Activate your premium subscription today
തിരുവനന്തപുരം ∙ സിനിമ മേഖലയിലെ പരാതികൾ കേൾക്കാനും പരിഹാരം കാണാനുമായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി സാംസ്കാരിക ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി, ലേബർ കമ്മിഷണർ, വനിതാ ശിശു വികസന ഡയറക്ടർ എന്നിവരെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ എടുത്ത പൊലീസ് കേസുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഡിഐജി അജിത ബീഗത്തെയും ഉൾപ്പെടുത്തി വർക്കിങ് കമ്മിറ്റി രൂപീകരിച്ചു.
കോട്ടയം ∙ ‘ലോകത്തിൽ ഒരച്ഛനും ഒരു ഡോക്ടറും ഒറ്റയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത തികച്ചും യുക്തിഹീനമായ ഒരതിസാഹസത്തിനു ഞാൻ തീരുമാനിച്ചു. വേണ്ടിവന്നാൽ അറ്റകൈയ്ക്ക് എന്റെ കുട്ടിയെ ഞാനൊറ്റയ്ക്ക് അവന്റെ ‘അണുവിശ്വ’ത്തിൽ നിന്ന് എന്റെ ‘മഹാവിശ്വ’ത്തിലേക്ക് ഞാനെടുത്തു കിടത്തും. എന്റെ കയ്യിൽ കിടന്ന് ആദ്യമായി ഈ ബ്രഹ്മചൈതന്യം അവൻ വലിച്ചു കുടിക്കും. ഈ അരങ്ങത്തെ അവന്റെ ആദ്യത്തെ അലർച്ചയും എനിക്കു തന്നെ കേൾക്കണം’: നാടകാചാര്യൻ എൻ.എൻ.പിള്ള ‘കുട്ടന്റെ’ ജനനത്തെക്കുറിച്ച് ‘ഞാൻ’ എന്ന ആത്മകഥയിൽ എഴുതിയ ഭാഗമാണിത്. പ്രിയപ്പെട്ടവരുടെ കുട്ടനും സിനിമാനടനുമായ വിജയരാഘവന് ഇന്ന് 75 വയസ്സ്.
സാധാരണ എല്ലാ സിനിമകളും ഫാമിലിയിൽ എല്ലാവരുംകൂടിയാണ് കാണാൻ പോകുന്നത്. മാർക്കോ 18 വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് ലഭിക്കില്ല എന്ന് തീറ്ററിൽ എഴുതി വെച്ചിരിക്കുന്നത് കണ്ടതുകൊണ്ട് കുട്ടിയെ കൂടെ കൂട്ടിയില്ല. വലിയ വയലൻസ് ഉള്ള സിനിമയാണ് എന്ന് കേട്ടിരുന്നു. അതുകൊണ്ട് വല്ലാതെ പേടിവരുമോ എന്ന് ചിന്തിച്ചാണ്
അമ്പലപ്പുഴ∙ ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെച്ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമാണ്. മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ല. സിനിമകൾ മദ്യപാനത്തെ ആഘോഷമാക്കുകയാണെന്നും ജി.സുധാകരൻ പറഞ്ഞു. തകഴി അയ്യപ്പക്കുറുപ്പിന്റെ ഏഴാമത് ചരമ വാർഷിക ചടങ്ങും തകഴി അയ്യപ്പക്കുറുപ്പ് സ്മാരക ചെറുകഥാ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രുധിരം ഇന്നു വരെ ചോരയുടെ മറ്റൊരു പേരായിരുന്നു. എന്നാലിപ്പോൾ ചോര മരവിപ്പിക്കുന്ന ഒരു ത്രില്ലറിന്റെ പേരായി അത്’– ഐഎഫ്എഫ്കെ വേദിയിൽ പ്രദർശിപ്പിക്കപ്പെട്ട രുധിരം സിനിമയുടെ പ്രത്യേക ഷോ കഴിഞ്ഞതിനു ശേഷം കാണികളിലൊരാൾ സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. സാങ്കേതികമായും പ്രമേയപരമായും ഉന്നതനിലവാരം പുലർത്തുന്ന സിനിമ സംവിധാനം ചെയ്തത് നവാഗതനായ ജിഷോ ലോൺ ആന്റണിയാണ്. സർവൈവർ ത്രില്ലർ എന്ന പ്രതീതി സൃഷ്ടിച്ചു മുന്നേറിയ ചിത്രം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത റിവഞ്ച് ഡ്രാമയിലേക്കാണ് പിന്നീട് ചുവടു മാറുന്നത്
പാലക്കാട്∙ നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ സിനിമാ മേഖലയിലെ അതിക്രമങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയവർക്കു കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെങ്കിൽ അന്വേഷണം ഉപേക്ഷിക്കാനുള്ള സർക്കാർ നീക്കം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി
തിരുവനന്തപുരം∙ എട്ടുനാൾ നീളുന്ന രാജ്യാന്തര ചലചിത്ര മേളക്ക് അനന്തപുരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളും മൂലധന ശക്തികളും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിനെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉള്ളടക്കത്തിൽ മികവുള്ള സിനിമകൾ എടുത്ത് സാംസ്കാരിക
ഇന്ത്യയിൽ കഴിഞ്ഞവർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽപേർ തിരഞ്ഞ 10 സിനിമകളിൽ മലയാള സിനിമകളായ മഞ്ഞുമ്മൽ ബോയ്സും ആവേശവും ഇടം പിടിച്ചു. സ്ത്രീ2 ആണ് ഒന്നാമത്. സലാർ, ലാ പതാ ലേഡീസ് ഇവയൊക്കെയും പട്ടികയിലുണ്ട്. പാട്ടുകൾ തിരയുന്ന ഹമ്മിങ് സെർച്ചിൽ മൂന്നാം സ്ഥാനത്തും മലയാളമുണ്ട്, ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന പാട്ട്.
2023ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി.എൻ.കരുണിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
Results 1-10 of 237