Activate your premium subscription today
തെന്നിന്ത്യയിൽ തരംഗമായ ‘ഡ്രാഗൺ’ ചിത്രത്തിലെ വിഡിയോ ഗാനം റിലീസ് ചെയ്തു. പ്രദീപ് രംഗനാഥനും കയാദു ലോഹറും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന മ്യൂസിക് ട്രാക്കാണ് റിലീസ് ചെയ്തിരിക്കുന്നത്. കയാദു ലോഹറിന്റെ ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.
ഇൻസ്റ്റഗ്രാമിന്റെ പേജിൽ ഇടം നേടി റാപ്പർ ഹനുമാൻകൈൻഡും മലയാളത്തിന്റെ ചെണ്ടയും. കൊച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ താരം ചരിത്രം കുറിക്കുകയാണെന്ന് കുറിച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാം ഹനുമാൻകൈൻഡിന്റെ വിഡിയോ പങ്കുവച്ചത്. ‘ഇങ്ങനെയാണ് ചരിത്രം ശബ്ദിക്കുന്നത്– കൊച്ചെല്ലയിൽ ആദ്യമായി ചെണ്ടമേളം’
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പാട്ടു പാടി കയ്യടി നേടി സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. ചടങ്ങിന്റെ ഭാഗമായി സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് ദിവ്യ അതിഥി ഗായികയായി എത്തിയത്. ഉർവശി അഭിനയിച്ച ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിലെ ‘കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം’ എന്ന ഗാനമാണ് ദിവ്യ ആലപിച്ചത്. ദിവ്യ എസ് അയ്യർ വേദിയിൽ പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ‘മിന്നൽവള..’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. ജേക്സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ടൊവീനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ദ് ശ്രീറാമും സിത്താര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സ്വതന്ത്രസംഗീത വിഡിയോകളിലൂടെ ശ്രദ്ധേയനായ ഗായകൻ അജ്മൽ ചാലിയം ആലപിച്ച ‘നിറ മിഴികൾ’ എന്ന ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഫൈസൽ പൊന്നാനി ആണ് പാട്ടിനു വരികൾ കുറിച്ചത്. അജ്മൽ ഈണം പകർന്ന് ആലപിച്ചു. പാട്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു കോടിക്കടുത്ത് പ്രേക്ഷകരാണ് ഇതിനകം പാട്ട് ആസ്വദിച്ചത്. ‘അഴലിനരികെ
കക്കർ സഹോദരങ്ങൾക്കിടയിലെ പൊട്ടിത്തെറികൾക്കിടെ ഗായിക നേഹ കക്കർ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു. സഹോദരനും ഗായകനുമായ ടോണി കക്കറിനും ഭർത്താവ് രോഹൻപ്രീത് സിങ്ങിനുമൊപ്പമുള്ള വിമാനയാത്രയ്ക്കിടെയുള്ള ആഘോഷ ചിത്രമാണ് നേഹ പോസ്റ്റ് ചെയ്തത്. ‘പ്രിയപ്പെട്ടവരോടൊപ്പം പറക്കുന്നതിന്റെ സന്തോഷം’ എന്ന അടിക്കുറിപ്പോടെ
പകർപ്പവകാശ ലംഘനം ചൂണ്ടിക്കാണിച്ച് ‘ഗുഡ് ബാഡ് അഗ്ലി’ ചിത്രത്തിന്റെ നിർമാതാക്കൾക്ക് സംഗീതസംവിധായകൻ ഇളയരാജ വക്കീൽ നോട്ടിസ് അയച്ചത് വലിയ വാർത്തയായിരുന്നു. 5 കോടി രൂപയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. വിഷയം ചർച്ചയാകുന്നതിനിടെ സംഗീതസംവിധായകൻ ദേവ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ
ആസ്വാദകഹൃദയങ്ങൾ കീഴടക്കി കൃഷ്ണഭക്തിഗാനം ‘കാഴ്ചശീവേലി’. ഗുരുവായൂരപ്പനെ ഒരുനോക്കു കാണുവാൻ അമ്പലനടയിലെത്തിയ ഭക്തയുടെ മനസ്സിന്റെ സഞ്ചാരമാണ് നൃത്ത ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. താര രവിശങ്കറും രാഗശ്രീ കലാകേന്ദ്രത്തിലെ നർത്തകരും നൃത്താർച്ചനയുമായി ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. എം.നന്ദകുമാർ
മഞ്ഞണിക്കൊമ്പത്തെ കിളിയുടെ പാട്ടിന്, ഒരുങ്ങി നിന്ന മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ആയിരം കണ്ണുമായി കൊച്ചുമകളെ കാത്തിരുന്ന മുത്തശ്ശിയമ്മയ്ക്ക് പാട്ടുകളൊരുങ്ങിയ ആ വസന്ത കാലത്തെ സംഗീത സംവിധായകനാണ് ജെറി അമൽദേവ്. ലളിതവും സുന്ദരവുമായ സംഗീതമെന്ന് ഒറ്റവാക്യത്തിൽ പറയാം ജെറി മാസ്റ്ററിട്ട ആ ഈണങ്ങളെ. അവയെ
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി പ്രശസ്ത ഗാനരചയിതാവ് ഗുൽസാർ. ജോലി ചെയ്യുമ്പോൾ റഹ്മാന് അധികം ആളുകളുടെയൊന്നും സഹായം ആവശ്യമില്ലെന്നും പലപ്പോഴും ഒറ്റയ്ക്കു തന്നെയാണ് അദ്ദേഹം തന്റെ ജോലികൾ തീർക്കാൻ ശ്രമിക്കുന്നതെന്നും ഗുൽസാർ പറഞ്ഞു. ഇത്തരം ആളുകളെ വളരെ അപൂർവമായേ കാണാൻ സാധിക്കൂ എന്നും ഗുൽസാർ
Results 1-10 of 6823