Activate your premium subscription today
കൊച്ചി∙ നടി സമർപ്പിച്ച ലൈംഗികാതിക്രമ പരാതിയിൽ ബോബി ചെമ്മണൂരിനു വേണ്ടി മജിസ്ട്രേട്ട് കോടതിയിൽ നടന്നതു കേസിന്റെ ഗുണദോഷങ്ങളിലേക്കു കടന്ന ശക്തമായ വാദം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണം പൂർത്തിയാകാത്ത കേസിന്റെ ‘മെറിറ്റിലേക്കു’ കടക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. പ്രതിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന വേദിയിൽ പ്രതി പരാതിക്കാരിയുടെ കയ്യിൽ പിടിക്കുകയായിരുന്നില്ല.
തിരുവനന്തപുരം ∙ സൈബർ അധിക്ഷേപത്തിൽ പരാതിയുമായി നടി മാലാ പാർവതി. യുട്യൂബ് ചാനലിലെ വിഡിയോയ്ക്ക് താഴെ വന്ന അശ്ലീല കമന്റിലാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷൊർണൂർ ∙ നാട്ടിൻപുറത്തെ അമ്മമാരുടെ നിഷ്കളങ്കത മീനാ ഗണേഷിന്റെ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്നു. കഥാപാത്രമായി മാറി ചെറിയ സീനുകളിൽ പോലും തന്റേതായ കയ്യൊപ്പു ചാർത്താൻ ശ്രമിച്ചു. അഭിനയം മീനയുടെ രക്തത്തിൽ തന്നെ ഉണ്ടായിരുന്നു. കല്ലേക്കുളങ്ങര സ്വദേശിയും തമിഴ് നടനുമായിരുന്ന കെ.പി.കേശവന്റെ മകളായതു കൊണ്ടു തന്നെ
പാലക്കാട് ∙ ‘പത്തിരി ചുട്ടു വിളമ്പി വിളിച്ചതു മുത്തൊളി പാത്തുമ്മ...’ എന്ന പാട്ടും പാടി മീശമാധവനിൽ മീന അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് അവരുടെ അമ്മ മരിച്ചെന്ന വാർത്തയുമായി ഷൊർണൂരിൽ നിന്ന് ആളു വന്നതെന്നു സംവിധായകൻ ലാൽ ജോസ് ഓർമിക്കുന്നു. മീനയുടെ ഭർത്താവ് എ.എൻ.ഗണേഷും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ചേച്ചി
ഷൊർണൂർ ∙ നാട്ടിൻപുറത്തെ അമ്മമാരുടെ നിഷ്കളങ്കത മീന ഗണേഷിന്റെ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്നു. കഥാപാത്രമായി മാറി ചെറിയ സീനുകളിൽ പോലും തന്റേതായ കയ്യൊപ്പു ചാർത്താൻ ശ്രമിച്ചു. സ്കൂൾ പഠനകാലത്തു കൊപ്പം ബ്രദേഴ്സ് ആർട്സ് ക്ലബ്ബിലൂടെ നാടകരംഗത്തെത്തിയ മീന 1976 ൽ പുറത്തിറങ്ങിയ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണു മലയാള സിനിമാരംഗത്തു സജീവമായത്.
സ്കൂള്‍ കലോത്സവത്തിന് അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണു വഴിവച്ചിരിക്കുന്നത്. നടിയുടെ പേര് പറയാതെ മന്ത്രി നടത്തിയ പ്രസ്താവന കലോത്സവം വഴി വളര്‍ന്നുവന്ന പല നടിമാരെയും സംശയത്തിന്റെ നിഴലില്‍ ആക്കുകയും ചെയ്തിട്ടുണ്ട്.
ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ (54) ടോക്കിയോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആണുങ്ങൾ 50 വർഷംകൊണ്ടു നേടിയത്... തലക്കെട്ട് വായിച്ചപ്പോൾത്തന്നെ എന്തോ ബാക്കിയുണ്ടെന്നും അതെന്താണെന്നും മനസ്സിലായല്ലോ? അതാണ് ഈ കാലത്തിന്റെ മാജിക്. സമീപകാലത്തു റിലീസ് ചെയ്ത കുറച്ചു സിനിമകളുടെ പേരുകൾ പറയാം. സൂക്ഷ്മദർശിനി, ബോഗയ്ൻവില്ല, കിഷ്കിന്ധാകാണ്ഡം, മന്ദാകിനി, ആട്ടം, ഉള്ളൊഴുക്ക്, ബി 32 മുതൽ 44 വരെ, ജയ ജയ ജയ ജയ ഹേ.. ഇവയ്ക്ക് പൊതുവായുള്ള ഒരു പാറ്റേണെന്താണെന്നു കാണാൻ സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. ഇപ്പറഞ്ഞ സിനിമകളിൽ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങൾ, അല്ലെങ്കിൽ പുരുഷകഥാപാത്രങ്ങളോടു തുല്യപ്രാധാന്യമുള്ളവർ. സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതും അങ്ങനെ തിയറ്ററിൽ ആളെക്കയറ്റുന്നതും സ്ത്രീകൾ തന്നെ. (ലിസ്റ്റിലെ ആദ്യരണ്ടു സിനിമകളിൽ മലയാളസിനിമ കണ്ട മികച്ച രണ്ട് അഭിനേത്രികളുടെ തിരിച്ചുവരവും കണ്ടു; ജ്യോതിർമയിയുടെയും നസ്രിയ നസീമിന്റെയും). സ്ത്രീപക്ഷ സിനിമകൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, ദേശാടനക്കിളി കരയാറില്ല, പഞ്ചാഗ്നി, മങ്കമ്മ, കണ്ണെഴുതി പൊട്ടുംതൊട്ട്, അച്ചുവിന്റെ അമ്മ, 22 ഫീമെയിൽ കോട്ടയം, ഹൗ ഓൾഡ് ആർ യു, ഒഴിമുറി, ഗദ്ദാമ... അങ്ങനെ പലതും. എന്നാൽ, ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കുന്ന വാണിജ്യച്ചേരുവകളോടെ സ്ത്രീപക്ഷ സിനിമകൾ ഇങ്ങനെ അടിക്കടി ഉണ്ടായ കാലം ഓർമയില്ല. (മേൽപറഞ്ഞവയിൽ എല്ലാം വാണിജ്യസിനിമകളാണെന്ന് അർത്ഥമില്ല). സമൂഹത്തിൽ സംഭവിക്കുന്ന സ്ത്രീമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ സിനിമകൾ.
ബെംഗളൂരു∙ കന്നഡ നടി ശോഭിത ശിവണ്ണയെ (30) ഹൈദരാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരഡൊണ്ടല മൂറു, എടിഎം, ഒന്തു കഥെ ഹേൾവ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നടി, 12 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയാണ് അവസാനം ചിത്രം. ഹാസൻ സക്ലേശ്പുര സ്വദേശിനിയായ ശോഭിത വിവാഹത്തിനു ശേഷം 2 വർഷമായി ഹൈദരബാദിലാണു താമസിക്കുന്നത്. മരണത്തിൽ കേസെടുത്ത ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.
1996ൽ പുറത്തിറങ്ങിയ ബോളിവുഡ് പ്രണയചിത്രമായിരുന്നു പാപ്പ കെഹ്തേ ഹേൻ. അനുപം ഖേർ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അന്നു രാജ്യമൊട്ടുക്ക് തരംഗം സൃഷ്ടിച്ചു.
Results 1-10 of 361