Activate your premium subscription today
കൊച്ചി ∙ മലയാള ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യണോ? ചിത്രീകരണ വേളയിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നു സത്യവാങ്മൂലം നൽകേണ്ടി വരും. വേതന കരാറിനൊപ്പം, ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കാനാണു മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കം. സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനാണ് ആലോചന.
18 വർഷങ്ങൾക്കു ശേഷം തലയും പിള്ളേരും വീണ്ടും ഇറങ്ങി. തിയറ്ററുകൾക്കു തീപിടിപ്പിക്കുന്ന ആവേശവുമായി. 2007ൽ സിനിമ കണ്ട് തിയറ്റർ പൂരപ്പറമ്പാക്കിയവരുടെ മക്കളാണ് ഇന്നു തിയറ്ററിൽ ആഘോഷത്തിരയിളക്കുന്നവരിൽ ഭൂരിഭാഗം പേരും. തലയുടെ ഒന്നാം വരവിൽ ജനിച്ചിട്ടു പോലുമില്ലാത്തവർ. ‘കൊച്ചി നഗരത്തെ ഒരു കൊച്ചു മുംബൈ ആക്കാൻ’ ഇറങ്ങിയ തലയും പിള്ളേരും ഇന്ന് കേരളക്കരയെ ആകെ ഒരു കൊച്ചു ബോളിവുഡ് തന്നെ ആക്കി മാറ്റിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആഴ്ച ഒന്നു കഴിയാറായിട്ടും അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാ മുംബൈ’യുടെ ആവേശത്തിനു മാത്രം കുറവില്ല. മിക്ക ഷോകളും ഹൗസ് ഫുൾ...
അച്ഛന്റെ സൗഹൃദ സംഘത്തിൽ എഴുത്തുകാരൻ സക്കറിയ മാത്രമല്ല ജോൺ ഏബ്രഹാമുമുണ്ടായിരുന്നു. സക്കറിയയെ കാണാൻ ഡൽഹിയിലെത്തുന്ന ജോൺ അവരുടെ ഓഫിസിലെ പതിവുസന്ദർശകൻ. ജോണുമായി അത്ര വിശേഷപ്പെട്ട അടുപ്പമല്ല. പരിചയം മാത്രം. എന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആഗ്രഹത്തെക്കുറിച്ചു സന്ദേഹപ്പെട്ട അച്ഛന്റെ മുൻപിലേക്കു സക്കറിയ 2 പുസ്തകങ്ങൾ നീക്കിവച്ചു. അത് എനിക്കുള്ളതായിരുന്നു. ‘ഹൗ ടു റീഡ് എ ഫിലിം’ ആയിരുന്നു അതിലൊരെണ്ണം. ബീനയെ ഉറപ്പായും പുണെയിലേക്ക് അയയ്ക്കണമെന്നു സക്കറിയ പറഞ്ഞു. അതോടെ അച്ഛനു വിശ്വാസമായി.
ബ്രിസ്ബെൻ ∙ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന 'ഗോസ്റ്റ് പാരഡെയ്സ് ' സിനിമയുടെ ടൈറ്റിൽ സോങ്ങ് ഓഡിയോ പ്രകാശനം ചെയ്തു.
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
കൊച്ചി∙ നടൻ ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും
കൊച്ചി ∙ സിനിമ നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ. സമൂഹമാധ്യമത്തിൽ ഫിലിം പ്രൊഡക്ഷൻ കൺട്രോളർമാരെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നു ചൂണ്ടിക്കാട്ടി, 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂണിയൻ എറണാകുളം സബ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സംഘടന മുൻപ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. അതിനു മറുപടി നൽകാത്തതിനെത്തുടർന്നാണു കേസ് ഫയൽ ചെയ്തത്.
കൊച്ചി∙ മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം കെട്ടിച്ചമച്ചതാണെന്നും വിപിനുമായി അടിയുണ്ടായിട്ടില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ ചെയ്ത കാര്യങ്ങൾ ചെയ്തത് പൊറുക്കാൻ പറ്റാത്തതുകൊണ്ട് ഇയാൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പോയത്. ആ സമയത്ത് വിപിൻ കൂളിങ് ഗ്ലാസ് ധരിച്ചിട്ടുണ്ടായിരുന്നു.
കൊച്ചി ∙ മലയാളത്തിലെ വമ്പൻ ഹിറ്റുകളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്ക് തിരിച്ചടി. ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ ഷോൺ ആന്റണി, നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റിസ് വി.ജി.അരുൺ തള്ളി. കേസന്വേഷണം തുടരാമെന്നും ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
കൊച്ചി ∙ ബോക്സ് ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുന്ന ‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിന്റെ വ്യാജ പതിപ്പിന്റെ പ്രദർശനം ടൂറിസ്റ്റ് ബസിൽ. ട്രെയിനിൽ സിനിമ കണ്ട 2 പേരെയും പൊലീസ് ചോദ്യംചെയ്യുന്നു.മലപ്പുറത്തുനിന്നു വാഗമണ്ണിലേക്കു പോയ ടൂറിസ്റ്റ് ബസിലാണു ഞായറാഴ്ച രാത്രി സിനിമ പ്രദർശിപ്പിച്ചത്. ഈ വിവരവും പ്രദർശനത്തിന്റെ മൊബൈൽ വിഡിയോ തെളിവുകളും ബസിലുണ്ടായിരുന്ന ഒരു സ്ത്രീ, ചിത്രത്തിലെ നടൻ കൂടിയായ ബിനു പപ്പുവിനു കൈമാറുകയായിരുന്നു.
Results 1-10 of 261