Activate your premium subscription today
വിവാഹമോചനം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ജസ്റ്റിൻ ബീബറിന്റെ ചിത്രം പങ്കുവച്ച് പങ്കാളി ഹെയ്ലി ബാൾഡ്വിൻ. ഇരുവരും അവധി ആഘോഷത്തിനു പോയപ്പോൾ എടുത്ത ചിത്രമാണിത്. ഹെയ്ലി പങ്കിട്ട ചിത്രം ചുരുങ്ങിയ സമയത്തിനകം ചർച്ചയാവുകയും ചെയ്തു. വിവാഹമോചന വാർത്തകളുടെ മുന ഒടിക്കുകയാണ് ഹെയ്ലിയുടെ പോസ്റ്റ്.
മതനിന്ദയാരോപിച്ച് പോപ്പ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്ലൂവിന് (ടാറ്റലൂ) വധശിക്ഷ വിധിച്ച് ഇറാന്റെ പരമോന്നത കോടതി. കീഴ്ക്കോടതി വിധിച്ച 5 വർഷം തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. നിരവധി കേസുകളിൽ ഉൾപ്പെട്ടതോടെ 2016ൽ ടാറ്റലൂവിനെ അറസ്റ്റ് ചെയ്തിരുന്നു. 2 വർഷങ്ങൾക്കിപ്പുറം ഇയാൾ
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രശസ്തമായ ഒരു മുറൈ വന്തു പാർത്തായ എന്ന ഗാനത്തിന് ചുവടു വച്ച് വൈറലായി കോട്ടയം മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ. സ്കൂൾ വാർഷികത്തിൽ വിദ്യാർഥികൾക്ക് സർപ്രൈസ് നൽകാൻ അധ്യാപകർ ചേർന്നൊരുക്കിയ നൃത്തത്തിന്റെ ഒരു ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തിങ്ങി നിറഞ്ഞിരിക്കുന്ന വിദ്യാർഥികൾക്കിടയിലൂടെ ‘നാഗവല്ലി’ ആയി നൃത്തം ചെയ്ത് കടന്നു വന്ന അധ്യാപികയെ ‘രാമനാഥൻ’ ആയി എത്തിയ അധ്യാപകൻ വേദിയിലേക്ക് ആനയിക്കുന്ന നൃത്തഭാഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
അജിത് നായകനായെത്തുന്ന ബ്രഹ്മാണ്ഡചിത്രം വിടാമുയർച്ചിയിലെ പുതിയ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനം ട്രെൻഡിങ്ങിൽ മുന്നിലെത്തി. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധും യോഗി ശേഖറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റേതാണ് വരികൾ. അമോഘ് ബാലാജിയാണ് റാപ്പ് ഒരുക്കിയത്.
ദുൽഖർ സൽമാന്റെ പേഴ്സണൽ ബോഡിഗാർഡ് ദേവദത്ത് വിവാഹിതനായി. ഐശ്വര്യയാണ് വധു. ദുൽഖർ നേരിട്ടെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. സണ്ണി വെയ്നും മറ്റു സുഹൃത്തുക്കൾക്കും ഒപ്പമാണ് ദുൽഖർ ദേവദത്തിന്റെ വിവാഹത്തിനെത്തിയത്. വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫോട്ടോ എടുത്തതിനു ശേഷമാണ് താരം മടങ്ങിയത്.
ഹിന്ദി സീരിയൽ താരം അമൻ ജയ്സ്വാളിന്റെ അകാല വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം ഷഗുൻ സിങ്. അമൻ നായകനായെത്തിയ സൂപ്പർഹിറ്റ് സീരിയൽ ധർത്തിപുത്ര് നന്ദിനിയിൽ നായികയായിരുന്നു ഷഗുൻ. കൺമുമ്പിൽ വച്ച് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരാൾ നഷ്ടപ്പെടുന്നതിന്റെ വേദന വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഷഗുൻ പറഞ്ഞു.
അക്രമിയുടെ കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത്. 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ളെയിം ആയി താരം ഫയൽ ചെയ്തിരിക്കുന്നത്. അതിൽ 25 ലക്ഷം രൂപ അടിയന്തരമായി ഇൻഷുറൻസ് കമ്പനി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എക്സ് പ്ലാറ്റ്ഫോമിലാണ് താരത്തിന്റെ ഇൻഷുറൻസ് രേഖ പ്രചരിക്കുന്നത്.
വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് പ്രശാന്തുമൊത്തുള്ള സന്തോഷനിമിഷങ്ങളുടെ വിഡിയോ പങ്കുവച്ച് നടി ലെന. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ് കടന്നുപോയത് എന്ന് ലെന കുറിച്ചു. വിവാഹിതയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്ത താൻ ആണ് ഇപ്പോൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നത് എന്ന് ലെന പറയുന്നു. തനിക്ക് മനോഹരമായ ദിവസങ്ങൾ സമ്മാനിച്ച ദൈവത്തിനും ഭർത്താവിനും നന്ദി പറഞ്ഞുകൊണ്ടാണ് ലെന വിഡിയോ പങ്കുവച്ചത്.
സൂപ്പുകളില്‍ ഒരിക്കല്‍ ഉപയോഗിച്ച ചില്ലി ഓയിൽ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിച്ചതിന് നടപടി നേരിട്ട് റസ്റ്ററൻ്റ്. ചൈനയിലെ സിച്ചുവാനിലാണ് സംഭവം. ഡൈനറുകളിൽ ബാക്കിവന്ന ഭക്ഷണങ്ങളിലെ ചില്ലി ഓയിൽ, സൂപ്പ് ബേസ് തയാറാക്കുന്നതിനായി വീണ്ടും ഉപയോഗിച്ചതിനാണ് റസ്റ്ററന്റിന് പണി കിട്ടിയത്. ഇങ്ങനെ ഒരിക്കല്‍
ഉത്തരകൊറിയക്കാര്‍ ഹോട്ട്ഡോഗ്, ബുഡേ ജിഗേ മുതലായ വിഭവങ്ങള്‍ കഴിക്കുന്നത് വിലക്കിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉൻ. ഇവ വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതും തെരുവിൽ വിൽക്കുന്നതും ഇപ്പോൾ രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്നു. പിടിക്കപ്പെട്ടാലോ, ഇവരെ ലേബർ ക്യാംപുകളിലേക്ക് അയയ്ക്കും! പാശ്ചാത്യ സംസ്കാരം
Results 1-10 of 2249