Activate your premium subscription today
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കാത്തതിനാൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് എറണാകുളത്തേക്ക് മാറ്റി. ദേശീയ ജൂനിയർ അത്ലറ്റിക്സ് കാലിക്കറ്റ് സ്റ്റേഡിയത്തിൽ നടത്താനിരുന്നത് ഭുവനേശ്വറിൽ നടത്തേണ്ടിവന്നതും ഇതേ കാരണത്താലാണ്. ട്രാക്ക് പുനരുദ്ധരിക്കാൻ 35 ലക്ഷം രൂപയാണ് ആവശ്യം. ഇതിനുള്ള ക്വട്ടേഷൻ സ്വീകരിച്ചെങ്കിലും മേൽനടപടികൾ എങ്ങും എത്തിയില്ല. അടുത്ത മാസമെങ്കിലും ട്രാക്ക് പുനരുദ്ധരിച്ചില്ലെങ്കിൽ അടുത്ത അധ്യയന വർഷത്തെ മീറ്റുകളും നടത്താനാകാത്ത സ്ഥിതിവരും.
തേഞ്ഞിപ്പലം ∙കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനിത് പുല്ലാണിപ്പുക്കാലം. ക്യാംപസിൽ വിവിധ ഭാഗങ്ങളിലായുള്ള 30 പുല്ലാണി വള്ളികളിൽ പലതും പുഷ്പിച്ചു. ഒരു മാസത്തിനകം പൂക്കൾ പൊഴിയുമെന്ന് സസ്യശാസ്ത്രജ്ഞൻ ഡോ. എ.കെ.പ്രദീപ് പറഞ്ഞു. ചെങ്കൽ കുന്നുകളിൽ വളരുന്ന വള്ളിച്ചെടിയാണിത്. ചെങ്കൽ ഖനനം കാരണം പലയിടത്തും
കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഫാറൂഖ് കോളജ് തിരിച്ചിലങ്ങാടി വാണിയിൽ ഏഴിക്കര തറമേൽ ഡോ.ടി.ബി. വേണുഗോപാലപ്പണിക്കർ (79) അന്തരിച്ചു. അധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്തനായ േവണുഗോപാലപ്പണിക്കർക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലപ്പുറം∙ വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്ണർ ഇങ്ങനെ പ്രതികരിച്ചത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല. സവർക്കർ കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്.
തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ശ്മശാനഭൂമിയിൽ തീപിടിത്തം. ഉണക്കപ്പുല്ലും അടിക്കാടും ചാമ്പലായി. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി വെള്ളം പമ്പു ചെയ്തതിനാൽ താഴ്വാരത്തിലെ വീടുകളിലേക്കും മറ്റും തീ പടരാതെ ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 7.30നാണ് സംഭവം.മീഞ്ചന്ത
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ വനിതാ ഹോസ്റ്റലിലെ 2 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറത്ത് നിന്ന് വെള്ളം കുടിക്കുന്നവരും ഭക്ഷണം കഴിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് റജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ നിർദേശിച്ചു.11ന് ആണ് ഒരു വിദ്യാർഥിനിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി വാർഡനെ
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ 10 വർഷം മുൻപ് പാളിപ്പോയ അഡ്വഞ്ചർ പാർക്ക് പദ്ധതി കായിക വിദ്യാർഥി കൂട്ടായ്മയിൽ പുനർജനിക്കുന്നു. മുൻപ് സ്ഥാപിച്ച സാഹസിക കായിക സംവിധാനങ്ങൾ 65 കായിക വിദ്യാർഥികൾ ചേർന്ന് നമ്മളിടം ലീഡർഷിപ് ക്യാംപിന്റെ ഭാഗമായി കാലോചിതമായി പരിഷ്കരിച്ച് തുടങ്ങി. 18 വരെ രാവിലെ
തേഞ്ഞിപ്പലം ∙ വേനൽ കടുത്തതോടെ ആശങ്ക പടർത്തി കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ വീണ്ടും തീപിടിത്തം. മ്യൂസിയം സമുച്ചയം പരിസരത്ത് കടക്കാട്ടുപാറ റോഡരികെ പുൽക്കാട് കത്തിനശിച്ചു. നാട്ടുകാരും പരിസരത്തെ വീട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചതിനാൽ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ അപകടസാധ്യത ഒഴിവായി.
തേഞ്ഞിപ്പലം ∙ പ്രധാനമന്ത്രി ഉച്ചദാർ ശിക്ഷാ അഭിയാൻ (പിഎം ഉഷ) പദ്ധതിയിൽ കാലിക്കറ്റ് സർവകലാശാലാ മ്യൂസിയം പരിസരത്ത് രണ്ട് 5 നില കെട്ടിടങ്ങൾ ഉയരും.ഒരു 3 നില കെട്ടിടവും പണിയും. പഠനവകുപ്പുകൾക്കുള്ള അക്കാദമിക് സമുച്ചയമാണ് പണിയുന്നത്. ഗവേഷണത്തിന് മികച്ച സൗകര്യമെന്നതും കെട്ടിടം പദ്ധതിയുടെ ലക്ഷ്യമാണ്.27 കോടി
മണ്ണാർക്കാട് ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിൽ പാലക്കാട് വിക്ടോറിയ കോളജിന് കലാകിരീടം. 274 പോയിന്റ് നേടിയാണ് വിക്ടോറിയ കിരീടം സ്വന്തമാക്കിയത്. 121 പോയിന്റ് നേടി മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് രണ്ടാം സ്ഥാനവും 116 പോയിന്റ് നേടി ചിറ്റൂർ ഗവ. കോളജ് മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ്
Results 1-10 of 281