Activate your premium subscription today
മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാലു ഗാനങ്ങളുമായി 'പ്രാവിൻകൂട് ഷാപ്പ്' റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് സിനിമയായ പ്രേമലുവിന്റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്റെ ഈ വർഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ച കോട്ടയത്ത് നടക്കും.
നിമിഷ സജയൻ, അഥർവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെൽസൺ െവങ്കടേശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎൻഎ’ ടീസർ എത്തി. ക്രൈം ത്രില്ലര്‍ ഗണത്തിൽപെടുന്ന ചിത്രത്തിൽ ബാലാജി ശക്തിവേൽ, രമേശ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ എന്നിവരും പ്രത്യക്ഷപ്പെടുന്നു. ഗിബ്രാൻ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പാർഥിപൻ.
ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ‘ലവ്യാപാ’ ട്രെയിലർ എത്തി. 2022ൽ റിലീസ് ചെയ്ത തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘ലവ്ടുഡേ’യുടെ ഹിന്ദി റീമേക്ക് ആണിത്. അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്,
മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുൻപോട്ടു പോകുന്ന ട്രെയിലറിനൊടുവിൽ ത്രില്ലിങ് മുഹൂർത്തങ്ങളും കാത്തിരിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നർമ മുഹൂർത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലർ കൂടിയാകും സിനിമയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്ക്’ ആദ്യ ഗ്ലിംപ്സ് എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്റ്റൈലിഷ് യാഷിനെ ടീസറിൽ കാണാം. നടൻ സുദേവ് നായരും
ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതലിക്ക നേരമില്ലൈ’ സിനിമയുടെ ട്രെയിലർ എത്തി. വിനയ് റായി, യോഗി ബാബു, മനോ, ലക്ഷ്മി രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം എ.ആർ. റഹ്മാൻ. ചിത്രം നിർമിക്കുന്നത്
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസി പുതിയ ട്രെയിലർ എത്തി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വയ്ക്കുന്നത്. മലയാളി താരം വിശാഖ് നായരും സിനിമയിൽ പ്രധാന
ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് ആണ് സംവിധാനം. സിനിമയുടെ ട്രെയിലർ എത്തി. ആക്ഷൻ ത്രില്ലറാണ് സിനിമയെന്ന് ട്രെയിലറില്‍ നിന്നു വ്യക്തം. ഷെയ്ൻ
ടെലിവിഷൻ സീരിസുകളിൽ തരംഗമായി മാറിയ ഹിന്ദി ക്രൈം ത്രില്ലർ പാതാൾ ലോക് സീസൺ 2 ട്രെയിലർ എത്തി. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസുമായാണ് സീസൺ 2 എത്തുന്നത്. നാഗാലാന്റിലെ ഒരു ഹൈ പ്രൊഫൈൽ കൊലപാതകവും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് പ്രേമയം. ഹാതിറാം ചൗദരിയായി ജയ്ദീപ് അഹ്ലാവത് വീണ്ടുമെത്തുന്നു. ഇഷ്വക് സിങ്,
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘ഠാക്കു മഹാരാജ്’ ട്രെയിലർ എത്തി.ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം ഷൈൻ ടോമും നെഗറ്റിവ് വേഷത്തിലെത്തുന്നു. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ, ചാന്ദ്നി ചൗധരി
Results 1-10 of 1181