Activate your premium subscription today
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചില പ്രശ്നങ്ങളും ഇതിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിനു നാണക്കേടാണെന്ന് ആരോപണമുണ്ടെങ്കിലും ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങൾ കാരണം സിവിൽ സർവീസിന്റെ അന്തസ്സിനു കോട്ടം തട്ടുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ, ഐഎഎസുകാർ പൊതുവേ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കുക തന്നെ വേണം. ഭരണഘടനയോടുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനോടു യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പക്ഷം ചേർന്നു പ്രവർത്തിക്കുന്നതും ശരിയല്ല. സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പരസ്യമായി പുകഴ്ത്തുന്നതും അസാധാരണ നടപടിയായാണ് എനിക്കു തോന്നുന്നത്. വിരമിച്ച ശേഷം ചില ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതും പാർട്ടികളെയും നേതാക്കളെയും പിന്തുണയ്ക്കുന്നതും ഇന്നു സാധാരണമാണ്. എന്നാൽ, സർവീസിലിരിക്കുമ്പോൾ അതു പാടില്ല.
ഒരു പരീക്ഷാ കേന്ദ്രത്തിൽ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ ദൃശ്യങ്ങൾവ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വടക്കേന്ത്യയിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) പരീക്ഷയുടെ സ്ഥിതിയാണിതെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. പരീക്ഷയ്ക്കിടെ വിദ്യാർഥികൾ ഉത്തരക്കടലാസുകളും ഗൈഡുകളും ഉപയോഗിക്കുന്നത്
ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരായ എല്ലാ വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ സഹായത്തിന് സ്ക്രൈബിനെ നിയോഗിക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. 40 ശതമാനമോ അതിലേറെയോ ഭിന്നശേഷിയുള്ളവർക്കു (ബെഞ്ച്മാർക്ക് ഡിസെബിലിറ്റി) മാത്രം സ്ക്രൈബ് എന്ന നിബന്ധന പാടില്ല. കൈകളിൽ പേശീവലിവ് ഉണ്ടാക്കുന്ന ഫോക്കൽ ഹാൻഡ് ഡിസ്റ്റോണിയ നേരിടുന്ന വിദ്യാർഥിയുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ന്യൂഡൽഹി∙ യുപിഎസ്സി തട്ടിപ്പു കേസിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരായ കടുത്ത നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി. ഫെബ്രുവരി 14 വരെ പൂജയ്ക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നു ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി സർക്കാരിനും യുപിഎസ്സിക്കും ഇതു സംബന്ധിച്ച നോട്ടിസും സുപ്രീംകോടതി നൽകി.
ഹാപ്പിനസ് റിപ്പോർട്ടിൽ എന്തുകൊണ്ടാണ് ഇന്ത്യ എപ്പോഴും താഴെനിൽക്കുന്നത്? ആളുകളുടെ ഉപഭോഗം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് സന്തോഷം കൂടുന്നില്ല. ആളുകൾ കൺസ്യൂം ചെയ്താലേ രാജ്യത്തെ സാമ്പത്തികനില മെച്ചപ്പെടൂ താനും. ഈ വൈരുധ്യത്തെ എങ്ങനെ നേരിടും ?’ ഈ വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയുടെ
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാനുള്ള വിജ്ഞാപനം യുപിഎസ്സി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി പദവികളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി ∙ നടപടിക്കെതിരെ പ്രതിഷേധമുണ്ടാകുമ്പോൾ ന്യായവാദങ്ങൾ ഉയർത്തുക, നടപടി പിൻവലിക്കേണ്ടി വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പറയുക – ഉന്നത തസ്തികകളിലെ ലാറ്ററൽ എൻട്രി നിയമന പദ്ധതിയുടെ കാര്യത്തിൽ അതാണു കേന്ദ്ര സർക്കാർ ചെയ്തത്. ഇനി സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിലെ 24 മന്ത്രാലയങ്ങൾക്ക് കീഴിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പദവികളിലേക്ക് ലാറ്ററൽ എൻട്രി സ്കീം വഴി അപേക്ഷ ക്ഷണിച്ച യുപിഎസ്സി നടപടി റദ്ദാക്കി കേന്ദ്രം. നടപടി സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി, കേന്ദ്രമന്ത്രി ജിതേന്ദർ സിംങ് യുപിഎസ്സിക്ക് കത്തയച്ചു.
മുംബൈ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്സി പരീക്ഷ എഴുതിയ കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ, പുണെ കലക്ടർക്കെതിരെ നൽകിയ പീഡന പരാതിയിൽ നടപടികൾ അവസാനിപ്പിക്കും. മോശം പെരുമാറ്റത്തിന്റെയും ഓഫിസ് കയ്യേറ്റത്തിന്റെയും പേരിൽ പൂജയെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഇവർ കലക്ടർ സുഹാസ് ദിവാസെയ്ക്കെതിരെ പരാതി നൽകിയത്.
മുംബൈ ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്സി പരീക്ഷ എഴുതിയെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ദുബായിലേക്കു മുങ്ങിയതായി സൂചന. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി കഴിഞ്ഞ ദിവസം തള്ളിയതിനു പിന്നാലെയാണിത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Results 1-10 of 73