Activate your premium subscription today
തെന്നിന്ത്യൻ താരം സമാന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം. യുഎസിലെ ഡെട്രോയിറ്റിൽ അവധിയാഘോഷിക്കുന്ന ചിത്രമാണ് സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പരസ്പരം കൈകോർത്ത് റോഡ് മുറിച്ചു കടക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. പ്രണയത്തിലാണെന്ന വാർത്തകളിൽ ഇതുവരെ സമാന്തയും രാജും പ്രതികരിച്ചിട്ടില്ല.
ജൂലൈ 5 ന് ലോക പെർഫ്യൂംദിനമായിരുന്നു. അധികമാരും ഓർക്കാനിടയില്ലാത്ത ഈ ദിനത്തിൽ ഊർമിള ഉണ്ണി ഒരു യാത്ര തിരിച്ചു.കൊച്ചിയിലെ വീട്ടിൽ നിന്ന് പാലായിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ സെറ്റിലേക്ക്.അതിനു മുൻപ് ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ട്. ‘സായിവർ തിരുമേനി’ എന്ന ചിത്രത്തിന്റെ
പേരു മാറ്റിയതിനു കാരണം മമ്മൂട്ടി തന്നെയെന്ന് വ്യക്തമാക്കി നടി വിൻ സി അലോഷ്യസ്. ചെറിയൊരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു മുൻപത്തെ പ്രസ്താവനയെന്നും ഇപ്പോൾ എല്ലാം മാറിയെന്നും വിൻ സി വെളിപ്പെടുത്തി. താൻ മെസജ് അയച്ച നമ്പർ മാറിപ്പോയിട്ടില്ലെന്നും പേരിനെക്കുറിച്ച് പറഞ്ഞത് മമ്മൂട്ടി മറന്നു പോയതാണെന്നും വിൻ സി പറഞ്ഞു. മുൻപ് മമ്മൂട്ടിയെക്കുറിച്ച് വിൻ സി നടത്തിയ പ്രസ്താവനയെത്തുടർന്ന് ഏറെ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. സില്ലിമോങ്ക്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായി നടത്തിയ വാട്ട്സാപ്പ് സംഭാഷണത്തിന് പിന്നിലെ അമളികൾ വിൻ സി തുറന്നു പറഞ്ഞത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയത്. ടൊവീനോ തോമസ് നായകനായ ‘നരിവേട്ട’, ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’, മനോരമ മാക്സ് റിലീസ് ചെയ്യുന്ന ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’, ലുക്മാൻ അവറാനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് അശോക് സംവിധാനം ചെയ്ത ‘കുണ്ടന്നൂരിലെ കുത്സിതലഹള’, ബ്രേക്ക് ഡാൻസ് പ്രമേയമാക്കി എത്തിയ ‘മൂൺവാക്ക്’, ഏറെ നാളുകൾക്ക് ശേഷം ആർ മാധവൻ റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ‘ആപ് ജൈസ കോയി’ എന്ന ബോളിവുഡ് ചിത്രം എന്നിവയാണ് ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ.
അവതാരകനും ഇൻഫ്ലുവൻസറുമായ കാർത്തിക് സൂര്യയ്ക്ക് വിലപിടിപ്പുള്ള വിവാഹ സമ്മാനം നൽകി നടി മഞ്ജു പിള്ള. പ്ലാറ്റിനത്തിലും റോസ് ഗോൾഡിലും തീർത്ത മനോഹരമായ ഒരു മോതിരവും മുരുകന്റെ വേൽ പതിച്ച ബ്രേസ്ലെറ്റുമാണ് മഞ്ജു പിള്ള കാർത്തിക്കിന് വിവാഹ സമ്മാനമായി നൽകിയത്. കാർത്തിക്ക് തനിക്ക് അനുജനെപ്പോലെ ആണെന്നും അവന്റെ
ഷൈൻ ടോം ചാക്കോയ്ക്ക് സംഭവിച്ച അവസ്ഥയ്ക്ക് താനും കാരണക്കാരിയാണെന്ന് നടി വിൻസി അലോഷ്യസ്. ഷൈൻ കടന്നു പോയ സ്റ്റേജിന് ഞാനും ഒരു തരത്തിൽ ഉത്തരവാദിയായിട്ടുണ്ട്, ഞാൻ ഷൈനോട് ക്ഷമിക്കുക എന്നതിലുപരി ഷൈനും കുടുംബവും എന്നോട് ക്ഷമിക്കണം. സൂത്രവാക്യം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു വിൻസിയുടെ വൈകാരിക പ്രതികരണം.
കൊല്ലം സുധിക്കായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിർമിച്ചുകൊടുത്ത വീട് ചോരുന്നുവെന്ന രേണു സുധിയുടെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്കാന് നേതൃത്വം വഹിച്ചയാളുമായ ഫിറോസ്. മികച്ച കെട്ടുറപ്പില് പണിത വീടാണ് അതെന്നും രേണുവിന്റെ വിഡിയോ കണ്ടപ്പോൾ വളരെയധികം വിഷമം
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നയൻതാര. നയൻതാരയും വിഘ്നേഷ് ശിവനും ഒന്നിച്ചുള്ള ചിത്രം നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്.
സിനിമയുടെ ടൈറ്റിലിൽ ജാനകി എന്ന പേര് ഉപയോഗിച്ചത് വിവാദമായ പശ്ചാത്തലത്തിൽ ശക്തമായ പ്രതികരണം പങ്കുവച്ച് തിരക്കഥാകൃത്ത് മുരളി ഗോപി. കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ് എന്ന് മുരളി ഗോപി കുറിച്ചു. സുരേഷ് ഗോപിയുടെ സിനിമയെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് മുരളി
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വേറെ ഒരു കേസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ എക്സ്പിരിമെന്റൽ ചിത്രമായാണ് ‘വേറെ ഒരു കേസ്’ അണിയറയിൽ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു.
Results 1-10 of 10000