Activate your premium subscription today
അതൊരു സാധാരണ മരണമല്ല. കൊലപാതകം തന്നെയാണ്. കൊല്ലപ്പെട്ടതൊരു യുവതിയാണ്. അമ്മയാണ്. നൃത്താധ്യാപികയാണ്. ഭർത്താവ് മുൻപും അവരെ ആക്രമിച്ചിട്ടുണ്ട്. പാട്ട് പാടിയതിന്. നൃത്തം ചെയ്തതിന്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്. സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്. അനുസരിക്കാൻ തയാറല്ലെന്ന് വ്യക്തമായതോടെയാണ് വഴക്കിനൊടുവിൽ കൊലപ്പെടുത്തിയത്. അയാൾ സാധാരണക്കാരനല്ല. ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. നിയമത്തെ തന്റെ വഴിക്കു കൊണ്ടുവരാൻ നന്നായി അറിയാവുന്ന ആളാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് അയാൾ ഭാര്യയെ കൊന്നത്; മകളെ അനാഥയാക്കിക്കൊണ്ട്. എല്ലാ ആസൂത്രണവും വിജയകരമായി മുന്നേറിയെങ്കിലും അവരുടെ വീട്ടിൽ തന്നെ താമസിക്കുന്ന ടാർലൻ എന്ന വിരമിച്ച നൃത്താധ്യാപിക, കിടക്കയിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. തിരക്കിയപ്പോൾ അതു തന്റെ സുഹൃത്താണെന്നാണ് അയാൾ അറിയിച്ചത്. എന്നാൽ, മരണം പുറത്തുവന്ന് രണ്ടു ദിവസമായതോടെയാണ് അത് സുഹൃത്തല്ല ഭാര്യയെ കൊന്നിട്ടതാണെന്ന് ടാർലന് തിരിച്ചറിവുണ്ടാകുന്നത്. വയോധികയാണെങ്കിലും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ടാർലൻ പോരാട്ടം തുടങ്ങുകയാണ്. കൊല്ലപ്പെട്ട
തിരുവനന്തപുരം∙ എട്ടു ദിവസം തലസ്ഥാന നഗരിക്ക് ലോകസിനിമയുടെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനു സമാപനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
കവിയും സംവിധായകനുമായ ജയൻ കെ ചെറിയാൻ ‘റിഥം ഓഫ് ദമാം’ എന്ന പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അടിമത്വത്തിന്റെ ശേഷിപ്പായി ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആഫ്രിക്കൻ വംശജരായ സിദ്ധി വിഭാഗത്തിന്റെ കഥയാണ് ചിത്രം.
എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി.
കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പാണ് ഹസലിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു യുവാവിനെ ആക്രമിക്കേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹസലും സുഹൃത്തുക്കളുമല്ല വഴക്ക് തുടങ്ങിയത്. ജൻമദിന ആഘോഷം കഴിഞ്ഞു മടങ്ങിയ അവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. അവർ സംഘടിതമായി അയാളെ ആക്രമിച്ചു കീഴടക്കി. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽക്കൂടി അവരെ ആക്രമിച്ചതോടെ ഫസലും സംഘവും അക്രമാസക്തരായി. അവരുടെ ശക്തമായ പ്രഹരങ്ങളിൽ വീണുപോയ അയാൾ നിശ്ചലനായതോടെ അവർ സംഭവസ്ഥലത്തു നിന്നുകടന്നു.
തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്ര മേളയിൽ സംവിധായകനും ഗാനരചയിതാവുമായ പി.ഭാസ്കരന്റെ സ്മരണകൾ ഉണർത്തി ‘നീലക്കുയിലി’ന്റെ പ്രദർശനം നടന്നു. ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയറ്ററിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സിനിമയിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവാണ് വിപിൻ മോഹൻ. നീലക്കുയിൽ
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ സംവിധായകനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ഷാജി എൻ.കരുണും സംവിധായിക ഇന്ദുലക്ഷ്മിയും തമ്മിലുള്ള തർക്കം രൂക്ഷമായി
തിരുവനന്തപുരം∙ എട്ടുനാൾ നീളുന്ന രാജ്യാന്തര ചലചിത്ര മേളക്ക് അനന്തപുരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളും മൂലധന ശക്തികളും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിനെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉള്ളടക്കത്തിൽ മികവുള്ള സിനിമകൾ എടുത്ത് സാംസ്കാരിക
പ്രണയം യഥാർഥമാണെങ്കിൽ, ഇഷ്ടം സ്ഥിരമാണെങ്കിൽ, ആഗ്രഹം തീവ്രമാണെങ്കിൽ കാണുക തന്നെ ചെയ്യും. ലോകത്തിൽ എവിടെ വച്ചാണെങ്കിലും. ഏതു പ്രായത്തിലാണെങ്കിലും. അഞ്ഞൂറോ ആയിരമോ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും. എന്നാൽ, യാഥാസ്ഥിതിക രീതിയുള്ള പ്രണയകഥയല്ല ബേബി. കാനിൽ നവാഗത സംവിധാനത്തിന് പുരസ്കാരം നേടിയ ബ്രസീലിൽ നിന്നുള്ള
തിരുവനന്തപുരം∙ സിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് അന്തസ്സോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരവും സുരക്ഷയും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ 29–ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ ഉള്ളടക്കമാണ് സിനിമകളുടെ കാതൽ. വർഷങ്ങളായി മികച്ച
Results 1-10 of 115