Activate your premium subscription today
കൊച്ചി∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും ഭാഗത്തു നിന്നുണ്ടാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ യുജിസി ചട്ടങ്ങൾ സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു
ന്യൂഡൽഹി∙ ജനുവരി 15ന് നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ചങ്ങനാശേരി ∙ യുജിസി കരടുനിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള പ്രിൻസിപ്പൽ നിയമന നിബന്ധനകൾ അപ്രായോഗികവും നിലവിലെ സർവകലാശാലാ നിയമങ്ങൾക്കു വിരുദ്ധവുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നിബന്ധനകളിലെ എതിരഭിപ്രായം യുജിസിയെ എൻഎസ്എസ് അറിയിച്ചു. എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ തസ്തിക, സീനിയോറിറ്റിയും യോഗ്യതയും മാനദണ്ഡമാക്കി പ്രമോഷൻ വഴി നിലവിലെ അധ്യാപകരിൽനിന്നു നികത്തുന്ന രീതിയാണു കേരളത്തിൽ നടക്കുന്നത്. കരടുനിയമത്തിൽ പറയുന്നതു പോലെ പ്രിൻസിപ്പൽ നിയമനം രാജ്യമാകെ വിജ്ഞാപനം നടത്തി നേരിട്ടു നടത്തുകയെന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണ്.
രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
സർവകലാശാല- കോളജ് അധ്യാപക നിയമനങ്ങളിലെ അടിസ്ഥാനയോഗ്യതകളിലുള്ള മാറ്റങ്ങളടക്കം യുജിസി കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരടു വിജ്ഞാപനം ഒട്ടേറെ ആശങ്കകൾ ഉയർത്തുന്നതാണ്. ഗുണനിലവാരം ഉറപ്പാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടുള്ള ‘യുജിസി റഗുലേഷൻസ് 2025’ ഈ മേഖലയെ പൂർണമായും കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലാക്കുമെന്നതാണ് ആശങ്കകളിലൊന്ന്. യുജിസിയുടെ അവകാശവാദങ്ങൾക്കപ്പുറത്ത്, ഈ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ പ്രായോഗികതലത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പലതാണ്. അഞ്ചുവർഷം മുൻപു കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഉന്നതവിദ്യാഭ്യാസ മേഖലയിലും പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഏറ്റവും പ്രധാന നയരേഖയായി വേണം യുജിസി വിജ്ഞാപനത്തെ കാണാൻ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പ്രാദേശികഭാഷാവൽക്കരണം, ഐച്ഛിക വിഷയത്തിൽ ആഴത്തിൽ അവഗാഹം നേടുന്ന പരമ്പരാഗതരീതിക്കു പകരം വ്യത്യസ്തവും വിഭിന്നങ്ങളുമായ ശാസ്ത്ര, സാങ്കേതിക, സാമൂഹികശാസ്ത്ര, കലാ വിഷയങ്ങൾ വിദ്യാർഥികൾ ഒരേസമയം പഠിക്കുന്ന പ്രക്രിയ, ഇംഗ്ലിഷ് ഭാഷയുടെ പടിയിറക്കം എന്നിവയ്ക്ക് അടിവരയിടുന്നതാണ് യുജിസി നിർദേശങ്ങൾ. അതിൽ ഏറ്റവും പ്രധാനം അധ്യാപകയോഗ്യതയിൽ വരുത്തിയ
തിരുവനന്തപുരം ∙ ആരിഫ് മുഹമ്മദ് ഖാന് കളമൊഴിഞ്ഞതോടെ സര്‍വകലാശാല വിഷയങ്ങളില്‍ കുറച്ചൊരു ആശ്വാസമുണ്ടാകുമെന്നു കരുതിയിരുന്ന സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറുകയാണ് ചാന്‍സലര്‍ക്കു സര്‍വാധികാരങ്ങളും നല്കുന്ന യുജിസിയുടെ പുതിയ വിജ്ഞാപനം. താല്പര്യമുള്ളവരെ വിസിമാരായി അവരോധിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് യുജിസിയുടെ പുതിയ നിര്‍ദേശങ്ങള്‍.
ന്യൂഡൽഹി ∙ സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്കു ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. ്ള 2018 ലെ ചട്ടങ്ങൾപരിഷ്കരിക്കുന്നതായി യുജിസി അധ്യക്ഷൻ എം.ജഗദേഷ് കുമാർ വ്യക്തമാക്കി. യുജി, പിജി ബിരുദങ്ങളുള്ള
തിരുവനന്തപുരം ∙ വിസി നിയമനം സംബന്ധിച്ച യുജിസി കരടു ശുപാർശകളിൽ വ്യവസായ രംഗത്തുനിന്നുള്ളവർക്കും വൈസ് ചാൻസലറാകാമെന്ന വ്യവസ്ഥ അക്കാദമിക് താൽപര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്ന് വാദം. 10 വർഷം പ്രഫസറായി പരിചയമുള്ളവർക്കോ, ശാസ്ത്ര ഗവേഷകർക്കോ ആയിരുന്നു വൈസ് ചാൻസലറാകാൻ മുൻപ് അവസരമുണ്ടായിരുന്നത്. ഗവർണർമാർ ഭരണപക്ഷത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചു പാർട്ടികൾക്കു താൽപര്യമുള്ളവരെ വൈസ് ചാൻസലർമാരായി നിയമിച്ചാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി ∙ സർവകലാശാലാ വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമപരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു.
3 വർഷത്തെ ബിരുദ കോഴ്സ് രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കാം, 4 വർഷ കോഴ്സ് ഇനി 3 വർഷം കൊണ്ടും. ഇതിനായുള്ള പദ്ധതി തയാറാക്കുകയാണ് യുജിസി. ബിരുദ കോഴ്സുകൾ നിശ്ചിത കാലയളവിനു മുൻപു പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യുജിസി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചെന്നാണു വിവരം.
Results 1-10 of 194