Activate your premium subscription today
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഛാവ’ ട്രെയിലർ എത്തി. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ഔറംഗസേബ് ആയി അക്ഷയ്
കള്ളന്റെ അക്രമണത്താൽ ഗുരുതര പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് സെയ്ഫ് അലിഖാൻ. മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിങ് റാണയും കണ്ടത്. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയെ
ആറുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിേലക്കു മടങ്ങുന്ന സെയ്ഫ് അലിഖാന്റെ വിഡിയോ വൈറലാകുന്നു. നട്ടെല്ലിനുൾപ്പടെ ഗുരുതുര പരുക്കേറ്റ താരം പെട്ടന്നെങ്ങനെ ഇത്ര ആരോഗ്യവാനായി നടന്നു പോയി എന്നതാണ് വിഡിയോ കാണുന്ന പലരും സംശയമായി ഉന്നയിക്കുന്നത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും
മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിന്റെ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനരാവിഷ്കരിച്ചു. പ്രതി ബംഗ്ലദേശ് സ്വദേശി മുഹമ്മദ് െഷരിഫുൾ ഇസ്ലാം ഷെഹ്സാദ് (30) തനിക്കെതിരെയുള്ള വാർത്ത കണ്ട് കടുത്ത ആശങ്കയിലായിരുന്നെന്നും സ്വദേശത്തേക്ക് മുങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.
ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. ബർഖ മദൻ എന്ന
ഹിന്ദി സീരിയൽ താരം അമൻ ജയ്സ്വാളിന്റെ അകാല വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം ഷഗുൻ സിങ്. അമൻ നായകനായെത്തിയ സൂപ്പർഹിറ്റ് സീരിയൽ ധർത്തിപുത്ര് നന്ദിനിയിൽ നായികയായിരുന്നു ഷഗുൻ. കൺമുമ്പിൽ വച്ച് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരാൾ നഷ്ടപ്പെടുന്നതിന്റെ വേദന വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഷഗുൻ പറഞ്ഞു.
അക്രമിയുടെ കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത്. 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ളെയിം ആയി താരം ഫയൽ ചെയ്തിരിക്കുന്നത്. അതിൽ 25 ലക്ഷം രൂപ അടിയന്തരമായി ഇൻഷുറൻസ് കമ്പനി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എക്സ് പ്ലാറ്റ്ഫോമിലാണ് താരത്തിന്റെ ഇൻഷുറൻസ് രേഖ പ്രചരിക്കുന്നത്.
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസി തിയറ്ററുകളിൽ. തിയറ്ററുകളിൽ സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണെങ്കിലും കണ്ടിറങ്ങുന്നവർ ചിത്രത്തെയും കങ്കണയുടെ പ്രകടനത്തെയും പ്രശംസിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അനുചിതമായി പ്രതികരിച്ചതിന് പിന്നാലെ നടനോട് മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല. സാഹചര്യത്തിന്റെ യഥാര്ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇക്കാര്യത്തിൽ പശ്ചാത്താപമുണ്ടെന്നും നടി വെളിപ്പെടുത്തി. സെയ്ഫ് ആക്രമിക്കപ്പെട്ട ദിവസം
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ദേവ’ ട്രെയിലർ എത്തി. ബോബി–സഞ്ജയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം പൊലീസ് ത്രില്ലറാണ്. പൃഥ്വിരാജ് നായകനായെത്തിയ ‘മുംബൈ പൊലീസി’ൽ നിന്നാണ് കഥയുടെ പ്രചോദനം. സീ സ്റ്റുഡിയോസും റോയ് കപൂര് ഫിലിംസും ചേര്ന്ന് നിർമിക്കുന്ന ദേവാ ജനുവരി
Results 1-10 of 1404