Activate your premium subscription today
രഞ്ജിതയെ ഓർമിക്കാന്‍ ഒരു യാത്രാമൊഴി എന്ന സിനിമയിലെ ഈ ഗാനരംഗം മതി. രഞ്ജിതയെ മലയാളികള്‍ ആദ്യം കാണുന്നത് സുരേഷ്ഗോപി ചിത്രമായ ‘മാഫിയ’യിലാണ്. പിന്നീട് സിന്ദൂരരേഖ, ചമയം, ഒരു യാത്രാമൊഴി, കൈക്കൂടന്ന നിലാവ്, രക്തസാക്ഷികള്‍ സിന്ദാബാദ് ..തുടങ്ങി അനവധി ചിത്രങ്ങളില്‍ അവരുടെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ അവര്‍ മിക്കവാറും എല്ലാ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നു. ചില ടെലിവിഷന്‍ പരിപാടികളിലും രഞ്ജിതയുടെ സാന്നിധ്യമുണ്ടായിരുന്നു. പെട്ടെന്ന് നിശ്ശബ്ദയായി മാറിയ രഞ്ജിതയെ പിന്നീട് കുറച്ച് കാലത്തേക്ക് ആരും കണ്ടില്ല. എവിടെയാണെന്ന് പോലും അറിവുണ്ടായിരുന്നില്ല.
വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ് സീരിയൽ താരം. ഔദ്യോഗിക പേജിലൂടെയാണ് നടി ഇക്കാര്യത്തിൽ സ്വന്തം നിലപാട് അറിയിച്ചത്. പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്നും നടി പറയുന്നു. മൂന്ന് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് നടിയുടെ പ്രതികരണം.
തമിഴ് സിനിമയിലെ ഈ കാലത്തിന്റെ താരം ആരെന്ന് ചോദിച്ചാല്‍ സംശയിക്കാനൊന്നുമില്ല, പ്രദീപ് രംഗനാഥന് എന്ന് തന്നെ പറയേണ്ടിവരും. അതിന് കാരണങ്ങള്‍ അനവധിയാണ്. നമ്മള് ആരാധിക്കുന്ന പല താരങ്ങളും പൂര്‍ണമായ അര്‍ത്ഥത്തില്‍ നടന് എന്ന് വിശേഷിപ്പിക്കാന്‍ യോഗ്യരല്ല. സിനിമയുടെ ക്രിയാത്മക തലങ്ങളില്‍ സിദ്ധിയില്ലാത്തവരാണ് ഏറെയും. എന്നിട്ടും അതിനുളള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഭാഗ്യരാജ്, ടി.രാജേന്ദ്രന്, ബാലചന്ദ്രമേനോന് എന്നിങ്ങനെ അപൂര്‍വം ചിലര്‍ മാത്രമാണ് എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും ഒരേ സമയം തിളങ്ങിക്കൊണ്ട് താരപദവി കൈവരിച്ചത്. പുതിയ കാലത്ത് ഇതാ മറ്റൊരു പിന്‍ഗാമി, പ്രദീപ് രംഗനാഥന് എന്ന 31 വയസുകാരന്!
റീ റിലീസിനോട് അനുബന്ധിച്ച് ചേരന്റെ രചനയിലും സംവിധാനത്തിലും 2004 ല്‍ പുറത്തെത്തിയ തമിഴ് ചിത്രം ഓട്ടോഗ്രാഫിന്റെ എ ഐ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായക കഥാപാത്രമായ സെന്തില്‍ കുമാറിനെ അവതരിപ്പിച്ചതും ചേരന് ആയിരുന്നു. ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകളും നേടിയ ചിത്രമാണിത്.
‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടു കഥകളാണെ’ന്ന് എഴുതിയത് ബെന്യാമിനാണ്. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ അധികാരത്തിന്റെയോ പലതരം പ്രിവിലേജുകൾ അനുഭവിച്ചവരിൽ പലർക്കും അരികുവൽക്കരിക്കപ്പെട്ടു പോയ മനുഷ്യരുടെ ജീവിതങ്ങൾ പലപ്പോഴും കെട്ടുകഥകളായി മാത്രം അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജാതിയുടെ പേരിൽ കടുത്ത വിവേചനങ്ങളും ദുരഭിമാനക്കൊലകളും ഇപ്പോഴും നടക്കുന്ന ഒരു രാജ്യത്ത്, ജാതിയുടെ പേരിൽ മനുഷ്യർ തമ്മിൽ വിഭജനമില്ലെന്നും ജാതിരാഷ്ട്രീയം പറയുന്ന സിനിമകൾ പുതിയ കാലത്ത് ആവശ്യമില്ലെന്നുമാണ് സംവിധായകനും നടനും നിർമാതാവുമായ ഗൗതം മേനോൻ പറയുന്നത്. മാരി സെൽവരാജും പാ.രഞ്ജിത്തും വെട്രിമാരനും ടി.ജെ. ജ്ഞാനവേലുമൊക്കെ ജാതിരാഷ്ട്രീയത്തെ പ്രശ്നവൽക്കരിക്കുന്ന ശക്തമായ സിനിമകളെടുക്കുന്ന തമിഴകത്ത് നിന്നാണ് ഗൗതത്തിന്റെ വിമർശനം. ഗൗതത്തിന് അപരിചിതമായ, അദ്ദേഹം അനുഭവിച്ചിട്ടില്ലാത്ത ഒരു സാമൂഹിക ജീവിതം ഇല്ലെന്നും അത്തരം അവതരണങ്ങളെ സിനിമ തിരസ്കരിക്കണമെന്നും പറയുന്ന നിലപാടിനെയുമാണ് ഈ ലേഖനം പ്രശ്നവത്ക്കരിക്കുന്നത്.
അമ്മയാകാൻ തയ്യാറെടുത്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ദേവയാനി. ജനനസമയത്ത് ആദ്യ കുട്ടിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ സന്തോഷത്തോടൊപ്പം ആകുലതകളുടേത് കൂടിയായിരുന്നു ആ ദിനങ്ങളെന്നും ദേവയാനി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഗർഭകാലത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
ചെന്നൈ ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ നാം തമിഴർ കക്ഷി നേതാവും നടനുമായ സീമാനു തിരിച്ചടി. കലാപത്തിന് ആഹ്വാനം ചെയ്തതിനു റജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലറിൻ്റെ രണ്ടാം ഭാഗം വരുന്നു. നിർമാതാക്കളാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പൊങ്കൽ സമ്മാനമായാണ് സൂപ്പർസ്റ്റാർ രജനി കാന്തിന്റെ വിജയചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.
ദുബായ് ∙ 24 മണിക്കൂർ കാറോട്ട മത്സരത്തിൽ തമിഴ് നടൻ അജിത്തിന്റെ അജിത് കുമാർ റേസിങ് ടീമിന് മൂന്നാം സ്ഥാനം.
അജിത് ഓടിച്ചിരുന്ന റേസിങ് കാർ ഒരു പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പല തവണ കാർ കറങ്ങി. അതിനുശേഷമാണ് വാഹനം നിന്നത്. ഉടനെ തന്നെ ചുറ്റുമുള്ളവർ ഓടിയെത്തി. കാറപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Results 1-10 of 114