Activate your premium subscription today
39 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമായ തമിഴ്നാട്ടിലുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 19നായിരുന്നു തമിഴ്നാട്ടിലെ വോട്ടെടുപ്പും. 6.23 കോടി വോട്ടർമാരാണ് തമിഴ്നാട്ടിൽ ജനവിധി നിർണയിക്കുന്നത്. ജൂൺ നാലിന് ഫലം.
സഖ്യമില്ലാതെ തമിഴ്നാട്ടിൽ നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ, ഒറ്റയ്ക്കുതന്നെ എല്ലാം പിടിച്ചടക്കാമെന്ന് പാർട്ടി പ്രസിഡന്റ്. ഇവരിൽ ആർക്കൊപ്പം നിൽക്കും ബിജെപി കേന്ദ്ര നേതൃത്വം? ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ ശ്രമിച്ച കെ. അണ്ണാമലൈ എന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ അതോ പ്രസിഡന്റ് സ്ഥാനത്ത് തുടരുമോ എന്ന ചോദ്യം ഉയരാന് തുടങ്ങിയിട്ട് ഏതാനും നാളുകളായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആശയസംഘർഷത്തിലേക്കു വരെയെത്തി. അതിനിടെ മൂന്നു മാസത്തെ ഇടവേളയെടുത്ത് ഓക്സ്ഫഡ് സർവകലാശാലയിൽ അണ്ണാമലൈ പഠിക്കാനും പോയി. രാഷ്ട്രീയത്തിലും പുതിയ പാഠങ്ങൾ പഠിച്ചിട്ടായിരുന്നോ അണ്ണാമലൈയുടെ തിരിച്ചു വരവ്? ഉത്തരങ്ങൾ വിദൂരത്തല്ല. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്നാട് ബിജെപിയിൽനിന്ന് ആ തീരുമാനം വരാൻ ഇനി അധികം താമസവുമില്ല. ജനുവരി 20നു 21നുമാണ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ അണ്ണാമലൈ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. ബിജെപിയിൽ നിർണായകമായ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഫലത്തിനായി കാത്തിരിക്കുന്നവരിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബിജെപിയുമായി സഖ്യത്തിനുള്ള വാതിൽ തുറന്നുകിട്ടാൻ നോക്കിയിരിക്കുന്നവര് വരെയുണ്ട് അക്കൂട്ടത്തിൽ. നിലവിൽ അണ്ണാമലൈയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലുൾപ്പെടെ ഏക തടസ്സം. അതേസമയം, പാർട്ടിയുടെ തലപ്പത്തു തുടരാൻ ഇക്കുറി അണ്ണാമലൈക്ക് കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ കൊതിക്കുന്ന ഐപിഎസ് പദവി ഉപേക്ഷിച്ച് തമിഴക ബിജെപിയുടെ തലപ്പത്തേയ്ക്കു കടന്നുവന്ന അണ്ണാമലൈയ്ക്ക് അതിനു കഴിയുമോ? അഥവാ, പാർട്ടിയിൽ സ്വന്തം സ്ഥാനം കാത്തുസൂക്ഷിച്ചാലും അണ്ണാമലൈയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നാളുകളാണ്. 2026ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ
‘അടുത്ത 5 വർഷങ്ങളുടെ തലവിധി കുറിച്ച വർഷം’– 2024നെ ഒറ്റ വാചകത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം. സസ്പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരുന്നു 2024. അധികാരക്കസേരകൾ ആടിയുലഞ്ഞ, ഭരണാധികാരികൾ വൻ തിരിച്ചടികൾ നേരിട്ട, വലിയ ഉയിർത്തെഴുന്നേൽപ്പുകൾ കണ്ട വർഷമെന്നു കൂടി വിശേഷിപ്പിക്കാം ഈ
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗവുമായി തുറന്ന പോരിനു സിപിഎം; സമുദായാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചു വരെ സിപിഎം നടത്തുന്ന നീക്കങ്ങളോടു കടുത്ത പ്രതിഷേധവുമായി എസ്എൻഡിപി യോഗം.
തിരുവമ്പാടി ∙ ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി മുന്നണികൾ. 2 തവണ ഭവന സന്ദർശനങ്ങൾ യുഡിഎഫ് മുന്നണികൾ പൂർത്തീകരിച്ചു. എൻഡിഎ പ്രവർത്തകരും ഭവന സന്ദർശന പരിപാടികൾ പൂർത്തിയാക്കി.എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കുടുംബ സംഗമങ്ങളിലാണ് ഇപ്പോൾ സജീവം. എൻഡിഎ കോർണർ യോഗങ്ങളിലാണു ശ്രദ്ധ
സ്ത്രീകളുടെ പ്രിയങ്കരി കാളികാവ്∙ ‘പാചകം ചെയ്യുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ഡൽഹിയിൽനിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനത്തെക്കാൾ ഗുണവും മണവും സ്വാദും ഇവിടെ നിന്നുള്ളവയ്ക്കാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഫുട്ബോൾ കളിക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിൽ വയനാട്ടിലെ, കായികരംഗത്തു തിളങ്ങുന്ന മക്കളുടെ
എടവണ്ണ∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലെ വൻജനപങ്കാളിത്തം വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണത്തിനു ഊർജം പകരുന്നതായി.മുഖ്യമന്ത്രിക്കൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗം ഇടതുപക്ഷത്തിന്റെ
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.
മലപ്പുറം∙ വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകിയതിനു ശേഷം പ്രിയങ്ക ഗാന്ധി ഇന്ന് ആദ്യമായി ജില്ലയിൽ. പ്രചാരണത്തിന്റെ ഭാഗമായി ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ കോർണർ യോഗങ്ങളിൽ അവർ പങ്കെടുക്കും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ പ്രിയങ്കയ്ക്കൊപ്പം വേദി പങ്കിടും.ഉച്ചയ്ക്കു 12.30നു ഏറനാട്
ന്യൂഡൽഹി ∙ ഹരിയാന ഉഴുതു മറിക്കാനിറങ്ങിയ കോൺഗ്രസിന് ഊർജം പകർന്ന് എക്സിറ്റ് പോൾ ഫലങ്ങൾ കൂടി പുറത്തുവന്നതോടെ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമായ ഭൂരിപക്ഷം സംസ്ഥാനത്ത് കോൺഗ്രസിന് പ്രവചിക്കുന്നു. കോൺഗ്രസിന് അനുകൂലമായ കാറ്റ് സംസ്ഥാനത്തുണ്ടെന്നതിൽ നേതാക്കൾക്ക് നേരത്തെ സംശയമുണ്ടായിരുന്നില്ല.
മുംബൈ∙മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്ളവർ സംഘടിതമായി വോട്ടു ചെയ്ത് ബിജെപി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നടത്തുന്ന‘വോട്ട് ജിഹാദ്’ നീക്കം അപകടകരമാണെന്നും കുറ്റപ്പെടുത്തി.
Results 1-10 of 3710