Activate your premium subscription today
97ാമത് ഓസ്കർ നാമനിർദേശത്തിൽ തിളങ്ങി ഫ്രഞ്ച് ചിത്രമായ എമിലിയ പരേസും ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡും. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ‘അനുജ’ ഇടം പിടിച്ചു. അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾക്കു നിരാശയായിരുന്നു ഫലം.
കേരള നിയമസഭയിലെ അംഗങ്ങൾക്കായി ‘അൻപോടു കൺമണി’ എന്ന ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിങ് നടത്തി. തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ വച്ചായിരുന്നു പ്രദർശനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ചിത്രം കാണാനെത്തി. ഒരു പ്രധാന വേദിയിൽ വച്ച് ഈ ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും
പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പും മമ്മൂട്ടി–ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്’ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കാണാതെ പോകുന്ന പേഴ്സിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. മമ്മൂട്ടി ഡിറ്റക്ടീവ് ആയി എത്തുന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഇതാ മനോരമ ഓൺലൈനും മമ്മൂട്ടി കമ്പനിയും ചേർന്ന് ഒരു ഓൺലൈൻ ഡിറ്റക്ടീവ് മത്സരം സംഘടിപ്പിക്കുന്നു.
മുംബൈ ∙ ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 7 വർഷം പഴക്കമുള്ള കേസാണിത്. കോടതി വിധി പറയുമ്പോള്‍ രാം
നടി മഞ്ജു വാരിയർ നായികയായി എത്തിയ‘കയറ്റം’ സിനിമ സൗജന്യമായി ഓൺലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ. ചിത്രം അപ്ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയൽ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് സനൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് സംവിധായകൻ പറയുന്നു. ‘ഒരാൾപൊക്കം’, ‘സെക്സി ദുർഗ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഇതേ കാരണങ്ങളാൽ നേരത്തെ ടൊവിനോ നായകനായ ‘വഴക്ക്’ ഓൺലൈൻ ആയി റിലീസ് ചെയ്തിരുന്നു.
കാലിലെ പരുക്ക് വകവയ്ക്കാതെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനെത്തിയ രശ്മിക മന്ദാനയെ പ്രശംസിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും. നടിയുടെ ജോലിയോടുള്ള ആത്മാർഥതയെ പുകഴ്ത്തുകയാണ് ആരാധകർ. വിമാനത്താവളത്തിൽ വീൽ ചെയറിന്റെ സഹായത്തോടെ എത്തിയ രശ്മിക ട്രെയിലർ വേദിയിൽ എത്തിയത് ഒറ്റക്കാലിലാണ്. ‘‘ക്ഷമിക്കണം. എനിക്ക് ഇപ്പോൾ എത്താൻ കുറച്ചധികം സമയമെടുക്കും’’ എന്ന മുഖവുരയോടെയാണ് രശ്മിക വേദിയിൽ പ്രതീകാത്മകമായി ഒരുക്കിയ പൂജാവേദിയിലേക്ക് പൂക്കൾ അർപ്പിച്ചത്.
ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിൽ ‘കാതോട് കാതോരം’ സിനിമയും അതിലെ അണിയറക്കാരും പുനരവതരിപ്പിക്കപ്പെട്ടപ്പോൾ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചത് പഴയകാല തിരക്കഥാകൃത്തായ ജോൺ പോളിനെയാണ്. അടുത്തിടെ അന്തരിച്ച ജോൺ പോളിനെ എഐ പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തിരിച്ചു കൊണ്ടു വന്നപ്പോൾ അദ്ദേഹത്തിനു ശബ്ദമാകാൻ അവസരം കിട്ടിയത് ബേസിൽ ബെന്നി എന്ന മിമിക്രി കലാകാരനാണ്. ഒരു നിയോഗം പോലെ തന്നിലേക്ക് എത്തിച്ചേർന്ന അവസരത്തെ ബേസിൽ സന്തോഷത്തോടെയാണ് സ്വീകരിച്ചതും.
ആന്റണി വർഗീസിനെ (പെപ്പെ) നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിന്റെ ടീസർ പുറത്ത്. പ്രഫഷനൽ ബോക്സർ ആയാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ചയായിരുന്നു. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്. ടീസറും ചർച്ചയായിക്കഴിഞ്ഞു.
നടൻ ആന്റണി വർഗീസ് പെപ്പെ ഇനി പ്രഫഷനൽ ബോക്സർ. വേൾഡ് ബോക്സിങ് കൗൺസലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യൻ ബോക്സിങ് കൗൺസലും ഒപ്പം കേരള ബോക്സിങ് കൗൺസലും സംയുക്തമായി നടത്തുന്ന 'ഡി' ഫൈറ്റ് നൈറ്റിനു മുന്നോടിയായി പ്രഫഷനൽ ബോക്സിങ് ലൈസൻസ് പെപ്പെയ്ക്കു കൈമാറി. കേരള ബോക്സിങ് കൗൺസൽ പ്രസിഡന്റ് ജോയ് ജോർജ് ആണ്
അതിക്രമിയുടെ ആക്രമണത്തിൽ സമയോചിതമായി ഇടപെട്ട വീട്ടിലെ രണ്ടു വനിതാ സഹായികളെ പ്രശംസിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി സബാ അലി ഖാൻ. മലയാളിയായ ഏലിയാമ്മയും മറ്റൊരു സഹായിയുമാണ് ആക്രമണത്തെ സമചിത്തതയോടെ നേരിട്ടത്. സെയ്ഫ് അലി ഖാന്റെ ഇളയമകൻ ജഹാൻഗീറിന്റെ ആയയാണ് മലയാളി കൂടിയായ ഏലിയാമ്മ. ‘ആരും പാടിപ്പുകഴ്ത്താത്തവർ’ എന്നാണ് ഇവരെ സബ വിശേഷിപ്പിച്ചത്. രണ്ടുപേർക്കുമൊപ്പം പലപ്പോഴായി എടുത്തിട്ടുള്ള സെൽഫികളും സബ പങ്കുവച്ചു.
Results 1-10 of 787