Activate your premium subscription today
കൊച്ചി ∙ മലയാളത്തിലെ വമ്പൻ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ ഷോൺ ആന്റണി, നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി.അരുൺ തള്ളി. കേസന്വേഷണം തുടരാമെന്നും ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
ഏറെ വിവാദമായി മാറിയ മോഹൻലാൽ–പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ബജറ്റ് പുറത്ത്. സിനിമയുടെ പ്രചാരണസമയത്ത് എമ്പുരാന്റെ ബജറ്റ് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയെന്ന ഖ്യാതിയുമായാണ് എമ്പുരാൻ റിലീസിനെത്തിയത്. സിനിമയുടെ ബജറ്റിന്റെ പേരിൽ നിർമാതാക്കളുടെ സംഘടനയും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ വാക്പോരും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ എമ്പുരാന്റെ ബജറ്റ് വിവരം നിർമാതാക്കളുടെ സംഘടന തന്നെ പുറത്തുവിട്ടിരിക്കുകയാണ്. നിർമാതാക്കൾ പുറത്തുവിട്ട സിനിമകളുടെ പ്രതിമാസകണക്കുവിവരത്തിലാണ് എമ്പുരാന്റെ ബജറ്റും പരാമർശിക്കുന്നത്. 175 കോടിരൂപയാണ് എമ്പുരാന്റെ മുടക്കുമുതൽ ആയി കാണിച്ചിട്ടുള്ളത്.
കൊച്ചി ∙ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന വിൻ സി അലോഷ്യസിന്റെ പരാതിയിൽ തീരുമാനമെടുക്കാൻ ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടേയും പ്രതിനിധികള് ഇതിൽ ഉണ്ടാവും. അതിനിടെ, ഷൈനിൽനിന്ന് അപമര്യാദയായ പെരുമാറ്റം ഉണ്ടായെന്ന് പരാതി ഉയർന്ന ‘സൂത്രവാക്യം’ സിനിമയുടെ അണിയറക്കാരെ ഫിലിം ചേംബര് വിളിപ്പിച്ചു. സിനിമയുടെ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി (ഐസിസി)യുടെ യോഗവും ഇന്നു ചേരുന്നുണ്ട്.
കൊച്ചി ∙ ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ നടന്ന റെയ്ഡിനു പിന്നാലെ എംഡി ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംശയം തോന്നിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. അതിനുള്ള ഉത്തരം കൃത്യമായി നൽകിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ നടനും ‘അമ്മ’ സംഘടനയുടെ അഡ്ഹോക് ഭാരവാഹിയുമായ ജയൻ ചേർത്തലയ്ക്കെതിരെ നിയമനടപടിയുമായി നിർമാതാക്കളുടെ സംഘടന. മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നു കാട്ടി എറണാകുളം സിജിഎം കോടതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. നേരത്തേ ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇക്കാര്യം ജയൻ ചേർത്തല നിരാകരിച്ചതോടെയാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.
മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്ഷനും കേട്ട് കേരളമൊന്നു ഞെട്ടി. ഇത്രയും നാൾ 100 കോടി കലക്ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.
പ്രമേയത്തിലും തിയറ്റർ പ്രകടനത്തിലും മലയാള സിനിമ ഇതുവരെ കാണാത്ത കുതിപ്പിനാണ് കോവിഡാനന്തരകാലം സാക്ഷിയായത്. മലയാളത്തിന്റെ അതിർത്തികൾ ഭേദിച്ച് വലിയ വിജയങ്ങൾ നമ്മുടെ സിനിമകൾ നേടി. ഒടിടി റിലീസിൽ മാത്രമല്ല തിയറ്ററുകളിൽ നിന്നും വലിയ വിജയം മലയാള സിനിമകൾ ദേശീയ തലത്തിൽ നേടി. വേറിട്ട പ്രമേയങ്ങളും ഗംഭീര മേക്കിങ്ങും മലയാള സിനിമയുടെ തിളക്കമാർന്ന അധ്യായത്തിന് മാറ്റു കൂട്ടി. എന്നിട്ടും മലയാള സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്നാണ് നിർമാതാക്കളുടെ സംഘടന ആവർത്തിച്ചു പറയുന്നത്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വർഷമെന്നു കരുതിയ 2024ലും സ്ഥിതി വ്യത്യസ്തമല്ല. 700 കോടിയുടെ ഏകീകൃത നഷ്ടമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊച്ചി ∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തിൽ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി
കൊച്ചി∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിനെതിരെ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് 7 ദിവസത്തിനകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബർ നോട്ടിസയച്ചു. ഇമെയിലിലും റജിസ്ട്രേഡ് തപാലിലുമാണ് ഷോകോസ് നോട്ടിസ് നൽകിയത്. ആന്റണിയുടെ മറുപടി കിട്ടിയശേഷം ചേംബർ യോഗം ചേരും.
കൊച്ചി ∙ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രയ്ക്കെതിരെ നടപടിയെന്നും കാരണം കാണിക്കൽ നോട്ടിസിനു നൽകിയ വിശദീകരണം സത്യവിരുദ്ധവും തൃപ്തികരമല്ലെന്നും സെക്രട്ടറി ബി.രാഗേഷ് വ്യക്തമാക്കി. അസോസിയേഷൻ നേതാക്കൾക്കെതിരെ സാന്ദ്ര നൽകിയ കേസ് വ്യാജമാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.
Results 1-10 of 43