Activate your premium subscription today
തിരുവനന്തപുരം ∙ ഇനി പരീക്ഷക്കാലം. സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിലും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. 16 ലക്ഷത്തിലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കൊരുങ്ങുന്നു. മാര്‍ച്ച് 3 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് മൂന്നിനു തുടങ്ങും. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പറഞ്ഞു. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള റജിസ്ട്രേഷന് ഡിസംബര്‍ 17ന് ആരംഭിച്ച് ജനുവരി 1 വരെയാണ് സമയം നല്‍കിയിരുന്നത്.
കുമളി ∙ ചികിത്സയിലായിരുന്ന പിതാവിന്റെ വേർപാട് അറിയാതെ മകൾ പരീക്ഷയിൽ പങ്കെടുത്തു; കരുതലായി ഒപ്പംനിന്ന് അധ്യാപകർ. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനി സന്തോഷിണിയാണു പിതാവ് ജയകുമാർ (45) മരിച്ചതറിയാതെ ഇന്നലെ ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് എത്തിയത്.
പയ്യന്നൂർ ∙ ഏഴാം ക്ലാസിൽ പഠനം നിർത്തിയ ബീഫാത്തിമ 52 വർഷത്തിനുശേഷം 65ാം വയസ്സിൽ പത്താംതരം തുല്യതാ പരീക്ഷ ജയിച്ചു. പഠിക്കാൻ വലിയ മോഹമായിരുന്നു എ.എം.ബീഫാത്തിമയ്ക്ക്. തായിനേരി സ്കൂളിൽ 1971ൽ ഏഴാം ക്ലാസ് പാസായപ്പോൾ തുടർപഠനത്തിനു ടൗണിലെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. 3 മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി.
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 42 ദിവസം മാത്രം. എസ്എസ്എൽസി ഐടി പരീക്ഷ, സാധാരണ മറ്റു വിഷയങ്ങളുടെ മോഡൽ പരീക്ഷകൾക്കു മുൻപാണു നടക്കുന്നത്. മാർച്ച് 3ന് തുടങ്ങി 26നു തീരുന്ന പരീക്ഷകൾക്ക് ചിട്ടയോടെ തയാറെടുക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും എന്തു ചെയ്യണം..? പ്ലാനിങ് മുഖ്യം അവസാനഘട്ട ഒരുക്കങ്ങൾക്കുള്ള
തിരുവനന്തപുരം∙ പത്താം ക്ലാസ് പരാജയപ്പെട്ടവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നു എന്ന പരാതി മാറ്റാൻ കെഎസ്ഇബി. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകൾ കെഎസ്ഇബിയിൽ ഇനിയുണ്ടാകില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കും. ഇവയുൾപ്പെടെ കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്പെഷൽ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നൽകുമെന്നാണു പ്രതീക്ഷ. സ്പെഷൽ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവർക്കു മാത്രമായിരിക്കും ഇവ ബാധകം.
തിരുവനന്തപുരം∙ 5,8 ക്ലാസുകളിലെ ‘ഓൾ പാസ്’ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വരും മുൻപേ കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ പരിഷ്കാരത്തിന് നടപടിയെടുത്തിരുന്നു .ഇക്കൊല്ലം മുതൽ കേരള സിലബസ് സ്കൂളുകളിലെ 8–ാം ക്ലാസിൽ നിശ്ചിത മാർക്ക് ഉറപ്പാക്കി മാത്രം സ്ഥാനക്കയറ്റം നൽകാൻ മാസങ്ങൾക്കു മുൻപേ തീരുമാനിച്ചിരുന്നു.
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർച്ചയിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. ഡിഡിഇ മനോജ് കുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. ചോദ്യപ്പേപ്പർ ചോർന്നതായി സംശയമുണ്ടെന്നും യുട്യൂബ് ചാനലുകളാണു പിന്നിലെന്നു കരുതുന്നതായും ഡിഡിഇ മൊഴി നൽകിയതായാണ് വിവരം. വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
കോഴിക്കോട്∙ എംഎസ് സൊല്യൂഷനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ എഇഒയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് അവഗണിച്ചു. സെപ്റ്റംബര്‍ 16നാണ് കോഴിക്കോട് കൊടുവള്ളി എഇഒ ഇതുസംബന്ധിച്ച് ഡിഇഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പത്താം ക്ലാസ് ഇംഗ്ലിഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത് വിവാദമായതോടെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തുലുകൾ പുറത്തുവന്നത്.
ആലപ്പുഴ∙ കായിക താരങ്ങളുടെ വെട്ടിക്കുറച്ച ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാതെ, വീണ്ടുമൊരു സംസ്ഥാന സ്കൂൾ കായികമേള. ഈ സ്കൂൾ കായികമേളയിലും ആദ്യ 4 സ്ഥാനക്കാർക്കു മാത്രമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കുക.
തിരുവനന്തപുരം ∙ സ്കൂൾ പൊതുപരീക്ഷ എഴുതാൻ സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിൽ അനർഹരായവർ വർധിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സൂചന നൽകുന്നു. പരീക്ഷ എഴുതാൻ താഴ്ന്ന ക്ലാസിലെ വിദ്യാർഥിയെ സഹായിയായി അനുവദിക്കുന്നതും എഴുതി നേടിയ മാർക്കിന്റെ 25% ഗ്രേസ് മാർക്കായി ലഭിക്കുന്നതുമുൾപ്പെടെയുള്ള
Results 1-10 of 362