Activate your premium subscription today
അർജുൻ അശോകനും ബാലുവർഗീസും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ കോമഡി ത്രില്ലർ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ രസകരമായൊരു കഥയുമായാണ് എത്തുന്നത്. കോമഡിയും സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം തിയറ്ററിൽ കാണികളെ കുടുകുടെ ചിരിപ്പിക്കും. കുറെ പെൺമക്കൾക്ക് ശേഷം ആറ്റുനോറ്റ് പിറന്ന ആൺതരിയെ
നമുക്ക് ഏവർക്കും അറിയാവുന്നൊരു ചരിത്രം, നോവൽ, സംഭവം അതേതുമാകട്ടെ. അതിൽ നിന്നുള്ള ‘യാഥാർഥ്യ’ത്തെ അടർത്തി മാറ്റി സമാന്തരമായ മറ്റൊരു കഥയോ കഥാപാത്രങ്ങളെയോ സൃഷ്ടിച്ച് വ്യത്യസ്തമായ രീതിയിൽ പുനരവതരിപ്പിക്കുക എന്നതാണ് ഓൾടർനേറ്റ് ഹിസ്റ്ററി എന്നു പറയുന്നത്. ടറന്റീനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ഇതൊക്കെ ഈ ‘ഓൾടർനേറ്റ് ഹിസ്റ്ററി’ വിഭാഗത്തിൽപെടുന്ന സിനിമകളാണ്.
തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി ആസിഫ് അലി–ജോഫിൻ ടി.ചാക്കോ ചിത്രം ‘രേഖാചിത്രം’. പഴുതുകളില്ലാത്ത ഇമോഷനൽ ക്രൈം ഡ്രാമയെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഏവർക്കും പരിചിതമായ കഥകൾക്കിടയിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഭാഗങ്ങൾ കണ്ടെത്തി സമാന്തരമായൊരു കഥ സൃഷ്ടിച്ച്
എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി.
കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പാണ് ഹസലിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു യുവാവിനെ ആക്രമിക്കേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹസലും സുഹൃത്തുക്കളുമല്ല വഴക്ക് തുടങ്ങിയത്. ജൻമദിന ആഘോഷം കഴിഞ്ഞു മടങ്ങിയ അവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. അവർ സംഘടിതമായി അയാളെ ആക്രമിച്ചു കീഴടക്കി. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽക്കൂടി അവരെ ആക്രമിച്ചതോടെ ഫസലും സംഘവും അക്രമാസക്തരായി. അവരുടെ ശക്തമായ പ്രഹരങ്ങളിൽ വീണുപോയ അയാൾ നിശ്ചലനായതോടെ അവർ സംഭവസ്ഥലത്തു നിന്നുകടന്നു.
പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ വാഴ്ത്തി തെലുങ്ക് നടി റുഹാനി ശര്‍മ. ഏറെക്കാലമായി ഫഹദ് ഫാസിലിന്റെ ആരാധികയായ താൻ പുഷ്പയിൽ ഫഹദിന്റെ കഥാപാത്രമെത്തുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു എന്നും എന്നാൽ അദ്ദേഹം സ്ക്രീനിൽ എത്തിയപ്പോൾ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്നും റുഹാനി ശര്‍മ
2017ൽ കൊച്ചിയെ പിടിച്ചുലച്ച ഒരു പെൺകുട്ടിയുടെ തിരോധാനത്തെ അടിസ്ഥാനമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തിയ ആനന്ദ് ശ്രീബാല. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ലൂണാര്‍ ചെരുപ്പില്‍ ടയറുവെട്ടി ഉജാല ടിന്നില്‍ ചേര്‍ത്തുവെച്ച് വണ്ടി കളിച്ചവര്‍, ബബിള്‍ഗം വിഴുങ്ങിയാല്‍ ചത്തുപോകുമോ എന്ന് ഭയപ്പെട്ടവര്‍, പൊട്ടാസ് തോക്കുകൊണ്ട് വെടിപൊട്ടിച്ച് ഡോണ്‍ ചമഞ്ഞവര്‍, ഓലയില്‍ തൂങ്ങി വട്ടം കറങ്ങിയും യൂണിഫോമിലെ ചെളിയും പോക്കറ്റിലെ മഷിക്കറയും ഗൗനിക്കാതെ സ്കൂളില്പോയവര്... തൊണ്ണൂറുകളില്‍ ജനിച്ച് സ്കൂള്‍ജീവിതം ആഘോഷവും ചുറ്റുപാടുകള്‍ പാഠപുസ്തകങ്ങളുമാക്കി മാറ്റിയ കൂട്ടുകാരുടെ കഥ. ഗൃഹാതുരതയുടെ വാതില്‍പ്പടിയിലിരുന്ന് കാറ്റുകൊണ്ട് കാഴ്ചകള്‍ കണ്ട് കണ്ണിമാങ്ങ നുണയുന്ന സുഖമുണ്ട് പല്ലൊട്ടി നയന്റീസ് കിഡ്സിന്. നിറംമങ്ങാത്ത ഓര്‍മകളെ ചുംബിച്ച് ചുംബിച്ച് തിയറ്റര്‍ വിട്ടിറങ്ങാം ജിതിന്‍രാജ് സംവിധാനം ചെയ്ത പല്ലൊട്ടി കണ്ടാല്‍. കുട്ടികളുടെ മാത്രം സിനിമയല്ലിത്. കുട്ടികളുടേയും കുട്ടിത്തം നഷ്ടപ്പെട്ടവരുടേയും കുട്ടികളാവാന്‍ കൊതിക്കുന്നവരുടേയുമാണ്. അത്രമേല്‍ ജീവിതത്തിന്റെ വിയര്‍പ്പും കണ്ണീരും ഓര്‍മകളും കൊണ്ട് പൊതിഞ്ഞ ചലച്ചിത്രയാത്രയാണ് പല്ലൊട്ടി. പുത്തന്‍ കുട്ടൂകാര്‍ക്ക് പല്ലൊട്ടി കൗതുകമായെങ്കില്‍ പോയ ബാല്യങ്ങള്‍ക്ക് അനുഭവത്തിന്റെ ചൂടുപകരും ഓരോ രംഗങ്ങളും. കുളംകര എന്ന ഗ്രാമവും അവിടുത്തെ കണ്ണനും ഉണ്ണിയും മഞ്ജുളനുമൊക്കെ നമുക്ക് പരിചിതരെന്നു തോന്നിയേക്കാം. അയാല്‍വാസികളാണ് ഏഴാം ക്ലാസുകാരന് ഉണ്ണിയും അഞ്ചാം ക്ലാസുകാരന് കണ്ണനും. അതുകൊണ്ടുതന്നെ സ്കൂളിലേക്കുള്ള യാത്രയും കറക്കവുമൊക്കെ ഇരുവരും ഒന്നിച്ചുമാണ്. കണ്ണന് ചേട്ടനെ ശക്തിമാനെപോലെ കണ്ട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയാണ് ഉണ്ണി. ഇവരുടെ യാത്രകളും രസകരമായ സംഭവങ്ങളുരോഹിത്ം സംഭാഷണങ്ങളുമാണ് പല്ലൊട്ടി പ്രേക്ഷകരോട് സംവദിക്കുന്നത്.
ബോളിവുഡിലെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന സൂപ്പർതാരം നീന ഗുപ്തയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ആണ് ‘1000 ബേബീസ്’. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്.
ലളിതസുന്ദരമായ ദൃശ്യഭാഷയിൽ രണ്ട് മനുഷ്യരുടെ ഉള്ളു നുറുങ്ങുന്ന കഥ പറയുന്ന സിനിമയാണ് തണുപ്പ്. നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണൻ സ്വന്തം തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രം പ്രണയിച്ച് വിവാഹിതരായ പ്രതീഷിന്റേയും ട്രീസയുടേയും കഥയാണ് പറയുന്നത്. പ്രമേയത്തിലെ പുതുമയാണ് ചിത്രത്തിന്റെ
Results 1-10 of 70