Activate your premium subscription today
മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമജീവിതം തുടങ്ങിയിട്ട്. റിപ്പോർട്ടറായിരിക്കെ, പല തരത്തിലുള്ള വാർത്തകൾ എഴുതിയിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ, ഇപ്പോഴും മനസ്സിൽ മായാതെനിൽക്കുന്ന ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി ഏതാണെന്ന ചോദ്യം ജേണലിസം ക്ലാസുകളെടുക്കുമ്പോൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഒരു കഥയിലൂടെ ആ ചോദ്യത്തിനു മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മനുഷ്യകഥയോളം ആഴത്തിൽ മുറിവേൽപ്പിക്കുന്നതായി മറ്റൊന്നും ഞാൻ എഴുതിയിട്ടില്ല. അതു വായിച്ച എത്രയോ പേരെ അക്കഥ സങ്കടപ്പെടുത്തിയെന്നുമറിയാം. അതെഴുതിയിട്ടുതന്നെ മുപ്പതോളം വർഷമായി. അക്കാലത്ത് ഞാൻ തൃശൂരിൽ റിപ്പോർട്ടറാണ്; മലയാള മനോരമയിൽ. നഗരമധ്യത്തിലുള്ള തൃശൂർ പ്രസ് ക്ലബിൽ മിക്ക ദിവസവും പോകേണ്ടിവരും., പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാൻ. ചാനൽ ക്യാമറകൾ എത്തിത്തുടങ്ങുന്നതിനു മുൻപുള്ള കാലം. പ്രസ് ക്ലബിലെത്തിയാൽ പത്രസമ്മേളനം കഴിഞ്ഞും കുറേ നേരം വാചകമടിച്ചുനിൽക്കാറുണ്ട്. അങ്ങനെ നിൽക്കുമ്പോഴാണ് മുന്നിലെ മതിലിനു ചാരെ രണ്ടു കുട്ടികളെ കാണുന്നത്. തെരുവു ബാല്യങ്ങളെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. പക്ഷേ, വളരെ ഗൗരവത്തോടെ ആ മതിലിൽ അവരെന്തോ ചെയ്യുകയാണ്. പുറംലോകത്തെയൊക്കെ മറന്ന് ആ കുട്ടികൾ ആ മതിലിൽ എന്താണു ചെയ്യുന്നത്? ദിവസങ്ങളായി അവരെ നിരീക്ഷിച്ചപ്പോൾ, പിന്നീട് അവരോടുതന്നെ സംസാരിച്ചപ്പോൾ കാര്യം മനസ്സിലായി. ആ മതിലിൽ അവരൊരു വീടു പണിയുകയാണ് ! ഒരു സങ്കൽപഭവനം!! ഭൂമിക്കും ആകാശത്തിനുമിടയിൽ അവരൊരു സ്വപ്നത്തിന്റെ വീടു പണിതു വീടും ഉടുപ്പും ഭക്ഷണവും കയ്യെത്താത്ത യാഥാർഥ്യങ്ങളാണെന്നറിഞ്ഞ്, പാതയോരത്തു ജീവിക്കുന്ന ആ ചേട്ടനും അനിയനും പക്ഷേ സ്വപ്നത്തിൽ സമ്പന്നരായിരുന്നു. വിശപ്പിലും ഏകാന്തതയിലും ‘വയറു നിറയെ’ സ്വപ്നം കാണുന്നതുകൊണ്ടാകണം ജയനും അനിയൻ ഉണ്ണിയും ഈ മതിലിനെ വീടെന്നു സങ്കൽപ്പിച്ചുതുടങ്ങി. സങ്കൽപത്തിൽ നിറം ചാർത്താൻ തുടങ്ങി. അരികിൽ നിരത്തിലൂടെ ഇരമ്പിയ നഗരമാകട്ടെ, ആ സ്വപ്നഭവനത്തെയും അതിന്റെ ഉടമകളെയും കണ്ടതുമില്ല. സ്വാഭാവികം. മനോരമയിൽ എല്ലാ എഡിഷനിലും ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ആ സ്റ്റോറി ഇങ്ങനെയാണ് ഞാൻ തുടങ്ങിയത്:
നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.
‘ഗോധ്ര’ ചർച്ചയാവുമ്പോഴൊക്കെ ‘ഡൽഹി’ ഉയർന്നുവരാറുണ്ട്. ‘എമ്പുരാൻ’ ചരിത്രയാത്ര നടത്തുമ്പോഴും അങ്ങനെത്തന്നെ സംഭവിക്കുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയിൽ ട്രെയിൻ തീപിടിത്തമുണ്ടായതിനു പിന്നാലെ ഏതാനും ദിവസം ഗുജറാത്തിൽ നൃശംസതയുടെ വിളയാട്ടമായിരുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ സിഖുകാർക്കെതിരായ കൊടുംക്രൂരതകൾ നടന്നു. ഗുജറാത്തിലെ രക്തം തണുത്തുപോകുന്ന സംഭവങ്ങളിൽ സംഘപരിവാർ ആസൂത്രണമാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഡൽഹിയിൽ പ്രതിക്കൂട്ടിലായത് കോൺഗ്രസുകാരായിരുന്നു. അതിനാൽ ഗുജറാത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുമ്പോൾ സംഘപരിവാർ ഡൽഹി ചർച്ചയാക്കും. ഗുജറാത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ (ഏതാണ്ട് 1500) ഇരട്ടിയാണ് ഡൽഹിയിൽ ഉണ്ടായതെന്ന് (ഉദ്ദേശം 2800) ചൂണ്ടിക്കാട്ടും. എന്നാൽ ഗുജറാത്തും ഡൽഹിയും തമ്മിലുള്ള മറ്റൊരു താരതമ്യമാണ് നീതിബോധമുള്ളവർ ചർച്ച ചെയ്യുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവരായിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും നൂറുകണക്കിന് പ്രതികൾക്ക് കഠിന ശിക്ഷ കിട്ടുകയും ചെയ്തു. ഗുജറാത്തിലെ പൊലീസിന്റെ നീതിനടപ്പാക്കലായിരുന്നില്ല ഇതിനു കാരണമെന്ന കാര്യം പ്രത്യേകിച്ച് എടുത്തു പറയണം. മറിച്ച് മനസ്സാക്ഷിയുള്ള ഒരുപാടുപേർ ജീവിതസുഖങ്ങളും ഔദ്യോഗിക പദവികളും ബലികഴിച്ചതുകൊണ്ടാണ് നീതിയുടെ വെളിച്ചം വന്നത്. അവർ തെളിവുകൾ ശേഖരിച്ചും ധീരത കാട്ടിയും സുപ്രീം കോടതി വരെ പോരാടി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ അപൂർവ മാതൃകയായിരുന്നു അത്. ഇതിന്റെ ഫലം മറ്റൊന്നുകൂടിയായിരുന്നു. ഗുജറാത്തിൽ
കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന് തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന് ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്. ∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന് ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്. തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
ഓരോ എപ്പിസോഡിലും തുടരൻ ഷോട്ടുകൾ (continuous shots) മാത്രം. ഇത്തരത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ. എന്നാൽ 60 മിനിറ്റുള്ള ഓരോ കണ്ടിന്യുവസ് ഷോട്ടിലൂടെയും പങ്കുവയ്ക്കുന്നതാകട്ടെ സമകാലിക പ്രശസ്തിയുള്ള ഒട്ടേറെ വിഷയങ്ങളും. നെറ്റ്ഫ്ലിക്സ് സീരീസായ അഡോളസെൻസ് (Adolescence) വ്യത്യസ്തമാകുന്നത് ഇങ്ങനെ പല രീതിയിലാണ്. സിനിമകളിൽ കട്ട് പറയാതെ ഒരൊറ്റ ഷോട്ടിലൂടെ മുന്നോട്ടു പോകുന്ന രീതി പ്രയോഗിച്ചു പ്രശസ്തനായ ബ്രിട്ടിഷ് സംവിധായകൻ ഫിലിപ് ബാരന്റീനിയാണ് അഡോളസെൻസിനു പിന്നിലും. 13 വയസ്സ് മാത്രം പ്രായമുള്ള ജെയ്മി മില്ലർ എന്ന കൗമാരക്കാരന്റെ കഥയാണു സീരീസിൽ ബാരന്റീനി ചിത്രീകരിച്ചിരിക്കുന്നത്. നാലു പേർ മാത്രമുള്ള അണുകുടുംബം. അച്ഛൻ എഡി മില്ലർ (സ്റ്റീഫൻ ഗ്രഹാം) പ്ലമിങ് തൊഴിലാളിയാണ്. അമ്മ മാൻഡ മില്ലർ ഗൃഹനാഥയും. സഹോദരി ലിസ മില്ലർ വിദ്യാർഥിനിയാണ്. മൂവരും 13 വയസ്സുകാരൻ ജെയ്മി മില്ലറിനെ (അവൻ കൂപ്പർ) ഹൃദയം കവിഞ്ഞു സ്നേഹിക്കുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ വീട്ടിലേക്കു പൊലീസ് കയറി വരികയാണ്. ‘നിങ്ങൾ എന്താണു ചെയ്യുന്നതെന്ന തിരിച്ചറിവുണ്ടോ’ എന്ന അമ്മയുടെ ചോദ്യം പോലും വകവയ്ക്കാതെ പൊലീസ്
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ. ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും... ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്... ഒരേയൊരു രാജാവ്....’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി. മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.
കാലങ്ങളായി അരക്കിട്ടുറപ്പിച്ചു വച്ചിരിക്കുന്ന ചില മൂല്യബോധങ്ങളുണ്ട്. അവയിലാണ് മനുഷ്യർ ബന്ധങ്ങളെ ‘കുടുക്കി’യിട്ടിരിക്കുന്നതെന്നു പറയേണ്ടി വരും. ആരൊക്കെ തമ്മിൽ പ്രണയിക്കാം, ലൈംഗികബന്ധത്തിൽ ഏർപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കൃത സമൂഹത്തിന് ധാരണയുണ്ട്. എന്നാൽ മനുഷ്യ ബന്ധങ്ങൾ സങ്കീർണമായതുകൊണ്ടുതന്നെ ചിലപ്പോൾ ചില ‘നിഷിദ്ധമായ ഇടകലരുകൾ’ വന്നേക്കാം. കാലം മാറുന്നതിന് അനുസരിച്ചു ബന്ധങ്ങൾക്കു പുതിയ നിർവചനങ്ങളും വ്യാഖ്യാനങ്ങളും വന്നേക്കാം. അത്തരത്തിൽ പരമ്പരാഗത മൂല്യബോധങ്ങളിൽനിന്നു മാറിയുള്ളൊരു പ്രണയമാണു അടുത്തിടെ പുറത്തിറങ്ങിയ ‘നാരായണീന്റെ മൂന്ന് ആൺമക്കൾ’ എന്ന സിനിമയിലെ കസിൻസായ നിഖിലിന്റേതും ആതിരയുടേതും. ജാതി പ്രധാന വിഷയമായ സിനിമയിൽ ‘ഇൻസെസ്റ്റ് സെക്സിനെ’ (രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം) വളരെ ‘സ്വഭാവികമായാണു’ കാണിക്കുന്നത്. രണ്ടുരാജ്യങ്ങളിൽ പരസ്പരം അറിയാതെ, പരിചയപ്പെടാതെ കഴിയുന്ന സഹോദരന്മാരുടെ മക്കൾ ഒരിക്കൽ കണ്ടുമുട്ടുന്നതും പ്രണയത്തിലേക്കും ലൈംഗികബന്ധത്തിലേക്കുമുള്ള അവരുടെ വളർച്ചയും സിനിമയിൽ കാണാം. മൂല്യബോധമില്ലാത്ത ഒരു തലമുറയെന്നു ചിലരും എന്നാൽ പ്രത്യേക പരിതസ്ഥിതിയിൽ സംഭവിച്ച ബന്ധമെന്നു മറ്റു ചിലരും ഇതിനെപ്പറ്റി പറയുന്നു. അതോടെ വിഷയം ചർച്ചകളിൽ നിറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പലരും ‘ഇൻസെസ്റ്റ്’ എന്ന വാക്ക് സജീവമായി ഉപയോഗിക്കാനും തുടങ്ങി. കിരീടത്തിലെ മോഹൻലാൽ–പാർവതി, മഴയെത്തും മുൻപേയിലെ മമ്മൂട്ടി– ശോഭന ജോഡികളെ ആരാധനയോടെ നോക്കിക്കണ്ട നിരവധി പേർ നമുക്കിടയിലുണ്ട്. ഒരുകാലത്ത് സജീവമായിരുന്ന മുറപ്പെണ്ണ്, മുറച്ചെറുക്കൻ ബന്ധങ്ങൾക്ക് ഉദാഹരണമായിരുന്നു ഈ ജോഡികൾ. ഇതിന്റെ ചുവടുപിടിച്ചു സഹോദരന്മാരുടെ മക്കൾ തമ്മിലുണ്ടാവുന്ന പ്രണയബന്ധം വലിയ പ്രശ്നമില്ലെന്നാണു ചിലർ പറയുന്നത്. എന്നാൽ സദാചാര പ്രശ്നങ്ങൾക്ക് അപ്പുറത്ത് രക്തബന്ധത്തിൽ പെട്ടവർ തമ്മില്‍ വിവാഹം ചെയ്യുന്നതു വഴിയുണ്ടാകുന്ന തലമുറയ്ക്കു ജനിതകരോഗങ്ങൾ ഉണ്ടാകുമെന്നാണു ശാസ്ത്രം പറയുന്നത്. സിനിമയിലെ വിവാദമായ ഇൻസെസ്റ്റ് സെക്സ് എന്താണ്? അതു മൂലമുണ്ടാകുന്ന ജനിതക രോഗങ്ങൾ എന്തൊക്കെയാണ്? മുറപ്പെണ്ണ്, മുറച്ചെറുക്കൻ സമ്പ്രദായത്തിൽനിന്ന് മുന്നോട്ടു വളർന്ന സമൂഹം പിന്നാക്കം പോവുകയാണോ? സിനിമയ്ക്ക് എതിരായ വിമർശനങ്ങൾക്കു പിന്നിൽ മനുഷ്യരുടെ കപടചിന്തകളാണോ വിഷയം? വിശദമായി വായിക്കാം.
Results 1-10 of 169