Activate your premium subscription today
കൊച്ചി∙ കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച സിൻഡിക്കേറ്റ് തീരുമാനം ഹൈക്കോടതി റദ്ദാക്കി. സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.എസ് ഗോപകുമാർ നൽകിയ ഹർജിയിലാണ് നടപടി. 2018ലെ യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് സർവകലാശാല നടപടിയെന്ന് വിലയിരുത്തിയാണ് ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി രൂപീകരണം കോടതി റദ്ദാക്കിയത്.
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള സർവകലാശാല ക്യാംപസിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന എസ്എഫ്െഎ വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ചേംബറിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഗവർണർ ആവശ്യപ്പെട്ടു. വിസി ഇന്നും യൂണിവേഴ്സിറ്റിയിൽ എത്തിയില്ല
ആലപ്പുഴ ∙ തിരഞ്ഞെടുക്കപ്പെട്ട കേരള യൂണിവേഴ്സിറ്റി യൂണിയനെ വൈസ് ചാൻസലർ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ സബ് സെന്ററിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റ് തള്ളിത്തുറന്ന് സബ് സെന്റർ വളപ്പിൽ കടന്ന പ്രവർത്തകർ
തിരുവനന്തപുരം∙ കേരള യൂണിവേഴ്സിറ്റിയിൽ ഇന്നലെ നിശ്ചയിച്ചിരുന്ന സിൻഡിക്കറ്റ് യോഗം വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഇടപെട്ട് മാറ്റിവയ്പിച്ചു. വാഴ്സിറ്റി ആസ്ഥാന വളപ്പിനകത്ത് പ്രധാനമന്ദിരത്തിനു മുന്നിൽ എസ്എഫ്ഐ പന്തൽ കെട്ടി സമരം തുടരുന്ന സാഹചര്യത്തിൽ സംഘർഷമൊഴിവാക്കാനാണ് നടപടി. ഇന്നലെ രണ്ടുമണിക്ക്
തിരുവനന്തപുരം ∙ സർവകലാശാലാ യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാന ക്യാംപസിനുള്ളിൽ പന്തൽ കെട്ടി ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം വിവാദത്തിൽ. സർവകലാശാലയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിക്രമിച്ചുകയറി കെട്ടിയ പന്തൽ പൊളിച്ചുമാറ്റാൻ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ റജിസ്ട്രാർക്ക് നിർദേശം നൽകി. സർവകലാശാലാ ആസ്ഥാനത്ത്, ഒരു സംഘടന പന്തൽ കെട്ടി സമരം ചെയ്യുന്നത് ആദ്യമാണ്.
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ ഔദ്യോഗിക വാഹനങ്ങൾ സിൻഡിക്കേറ്റ് അംഗമായ പി.കെ. ബിജു ദുരുപയോഗം ചെയ്യുന്നു എന്ന സിഎജി റിപ്പോർട്ടിനു പിന്നാലെ ബിജുവിന്റെ ഭാര്യയ്ക്കെതിരെയും പരാതി. കേരള സർവകലാശാലയുടെ വാഹനം ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിച്ച വിജി വിജയൻ ദുരുപയോഗം ചെയ്യുന്നെന്നാണ് കണ്ടെത്തൽ. ഔദ്യോഗിക വാഹനം എകെജി സെൻററിനു സമീപമുള്ള വസതിയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കാര്യവട്ടം സർവകലാശാല ക്യാംപസിലേക്കു ദിവസേന യാത്രയ്ക്കായാണ് വിജി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം∙ കേരള സർവകലാശാല കേരളപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നാടന്‍ കളികളുടെയും കൈവേലകളുടെയും മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതല്‍ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ വിഭാഗങ്ങളിലായി വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമായി മത്സരങ്ങള്‍ നടക്കും. കിളിത്തട്ട്, കുട്ടിയും കോലും, ചട്ടിയും പന്തും, കക്കുകളി, നാടന്‍പന്തുകളി എന്നീ ഔട്ട്ഡോര്‍ കളികളാണ് ടീമിനത്തില്‍ നടക്കുക.
തിരുവനന്തപുരം∙ കേരള സർവകലാശാല സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളമുണ്ടായി. ഗവർണർക്ക് നിരന്തരമായി സുരക്ഷാ വീഴ്ച ഉണ്ടാകുന്നെന്ന രാജ്ഭവന്റെ ആരോപണത്തിനിടെയാണ് പ്രതിഷേധം.
തിരുവനന്തപുരം∙ 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെഎസ്യു കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാളെ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 4 വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു പിന്നാലെ, കേരള സർവകലാശാലയും 4 വർഷ ഡിഗ്രി പ്രോഗ്രാം പരീക്ഷകളുടെ ഫീസ് കുത്തനെ കൂട്ടി. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി
Results 1-10 of 345