Activate your premium subscription today
വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. 30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന
ജറുസലം ∙ വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ ഗാസയിൽ നടത്തിയ ഉഗ്ര ബോംബാക്രമണങ്ങളിൽ 413 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 526 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ തെക്കൻ ഗാസ മുതൽ വടക്കൻ ഗാസ വരെ വീടുകളിലും അഭയാർഥികൂടാരങ്ങളിലുമാണു ബോംബിട്ടത്. കനത്ത ഷെല്ലാക്രമണവുമുണ്ടായി.
2006 ഡിസംബറിൽ ഡിസ്കവറി ഷട്ടിൽ പേടകത്തിലേറി ഇന്ത്യൻ വംശജ സുനിത വില്യംസ് ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ശ്രദ്ധേയമായ സംഭാവനകൾ നിലയത്തിനേകിയ ഒരു താമസക്കാലമായിരുന്നു അന്നു സുനിതയുടേത്.ബഹിരാകാശത്ത് ഏറ്റവുമധികം നടന്ന വനിത എന്ന റെക്കോർഡ് സുനിത വില്യംസ് ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്.
കൽപനാ ചൗളയ്ക്കു ശേഷം ബഹിരാകാശത്തു പോയ രണ്ടാമത്തെ വനിതയായി സുനിത വില്യംസ് മാറിയത് 2007ൽ ആയിരുന്നു. അന്നു സുനിത തിരിച്ചുവന്ന ശേഷം ആദ്യം കഴിച്ച ഭക്ഷണം പീത്സ ആയിരുന്നു.അന്നത്തെ പീത്സ പ്രേമം ഇന്നും സുനിതയ്ക്കുണ്ട്. തിരികെയെത്തിയ ശേഷം ഒരു പീത്സ കഴിക്കുകയാണ് തന്റെ ഉടനടിയുള്ള ആഗ്രഹമെന്നു സുനിത
ജറുസലം ∙ ജനുവരിയിൽ ഹമാസുമായി ഒപ്പിട്ട വെടിനിർത്തൽ കരാറിൽനിന്നു പുറത്തുകടക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ശ്രമങ്ങളാണു വീണ്ടും ഗാസയെ ആക്രമിക്കുന്നതിലേക്ക് എത്തിയത്. യുദ്ധം ആരംഭിച്ചതു മുതൽ രണ്ടുതരം സമ്മർദങ്ങളാണ് നെതന്യാഹു നേരിട്ടത്.
ലിഫ്റ്റിൽ അൽപനേരം കുടുങ്ങിയാൽത്തന്നെ പരിഭ്രമിക്കുന്നവരാണു നമ്മിൽ മിക്കവരും. ഏകാന്തതയും ഇടുങ്ങിയ സ്ഥലത്തെ വീർപ്പുമുട്ടലും അരണ്ട വെളിച്ചവും എല്ലാം കലർന്ന ആ ദുരനുഭവത്തിന്റെകൂടെ കാലു നിലത്തു കുത്താൻ അനുവദിക്കാത്ത ശൂന്യഭൂഗുരുത്വവും രക്ഷപ്പെടുമെന്ന ഉറപ്പില്ലായ്മയും ചേർക്കുക: സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയെപ്പറ്റി ഒരുപരിധി കടന്നു ചിന്തിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല.
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ അകമ്പടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ബൈഡൻ കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് പദവിയൊഴിയുന്നതിനു മുൻപായി മക്കളായ ഹണ്ടറിനും ആഷ്ലിക്കുമുള്ള സുരക്ഷ ജൂലൈ വരെ നീട്ടിയിരുന്നു. ഇതാണ് ട്രംപ് റദ്ദാക്കിയത്.
ബഹിരാകാശനിലയത്തിൽ ആദ്യമെത്തിയപ്പോൾ ബാഗേജിൽനിന്നു സുനിത വില്യംസ് ആ പൊതി പുറത്തെടുത്തു. മൂക്കിലേക്ക് ഇന്ത്യൻ മണം നിറഞ്ഞു. ഹാ! സമോസ. പിന്നെ, ബാഗേജിൽ നിന്ന് സ്ലൊവേനിയൻ പതാക പുറത്തെടുത്തു. പിന്നാലെ ഭഗവത്ഗീതയുടെ ചെറുപതിപ്പ്.
വാഷിങ്ടൻ ∙ യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഫോണിൽ ചർച്ച നടത്തി. 30 ദിവസത്തെ വെടിനിർത്തലിന് പുട്ടിൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണു ട്രംപിന്റെ ഫോൺവിളി. നല്ല നിലയിലുള്ള ചർച്ചയാണു നടന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിനിർത്തലിന് യുക്രെയ്ൻ നേരത്തേ സമ്മതമറിയിച്ചിരുന്നു.
ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിതിയാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആകാശസൗധം യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്. പല ഭാഗങ്ങളായി നിർമിച്ച് ബഹിരാകാശത്തു കൊണ്ടുപോയി കൂട്ടിച്ചേർത്താണ് നിലയം പൂർത്തീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ സമയം കൊണ്ടാണിത് സാധിച്ചത്. 40 ബഹിരാകാശ ദൗത്യങ്ങൾ ഇതിനു വേണ്ടി വന്നു.
Results 1-10 of 10000