Activate your premium subscription today
മിമിക്രി താരങ്ങളാണ് ഒരു കാലഘട്ടത്തിൽ ആക്ഷൻ സൂപ്പർ താരം ജയനെ വീണ്ടും വൈറലാക്കിയതെങ്കിൽ, ഇത്തവണ അതേറ്റെടുത്തിരിക്കുന്നത് എഐയാണ്. എഐ വിഡിയോ സ്രഷ്ടാക്കളുടെ പ്രിയ താരമാണ് മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിൽ സ്വാഗും ആക്ഷനും കൊണ്ട്, കോളിളക്കം സൃഷ്ടിച്ച ജയൻ. ജെയിംസ് ബോണ്ട്, മിഷൻ ഇംപോസിബിൾ സിനിമകളിലെ
മുംബൈ∙ഇന്ത്യൻ സിനിമയ്ക്ക് നവഭാവുകത്വം പകർന്ന പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലിന് വിട നൽകി ചലച്ചിത്രലോകം. ഔദ്യോഗിക ബഹുമതികളോടെ ദാദർ ശിവാജി പാർക്കിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഭാര്യ നീര, മകൾ പിയ എന്നിവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തന്നെ ആദ്യമായി സിനിമയിൽ അവതരിപ്പിച്ച സംവിധായകനെ അവസാനമായി കാണാൻ നിറകണ്ണുകളോടെയാണ് നടൻ നസിറുദ്ദീൻ ഷാ എത്തിയത്.
മുംബൈ ∙ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു. ഈ മാസം 14 നാണ് ബെനഗൽ 90 ാം പിറന്നാൾ ആഘോഷിച്ചത്. ഇന്ത്യൻ ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ തിയറ്ററിൽ പോയി സിനിമ ഇഷ്ടപ്പെടാതെ ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന സങ്കടം ഇനി വേണ്ട, സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം പിവിആർ ഐനോക്സ് അവതരിപ്പിച്ചു. ‘ഫ്ലെക്സി ഷോ’ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ പ്രേക്ഷകൻ
82–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷൻ കരസ്ഥമാക്കി ഇന്ത്യയുടെ പായൽ കപാഡിയ.
ചാണക്യൻ എന്ന എന്റെ ആദ്യചിത്രത്തിന്റെ നിർമാണം നവോദയ ആയിരുന്നു. സ്റ്റാർവാല്യുവുള്ള നടൻ വേണമെന്നതായിരുന്നു പ്രൊഡക്ഷൻ കമ്പനിയുടെ ഡിമാൻഡ്. മമ്മൂട്ടിയെ മനസ്സിൽക്കണ്ടാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മുക്ക അന്നു വടക്കൻ വീരഗാഥ ഉൾപ്പെടെ വലിയ സിനിമകളുടെ തിരക്കിലായിരുന്നതുകൊണ്ട് ഡേറ്റില്ലാത്ത അവസ്ഥ. കമൽഹാസനിലേക്കു നീങ്ങാൻ അങ്ങനെയാണ് തീരുമാനിച്ചത്. കമൽ കഥ കേൾക്കുമോയെന്ന് ഒരുറപ്പുമില്ല. എനിക്കു സിനിമാപരിചയമുണ്ട് എന്നല്ലാതെ സ്വന്തമായി സിനിമ ചെയ്തിട്ടില്ല. എന്നിട്ടും ഞാൻ മദ്രാസ് ആൾവാർപേട്ടിലെ രാജ്കമൽ കമ്പനിയുടെ ഓഫിസിലേക്കു വിളിച്ചു. ഡിഎൻഎസ് എന്നു വിളിക്കുന്ന ഡി.എൻ.സുബ്രഹ്മണ്യൻ എന്ന
കോട്ടയം ∙ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം 'നേതി' ബിഹാറിൽ വച്ച് നടന്ന നവ്ദ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം (പുരുഷ വിഭാഗം), ജനപ്രിയ പുരസ്കാരം എന്നിവയാണ് ലഭിച്ചത്. ജയശങ്കർ ആണ് ചിത്രത്തിലെ പ്രധാന
മുംബൈ ∙ സിനിമാ സംവിധായികയും എഴുത്തുകാരിയുമായ മധുര പണ്ഡിറ്റ് (86) അന്തരിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും വിഖ്യാത ചലച്ചിത്രകാരൻ വി.ശാന്താറാമിന്റെ മകളുമാണ്. സംസ്കാരം നടത്തി. 2010ൽ ‘തുജാ ആശിർവാദ്’ എന്ന മറാഠി സിനിമ സംവിധാനം ചെയ്ത മധുര പണ്ഡിറ്റ്, ഏറ്റവും പ്രായം കൂടിയ നവാഗത ഫീച്ചർ ഫിലിം സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. ഭർത്താവ് പണ്ഡിറ്റ് ജസ്രാജിന്റെ ജീവചരിത്രം പറയുന്ന ‘സംഗീത് മാർത്താണ്ഡ് ജസ്രാജ്’ എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്
‘മാദക നടിമാർ’– ഒരുകാലത്ത് മലയാള സിനിമാ പ്രസിദ്ധീകരണങ്ങൾ ഒരു കൂട്ടം അഭിനേത്രിമാരെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജ്യോതിലക്ഷ്മി, ജയമാലിനി, അനുരാധ, ഡിസ്കോ ശാന്തി, ബാബിലോണ... ഈ പട്ടിക ഇനിയും നീളും. മികച്ച നർത്തകിമാരായിരുന്നു ഇവരെല്ലാം. പലരും മികച്ച അഭിനേതാക്കളുമായിരുന്നു. മുൻനിര നടിമാരെന്നു പറയുന്നവർ മുഖത്തൊരു ഭാവം പോലും വരുത്താനാകാതെ നിന്നു വിയർത്തപ്പോൾ ചില സിനിമകളെങ്കിലും രക്ഷപ്പെട്ടു പോയത് ഈ ‘മാദകനടി’രുടെ കാബറെ നൃത്തത്തിലൂടെയായിരുന്നു. രൂപഭാവങ്ങളിലെ മാദകത്വമാകാം സാമാന്യം നന്നായി അഭിനയിക്കാന്‍ കഴിവുള്ള ഇവരില്‍ പലരെയും കാബറെ നര്‍ത്തകിമാരുടെ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തിയത്. കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ അനുരാധയ്ക്ക് ഒരു നായികനടിക്ക് വേണ്ട എല്ലാ സവിശേഷതകളും ഒത്തിണങ്ങിയിരുന്നു. അനുരാധ ചില സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടുവെങ്കിലും അവരെ ആ തലത്തില്‍ സ്വീകരിക്കാന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല. കെ.എസ്. ഗോപാലകൃഷ്ണനെ പോലുളള സോഫ്റ്റ് പോൺ ചിത്രങ്ങളുടെ സംവിധായകരാണ് മുഖ്യമായും അനുരാധയെ പ്രധാന വേഷങ്ങളില്‍ സഹകരിപ്പിച്ചിരുന്നത്. അപ്പോഴും അവരുടെ ശാരീരിക വടിവുകള്‍ ചൂഷണം ചെയ്യുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അനുരാധയുടെയും സിൽക്ക് സ്മിതയുടെയുമെല്ലാം കാര്യത്തിൽ സംഭവിച്ചത്
നാല്പത്തൊമ്പതാമത് ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (TIFF - 2024) ഗാല - സ്പെഷ്യല്‍ പ്രസന്റേഷന്‍സ് വിഭാഗങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 63 ചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടു ചിത്രങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത്, ഇക്കഴിഞ്ഞ കാന്‍
Results 1-10 of 24