Activate your premium subscription today
വിമാനത്താവളം വഴി സ്വര്‍ണം കടത്തി പിടിയിലായ കന്നഡ നടി രന്യ റാവുവിനെ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കുടുക്കിയത് കഴിഞ്ഞ കുറച്ചുകാലത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍. നടിയും ഐപിഎസ് ഓഫീസറുടെ മകളുമായ രന്യ ബെംഗളൂരു വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച പിടിയിലായത്. ബ്ലാക് മെയിലിങ് ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം
അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നടി ശ്രീലീല. കേക്ക് മുറിച്ചതിനു ശേഷം അമ്മയെ എടുത്ത് ഉയർത്തിയാണ് ശ്രീലീല സ്നേഹം പ്രകടിപ്പിച്ചത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് ശ്രീലീല അമ്മയെ എടുത്തുയർത്തിയത്. അമ്മയെ എടുത്തുയർത്താൻ മാത്രം കരുത്തയായെന്ന് കുസൃതിയോടെ പറയുന്ന താരത്തെയും വിഡിയോയിൽ
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ടോക്സിക് എന്ന സിനിമയുടെ ടീസർ റിലീസായത്തിനു പിന്നാലെ വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജിപണിക്കർ. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറയുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് നിതിൻ രണ്‍ജി പണിക്കരുടെ പ്രതികരണം.
അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നു വെളിപ്പെടുത്തി കന്നഡ നടൻ ശിവ രാജ്കുമാറും കുടുംബവും. കാൻസർ മുക്തനായെന്നും തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു. ഡിസംബര്‍ 24-ന് അമേരിക്കയിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. ശിവ് രാജ്കുമാറും ഭാര്യ ഗീതയും ഒരുമിച്ചെത്തിയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പാൻ ഇന്ത്യൻ താരം അല്ലു അർജുനെ വീട്ടിലെത്തി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യമൊട്ടാകെ ചർച്ചയായി. ജാമ്യം ലഭിച്ചതിനെ തുടർന്ന് താരം പുറത്തിറങ്ങിയെങ്കിലും അല്ലുവിന്റെ അറസ്റ്റ് തെലങ്കാന സർക്കാരും ടോളിവുഡും തമ്മിലുള്ള ശീതസമരത്തെ പരസ്യമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് സിനിമാക്കാരോട് എന്താണ് പ്രശ്നം എന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം.
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് കേസ് പിൻവലിക്കാൻ തയ്യാറായി മരിച്ച യുവതിയുടെ ഭർത്താവ്. അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്ന് രേവതിയുടെ ഭർത്താവ് ഭാസ്കർ പ്രതികരിച്ചു.
ഹൈദരാബാദ് ∙ ഐക്കൺ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന അല്ലു അർജുന്റെ അറസ്റ്റ് ഇന്ത്യൻ സിനിമാവ്യവസായത്തെത്തന്നെ അമ്പരപ്പിച്ചു കൊണ്ടാണ്. അറസ്റ്റിനെതിരെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. ബിആർഎസ് നേതാവ് കെ.ടി.രാമറാവു അടക്കമുള്ളവർ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകർത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.
‘പുഷ്പ 2: ദ റൂൾ’ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അല്ലു അർജുനെ കാണാൻ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് സ്റ്റേഷനകത്തേക്കു പ്രവേശിക്കാൻ ചന്ദ്രശേഖർ റെഡ്ഡിക്ക് പൊലീസ് അനുവാദം നിഷേധിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ നിരവധി ആരാധകരും തമ്പടിച്ചിട്ടുണ്ട്. അല്ലു അർജുനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം താരത്തിന്റെ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച അദ്ദേഹം മരുമകന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ തന്നെയും പ്രവേശിപ്പിക്കാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു, "ഇൻസ്പെക്ടർ, ദയവായി ഞങ്ങളെ അകത്തേക്ക് വിടൂ. ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ദയവു ചെയ്ത് അകത്തേക്ക് കടത്തി വിടൂ,'' എന്ന് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം.
ഇന്ത്യൻ ബ്ലോക്ബസ്റ്റർ പുഷ്പ 2 ബോക്സ് ഓഫിസിൽ 1000 കോടി കടക്കുമ്പോഴും അമ്മയ്ക്കൊപ്പം സമയം ചെലവഴിച്ച് പാൻ ഇന്ത്യൻ താരം അല്ലു അർജുൻ. അമ്മ നിർമലയോടൊപ്പമുള്ള ചിത്രം അല്ലു അർജുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ആരാധകർ ഒന്നടങ്കം പുഷ്പ 2ന്റെ 1000 കോടി നേട്ടം ആഘോഷിക്കുമ്പോൾ അതിന്റെ പോസ്റ്റർ പോലും പങ്കുവയ്ക്കാതെയാണ് അല്ലു അമ്മയ്ക്കൊപ്പമുള്ള സ്നേഹാർദ്രനിമിഷം ആരാധകർക്കായി ഷെയർ ചെയ്തത്.
Results 1-10 of 52