Activate your premium subscription today
തിരുവനന്തപുരം ∙ പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക് ഏർപ്പെടുത്തി. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുമരനല്ലൂർ (പാലക്കാട്) ∙ മൊബൈൽ ഫോൺ വാങ്ങിവച്ചതിനു പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കു കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റ പ്രശ്നത്തിന്, സ്കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങൾ ചെയ്യാനും സ്കൂളിന്റെ ഭാഗമാക്കി ചേർത്തുനിർത്താനും അധ്യാപക രക്ഷാകർതൃ സമിതി (പിടിഎ) തീരുമാനിച്ചു.
ന്യൂഡൽഹി ∙ ഒരു വർഷ ബിഎഡ് പ്രോഗ്രാം മടങ്ങിവരുന്നു. 4 വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷൻ (എൻസിടിഇ) എട്ടംഗ സമിതിക്കു രൂപം നൽകി. ഏതാനും ദിവസം മുൻപു നടന്ന എൻസിടിഇ ഗവേണിങ് കൗൺസിൽ യോഗത്തിൽ
മലപ്പുറം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസ്സിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് സർക്കാർ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിനു അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടിസ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.
സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്കു ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. ഇതിനായി 2018ലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതായി യുജിസി അധ്യക്ഷൻ എം.ജഗദേഷ് കുമാർ വ്യക്തമാക്കി. യുജി, പിജി ബിരുദങ്ങളുള്ള വിഷയത്തിൽനിന്ന്
ആഹാരം പാഴാക്കി കളയുന്ന ഒരോരുത്തർക്കും വേണ്ടിയാണ് ‘സ്കൂൾമുറ്റ’ത്തിൽ പുഷ്പലത പി.പി എന്ന അധ്യാപിക ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. വയനാട്ടിലെ ആ സ്കൂളിൽ ആദിവാസി വിഭാഗത്തിലേയും തോട്ടം തൊഴിലാളികളുടേയും മക്കളാണ് അധികവും. സ്ഥിരമായി സ്കൂളിൽ വരാൻ മടിയുള്ള രണ്ടു കുട്ടികളെ അന്വേഷിച്ച് പോയപ്പോൾ ഉണ്ടായ
അച്ഛനുമമ്മയും സഹോദരിമാരും നഷ്ടമായ ഒരു ഏഴ് വയസ്സുകാരിയുടെ ഒറ്റപ്പെടലിന്റെ സങ്കടകഥ പറയുകയാണ് അവളുടെ പ്രിയപ്പെട്ട അധ്യാപിക. കടബാധ്യത മൂലം ജീവനൊടുക്കേണ്ടിവന്ന ഒരു കുടുംബത്തിൽ നിന്ന് ഈ കുരുന്നു മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അന്നത്തെ ആ നാലാം ക്ലാസുകാരിയുടെ ജീവിതം ‘സ്കൂൾമുറ്റ’വുമായി
ഭൂട്ടാൻ ഗവൺമെന്റിനു കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പിജിടി അധ്യാപകരുടെ 31 ഒഴിവ്. കംപ്യൂട്ടർ സയൻസ്/ ഐസിടി, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലാണ് അവസരം. 2 വർഷ കരാർ നിയമനം. ജനുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 5 വർഷ അധ്യാപന
അബുദാബി ∙ അധ്യാപനത്തിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് അവസരവുമായി യുഎഇ.
വിദ്യാർഥികൾക്കിടയിൽ സർവസാധാരണമായ ഒരു പ്രയോഗവും വാക്കുമാണ് ലിഫ്റ്റ്. ബൈക്ക്, ടൂവീലർ ഉപയോഗിക്കുന്ന ഏതൊരാൾക്കും ലിഫ്റ്റ് കൊടുത്തുള്ള അനുഭവം ഉണ്ടാകും. ഒരു അധ്യാപകൻ അദ്ദേഹം പഠിപ്പിക്കുന്ന ഒരു വിദ്യാർഥിക്ക് ലിഫ്റ്റ് കൊടുക്കുകയും, ആ കുട്ടി താൻ ലിഫ്റ്റ് ചോദിച്ചിരിക്കുന്നത് തന്നെ പഠിപ്പിക്കുന്ന ഒരു
Results 1-10 of 851