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഹാൻഡ്ബോൾ തുടങ്ങി ഏതു കായിക ഇനം എടുത്താലും ഇന്ത്യയ്ക്കായി രാജ്യാന്തരതലത്തിൽ തിളങ്ങിയ എത്രയോ മലയാളികൾ! പക്ഷേ, ഇപ്പോൾ കഥ മാറിക്കഴിഞ്ഞു. മത്സരവേദികളിൽ ശോഭിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു. കായികരംഗത്തുനിന്നു കേൾക്കുന്നതാകട്ടെ, ഒട്ടും സുഖകരമല്ലാത്ത വാർത്തകളും! ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മികവു തെളിയിച്ച കായികതാരങ്ങൾക്കായി സംസ്ഥാനത്തു പ്രതിവർഷം നീക്കിവയ്ക്കുന്നത് 50 സ്പോർട്സ് ക്വോട്ട നിയമനങ്ങൾ. ഇത്തരത്തിൽ 2015 മുതൽ 2019 വരെയുള്ള കാലയളവിലെ 250 ഒഴിവുകളിൽ ഒരെണ്ണം മാത്രമാണ് സർക്കാർ ഇതുവരെ നികത്തിയത്. ഫുട്ബോൾ താരം സി.കെ.വിനീതിനു സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നൽകി. ബാക്കിയുള്ള 249 തസ്തികകളിലെ നിയമനത്തിനായി കായിക താരങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ട് 3 വർഷം! ഈ 249 പേരുടെ ജോലി യാഥാർഥ്യമായശേഷം 2020 മുതലുള്ള സ്പോർട്സ് ക്വോട്ട നിയമന പ്രക്രിയകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മറ്റുള്ളവർ
തിരുവനന്തപുരം : പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ഇന്നു മുതൽ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. മെറിറ്റ് ക്വോട്ടയിൽ അപേക്ഷിച്ചവരും സ്പോർട്സ് ക്വോട്ടയ്ക്കായി പുതിയ അപേക്ഷ നൽകണം. കായിക നേട്ടങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ്
തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായികതാരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷ്വദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, കേരള സർക്കിളിലെ ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: ∙പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3): ബിരുദം,
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 215 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് 28 വരെ അപേക്ഷിക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതാ / പുരുഷ താരങ്ങൾക്കാണ് അവസരം. ∙വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
സർക്കാർ സർവീസിൽ 22 കായിക താരങ്ങൾക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം. ആരോഗ്യ വകുപ്പിൽ 8 പേർക്കും പൊലീസ്, സാമൂഹിക നീതി വകുപ്പിൽ 7 പേർക്കു വീതവുമാണു ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ചത്. 2010–14 കാലഘട്ടത്തിലെ സ്പോർട്സ് ക്വോട്ടയിൽ ജോലി ലഭിക്കാൻ ബാക്കിയുണ്ടായിരുന്ന 41 പേരിൽ ഉൾപ്പെട്ട താരങ്ങളാണിവർ.
സതേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 67 ഒഴിവ്. സ്ത്രീകൾക്കും അവസരം. 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcmas.in ∙ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്സ്, ബോക്സിങ്, ചെസ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്,
കിടിലൻ ‘സ്മാഷ്’ പോലെ ഹരംകൊള്ളിക്കും വോളിബോൾ താരം കെ.എസ്. ജിനിയുടെ ജീവിതം. പ്രാരബ്ധങ്ങളുടെ കോർട്ടിൽ നിന്ന് ഉയർന്നു ചാടി പന്തു തട്ടുന്ന ജിനി 10 വർഷത്തിലേറെയായി ഇന്ത്യൻ വനിതാ വോളിബോൾ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ലോകപ്രശസ്ത ഇന്ത്യൻ താരം പപ്പനു (ടി.ഡി. ജോസഫ്) ശേഷം ഇത്ര നീണ്ട രാജ്യാന്തര കരിയർ ലഭിച്ച
Results 1-10 of 23