Activate your premium subscription today
ന്യൂഡൽഹി ∙ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ യുഎസ് വീസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) കണ്ടെത്തി. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ 50 ശതമാനം ഇന്ത്യക്കാരും 14 ശതമാനം ചൈനക്കാരുമാണെന്ന് എഐഎൽഎ വ്യക്തമാക്കി. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്.
തിരുവനന്തപുരം∙ ലഹരിവ്യാപനത്തിനെതിരെ ജൂണോടെ വിപുലമായ ക്യാംപെയ്നിലേക്കു കടക്കുകയാണെന്നും വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാകും പ്രധാന പ്രചാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈനായി ചേർന്ന മത,സാമുദായിക നേതാക്കളുടെയും തുടർന്നു നടത്തിയ രാഷ്ട്രീയ
ഭോപാൽ ∙ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചുകൊടുത്ത് അധ്യാപകൻ. മധ്യപ്രദേശിലെ കട്നി ജില്ലയിലെ ഖിർഹാനിയിലെ സ്കൂള് അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചു കൊടുത്തത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.
പക്ഷാഘാതം സംഭവിച്ച രോഗികളെ കൈകളുടെ ചലനശേഷി നേടുവാൻ സഹായിക്കുന്നതിനുള്ള ഒരു ഉപകരണം യുഎഇയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു.
കടുത്തുരുത്തി ∙ അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം. കോടതിയിലെത്തി പെൺകുട്ടി കേസ് പിൻവലിച്ചു.കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്.
ന്യൂയോർക്ക് ∙ പഠനം തീരാൻ 30 ദിവസം ബാക്കിയുള്ളപ്പോൾ ഇന്ത്യൻ വിദ്യാർഥിയുടെ വീസ റദ്ദാക്കി തിരിച്ചയയ്ക്കാനുള്ള ശ്രമം യുഎസ് കോടതി തടഞ്ഞു. വിസ്കോൻസെൻ–മാഡിസൻ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിങ് ബിരുദ അവസാന സെമസ്റ്റർ വിദ്യാർഥി കൃഷ് ലാൽ ഇസ്സർദസാനിയെ ഒരു ബാറിനു മുന്നിൽ കൂട്ടുകാരുമായി വഴക്കുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ നവംബർ 22ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് വീസ റദ്ദാക്കി തിരിച്ചയയ്ക്കാൻ ശ്രമമുണ്ടായത്. ഇതിനെതിരെ കൃഷ് ലാൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. അറസ്റ്റ് ചെയ്തെങ്കിലും ഗൗരവമുള്ളതല്ലെന്നു കണ്ട് ഡിസ്ട്രിക്ട് അറ്റോർണി കൃഷ് ലാലിനെതിരെ കുറ്റം ചുമത്തിയിരുന്നില്ല. മിടുക്കനായ വിദ്യാർഥി മുൻപ് കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല എന്നതും കോടതി പരിഗണിച്ചു. 28ന് വീണ്ടും വാദം കേൾക്കും.
തിരുനെൽവേലിയിൽ പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിലായി. പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അബുദാബി ∙ വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉൾപ്പെടെ സ്വകാര്യ ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്നത് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കർശനമായി നിരോധിച്ചു.
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് വിദ്യാർഥികൾക്ക് പേറ്റന്റ് ലഭിച്ചു. വിദ്യാർഥികൾ ബിരുദപഠനത്തോടൊപ്പം വികസിപ്പിച്ചെടുത്ത നൂതന കണ്ടുപിടിത്തത്തിനാണു പേറ്റന്റ് ലഭിച്ചത്. ഐഒടി അടിസ്ഥാനമാക്കിയ ഡ്രെയ്നേജ് മോണിറ്ററിങ് ആൻഡ് ഫ്ലഡ് അലർട്ട് സംവിധാനമാണിത്. കുസാറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണു ബിരുദ വിദ്യാർഥികൾ പേറ്റന്റ് നേടുന്നത്.
ചെന്നൈ ∙ ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്.
Results 1-10 of 1261