Activate your premium subscription today
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
തെറ്റുകൾ പറ്റാം, പരാജയപ്പെടാം, ആരാ ചോദിക്കാൻ വരുക, വേദനകളും ത്യാഗങ്ങളും വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് കാര്‍പ്പറ്റ് ബാൻ സ്ഥാപക ശാലിനി ജോസ്ലിൻ. പരാജയത്തില്‍ നിന്നുതുടങ്ങി വിജയത്തിലേക്ക് നടന്നുകയറിയ കഥ ശാലിനി പങ്കുവച്ചത് മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ ആണ്. യാതൊരു മൂലധനവും ഇല്ലാതെ ആണ് താൻ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
ബിസിനസിൽ സ്വന്തമായി വഴിവെട്ടിയവരും വൻകിടക്കാരോട് പൊരുതി ബ്രാൻഡ് സൃഷ്ടിച്ചവരും പുതിയ ആശയങ്ങളുടെ നീലവാനത്തിൽ നക്ഷത്രങ്ങൾ തെളിച്ചവരും യുവജന ദിനത്തോട് അനുബന്ധിച്ച് മനോരമ ഒരുക്കിയ കൂട്ടായ്മയിൽ ഒന്നിച്ചപ്പോൾ.
Two roads diverged in a wood, and I took the one less traveled by, And that has made all the difference. - Robert Frost ഇംഗ്ലിഷ് ക്ലാസിൽ പഠിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ കവിതയിലെ ഈ അവസാന വരികൾ ബി.സായികൃഷ്ണ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും
ആറാം വയസ്സു മുതൽ പാൽ വിതരണം, പത്ര വിതരണം, കേറ്ററിങ്, ട്യൂഷൻ, കൽപണി, പെയ്ന്റിങ്, ഫുഡ് ഡെലിവറി തുടങ്ങി പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട് പാലക്കാട് വിളയൂർ അമ്പാടിക്കുന്ന് ഗ്രാമത്തിലെ പൊട്ടികുഴിയിൽ എം.മുഹമ്മദ് യാസിൻ. ആ പകർന്നാട്ടങ്ങളെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടം (സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ്) എന്നാണ് യാസിൻ ഇന്ന് വിശേഷിപ്പിക്കുന്നത്.
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.
ബാലപംക്തിയിലൂടെയാണ് എന്റെ വായനയുടെ തുടക്കം. അച്ഛന്റെ കസിനായ സാവിയോപ്പോളാണ് എനിക്കു കഥകളും കവിതകളും വായിച്ചു തന്നിരുന്നത്. എനിക്കു നാല് ചെറിയച്ഛന്‍മാരാണ്. അഗ്നിത്രാത്തന്‍, പരമേശ്വരന്, നാരായണൻ, കൃഷ്ണന്. സാഹിത്യവും അക്ഷരവുമായി ബന്ധപ്പെട്ട് ഞാനിന്നെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം ഇവരാണ്.
ചങ്ങനാശേരിയിലെ ധനിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. എന്റെ അച്ഛനൊരു വ്യാപാരിയായിരുന്നു. എന്റെ ജീവിതത്തിലെ വഴിവിളക്കുകളില്‍ പ്രധാനിയാണ് എന്റെ മൂത്ത സഹോദരി ഹാരിഫാ ബീവിയുടെ ഭര്‍ത്താവ് ടി.എ.ജാഫര്‍കുട്ടി. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കായംകുളം മുനിസിപ്പല്‍ ചെയര്‍മാനായി ഏതാനും വര്‍ഷം
നമ്മുടെ ഫോണിലും വാഹനങ്ങളിലുമൊക്കെയുള്ള ജിപിഎസിലെ ശബ്ദം ആരുടേതെന്ന് അറിയാമോ? ചിലരെങ്കിലും ‘ഗൂഗിൾ ചേച്ചി’ എന്നു വിളിക്കുന്ന ആ വഴികാട്ടിയാണ് കാരൻ ജേക്കബ്സൺ. പരിചയമില്ലാത്ത വഴിയാണെങ്കിലും ഗൂഗിൾ മാപ്പിട്ട് മുന്നോട്ടുപോകാൻ ധൈര്യം തരുന്ന സ്ത്രീശബ്ദം. ആഗ്രഹിച്ചത് പാട്ടുകാരിയാകാൻ ഓസ്ട്രേലിയയിലെ മാക്കേയിൽ
Results 1-10 of 672