Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകളെ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഇതിന്റെ ഭാഗമായി ഓരോ സർവകലാശാലയിലും വിദ്യാഭ്യാസ വിദഗ്ധരുൾപ്പെട്ട ഗവേഷണ കൗൺസിൽ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ സർവകലാശാല നിയമഭേദഗതിയിൽ ഉൾപ്പെടുത്തി.
കൊച്ചി ∙ കൊച്ചിയിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരാഴ്ച നീളുന്ന അരങ്ങൊരുക്കി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’നു തുടക്കം. ജെയിൻ ഡീംഡ് ടു ബി സർവകലാശാലയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അക്കാദമിക് താൽപര്യമുള്ളവരെയും വിനോദപ്രേമികളെയും ഒരുപോലെകണ്ട് ഒരുക്കിയ പരിപാടികളാണ് സമ്മിറ്റിൽ. ഇന്നലെ കാക്കനാട് കിൻഫ്ര കൺവൻഷൻ ഹാളിലെ ഉദ്ഘാടനച്ചടങ്ങിനു ശേഷം കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറി. കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യവിരുന്ന് ഒരുക്കിയത്.
മലപ്പുറം∙ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ് അടച്ചിടുകയാണെന്നും ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥികൾക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും റജിസ്ട്രാർ ഇൻ – ചാർജ് അറിയിച്ചു.
തിരുവനന്തപുരം∙ അനധികൃതമായി നടത്തിയ സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയ ഉത്തരവ് നേരിട്ടിറക്കി വിസി ഡോ.കെ ശിവപ്രസാദ്. ഉത്തരവിറക്കാൻ റജിസ്ട്രാർ തയ്യാറാകാതെ വന്നതോടെയാണ് വിസി ഉത്തരവ് നേരിട്ടിറക്കിയത്. അജണ്ടയിലില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വിസിയും അംഗങ്ങളുമായി നടന്ന വാഗ്വാദത്തെ തുടർന്ന് വിസി സിൻഡിക്കറ്റ് യോഗം പിരിച്ചുവിട്ടിരുന്നു. വിസിയുടെ അഭാവത്തിൽ തുടർന്ന് നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളുടെ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള വിസിയുടെ നിർദ്ദേശം ഉത്തരവായി ഇറക്കാൻ റജിസ്ട്രാർ എ.പ്രവീൺ വിസമ്മതിച്ചതോടെയാണ് സർവകലാശാലയിൽ വിസി – റജിസ്ട്രാർ പോര് കടുത്തത്.
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പരിപാലനത്തിന് സ്വകാര്യ ഏജൻസിക്ക് പ്രതിവർഷം ഏഴുകോടി രൂപ നൽകിവരുന്നത് സർക്കാർ ഉത്തരവുകളുടെ ലംഘനമാണെന്നും അരക്കോടി രൂപയിൽ കൂടുതലുള്ള ഐടി പ്രോജക്ടുകൾ ഐടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും അക്കൗണ്ടന്റ് ജനറലിന്റെ (എജി) റിപ്പോർട്ട്. സർവകലാശാല കെൽട്രോണിന് ഇ–ഗവേണൻസിന് നൽകിയ കരാർ സർവകലാശാലയുടെ അനുമതി കൂടാതെ കെൽട്രോൺ ഓസ്പിൻ ടെക്നോളജി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി.
വാക്കുതർക്കത്തെ തുടർന്നു സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് വൈസ് ചാൻസലർ (വിസി). ഡോ.സജി ഗോപിനാഥ് വിരമിച്ചതിനെത്തുടർന്നു നിയമിതനായ കുസാറ്റ് പ്രഫസർ ഡോ.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ ആദ്യ സിൻഡിക്കേറ്റ് യോഗത്തിലാണു സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിൽ വാഗ്വാദമുണ്ടായത്.
ന്യൂഡൽഹി∙ പ്രണയനൈരാശ്യത്തെത്തുടർന്ന് നിയമവിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുൻ കാമുകി അറസ്റ്റിൽ. നോയിഡയിൽ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിറ്റി സർവകലാശാലയിൽ നിയമ വിദ്യാർഥിയായ തപസ്സ് (23) ആണ് മരിച്ചത്. കാമുകി ബന്ധത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ഇത്.
കോളജുകളിലെയും സർവകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക, വൈസ് ചാൻസലർ നിയമനം തുടങ്ങിയവ സംബന്ധിച്ച പുതുക്കിയ ചട്ടങ്ങൾ ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പുറപ്പെടുവിച്ച കരടു വിജ്ഞാപനം ആശങ്കകളിലേക്കുകൂടി വാതിൽ തുറക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്താൻ അവകാശപ്പെട്ടുള്ളതാണ് പരിഷ്കാരങ്ങളെങ്കിലും വി.സി നിയമനങ്ങളിൽ ചാൻസലർക്കു കൂടുതൽ അധികാരം നൽകുന്നതടക്കമുള്ള മാറ്റങ്ങളിലൂടെ ഈ മേഖല പൂർണമായും കേന്ദ്ര സർക്കാർ കൈപ്പിടിയിലാക്കുമെന്നാണ് മുഖ്യ ആശങ്ക. ഭരണഘടനപ്രകാരം വിദ്യാഭ്യാസം കേന്ദ്ര– സംസ്ഥാന പൊതു പട്ടികയിലുള്ള വിഷയമായതിനാൽ യുജിസിയുടെ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള, തമിഴ്നാട്, കർണാടക സർക്കാരുകൾ ഉൾപ്പെടെ വ്യക്തമാക്കിക്കഴിഞ്ഞു. അധ്യാപകയോഗ്യതയിൽ വരുത്തുന്ന മാറ്റങ്ങളാകട്ടെ അക്കാദമിക യോഗ്യതകളുടെ പ്രാധാന്യം ഇല്ലാതാക്കുമെന്ന ആശങ്കയുയർത്തുന്നു. വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വ്യവസ്ഥകളാണു പുതിയ ചട്ടങ്ങളിൽ ഉള്ളതെന്ന് അധ്യാപകസംഘടനകൾ ആരോപിക്കുന്നുമുണ്ട്.
തിരുവനന്തപുരം ∙ ആരിഫ് മുഹമ്മദ് ഖാന് കളമൊഴിഞ്ഞതോടെ സര്‍വകലാശാല വിഷയങ്ങളില്‍ കുറച്ചൊരു ആശ്വാസമുണ്ടാകുമെന്നു കരുതിയിരുന്ന സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറുകയാണ് ചാന്‍സലര്‍ക്കു സര്‍വാധികാരങ്ങളും നല്കുന്ന യുജിസിയുടെ പുതിയ വിജ്ഞാപനം. താല്പര്യമുള്ളവരെ വിസിമാരായി അവരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് യുജിസിയുടെ പുതിയ നിര്‍ദേശങ്ങള്‍.
തിരുവനന്തപുരം∙ സംസ്ഥാന സർവകലാശാലകളുടെ സർവാധികാരിയായി ചാൻസലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചു കടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Results 1-10 of 403