Activate your premium subscription today
മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവത്തെക്കുറിച്ചുള്ള ആവേശകരമായ വിശേഷം വെളിപ്പെടുത്തി അഖിൽ സത്യൻ. ഹെലികോപ്ടറിന്റെ ലാന്‍ഡിങ് സ്കിഡിലിരിക്കുന്ന സത്യന് അന്തിക്കാടിന്റെ ചിത്രത്തിനൊപ്പമാണ് അഖിൽ സത്യന്റെ ചെറുകുറിപ്പ്. അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ തന്റെ പതിവുരീതികളിൽ
സത്യൻ അന്തിക്കാട് എഴുതിയ സൂപ്പർഹിറ്റ് പ്രണയഗാനത്തിന്റെ ഓർമകൾ പങ്കുവച്ച് മകനും സംവിധായകനുമായ അഖിൽ സത്യൻ. അച്ഛനും അമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിനു പശ്ചാത്തലമായി ‘ഒരു നിമിഷം തരൂ’ എന്ന ഗാനം ചേർത്ത ഫേസ്ബുക്ക് പോസ്ററിലൂടെയാണ് പാട്ടിനു പിന്നിലെ കഥ അഖിൽ സത്യൻ പങ്കുവച്ചത്. ജേസി സംവിധാനം ചെയ്ത ‘സിന്ദൂരം’ എന്ന സിനിമയ്ക്കു വേണ്ടി സത്യൻ അന്തിക്കാട് എഴുതിയ ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ’ എന്ന ഗാനം മലയാളികളുടെ പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നാണ്. റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ അമ്മയ്ക്കുവേണ്ടി എഴുതിയതാണെന്നു മനസ്സിലാവാൻ അമ്മയുടെ പേര് വാരികളിൽ ഉൾപ്പെടുത്തിയ സത്യൻ അന്തിക്കാട് ബ്രില്ല്യൻസിനെക്കുറിച്ചാണ് അഖിൽ സത്യന്റെ കുറിപ്പ്.
കുട്ടിക്കാലത്ത് അച്ഛന്റെ (സത്യൻ അന്തിക്കാട്) കൂടെയാണു ഞാനും അനൂപും (സംവിധായകൻ അനൂപ് സത്യൻ) ആദ്യമായി പൂരം കാണാൻ പോയത്. മാരുതിക്കാറിലായിരുന്നു യാത്ര. വണ്ടി ദൂരെയെവിടെയോ നിർത്തി ഞങ്ങൾ പൂരപ്പറമ്പിലേക്കു നടന്നുപോയതും മേളം കണ്ടതുമൊക്കെ ഓർമയുണ്ട്. അച്ഛനു പൂരവും മേളവുമൊക്കെ ഇഷ്ടമാണ്. പൂരം അടുത്തുനിന്നു കാണാനുമിഷ്ടം. പക്ഷേ, എനിക്കും അനൂപിനും പടക്കം ഭയങ്കരപേടിയാണ്. വിഷു എന്നു കേൾക്കുമ്പോഴേ ചങ്കിടിക്കാൻ തുടങ്ങും. ചെറുപ്പത്തിൽ വിഷുദിവസങ്ങളിൽ അടുക്കളയിലെ ഷെൽഫിനു ചുവട്ടിൽ ചെവിപൊത്തി ഒളിച്ചിരിക്കുന്ന തരത്തിലുള്ള പേടി. വലിയ വെടിക്കെട്ടു നടക്കുന്ന സ്ഥലമായതുകൊണ്ടു പൂരത്തോടും ആ പേടിയുണ്ടായിരുന്നു. വലുതായതിനു ശേഷമാണ് ഒരുവിധം ധൈര്യം സംഭരിച്ചു പൂരത്തിനു പോയിത്തുടങ്ങിയത്. പൂരമെന്ന അദ്ഭുതം കാണാനും ആസ്വദിക്കാനും ലക്ഷങ്ങൾ വന്നുചേരുന്നതെന്തുകൊണ്ടെന്നു ബോധ്യമായത് ഇത്തരം യാത്രകളിലൂടെയാണ്. മഠത്തിൽ വരവു പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ദൃശ്യവിസ്മയമായി മാറുന്നതെങ്ങനെയെന്നു നേരിട്ടു കണ്ടാലേ മനസ്സിലാകൂ. ഈ കൗതുകമാണു ഞങ്ങളെയും പൂരപ്പറമ്പിലേക്ക് ആകർഷിച്ചത്. പൂരമൊരു
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യന് സംവിധാനം ചെയ്യുന്ന ഫാന്റസി–കോമഡി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെന്ന് റിപ്പോർട്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ്
അഖിൽ സത്യനും നിവിൻ പോളിയും ഒന്നിക്കുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം രണ്ടാമത്തെ ചിത്രവുമായി അഖിൽ സത്യൻ എത്തുകയാണ്. ഫാന്റസി ആണ് ഈ സിനിമയുടെ ജോണർ. 2024ലെ നിവിൻ പോളിയുടെ ഏറ്റവും പ്രധാന പ്രോജക്ട് കൂടിയാണിത്. ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കഥയും
‘‘മഞ്ഞ സെന്‍ കാര്‍ എന്ന് പാച്ചുവിന്റെ സ്ക്രിപ്റ്റില്‍ തന്നെ ഞാന്‍ എഴുതിയിരുന്നു. ഇപ്പോള്‍ നിരത്തിൽ കാണാത്തൊരു കാര്‍ വേണം എന്നുണ്ടായിരുന്നു. പണ്ട് പ്രീമിയം മിഡില്‍ ക്ലാസിലുള്ള, അത്യാവശ്യം ശമ്പളമുള്ള ആളുകള്‍ വാങ്ങിച്ചിരുന്ന കാറായിരുന്നു സെന്‍. വണ്ടി മാറ്റാതിരിക്കുന്നത് നല്ല ക്വാളിറ്റിയാണ്. അവര്‍
തൊണ്ണൂറു വയസ്സിനും മുകളിലുള്ള മനുഷ്യരെ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. അതിൽ കൂടുതൽ പേരോടും തോന്നിയിട്ടുള്ളത് സ്നേഹവും അവരുടെ അവശതകൾ കണ്ടിട്ടുള്ള സഹതാപവുമായിരുന്നു. എന്നാൽ ഒരാൾ, അയാളുടെ തൊണ്ണൂറ്റിയാറാം വയസ്സിൽ ഒരൊറ്റ കണ്ടുമുട്ടലിൽ എന്നെ അയാളുടെ ആരാധകനാക്കി മാറ്റിയിട്ടുണ്ട്. ഈ ജന്മം മുഴുവൻ ഓർക്കാനുള്ള
പുതിയ കാർ വാങ്ങുമ്പോൾ വീട്ടിലെ പഴയ കാർ പിണങ്ങാറുണ്ടോ? ഉണ്ട്! ആ പിണക്കം കണ്ടിട്ടുണ്ട് യുവസംവിധായകൻ അഖിൽ സത്യൻ. ‘‘മാരുതി 800 കാർ 20 വർഷം ഉപയോഗിച്ചിട്ടാണ് അച്ഛനൊരു ഹോണ്ടാ സിറ്റി വാങ്ങുന്നത്. പുതിയ കാർ വന്ന ദിവസം എനിക്ക് ഓർമയുണ്ട്. കുഞ്ഞിക്കാർ പുറത്ത് ഇറക്കിയിട്ടിട്ട് ഹോണ്ടാ സിറ്റി പോർച്ചിലിട്ടു.
ജൂൺ മൂന്നിന് സംവിധായകൻ അഖിൽ സത്യൻ സമൂഹമാധ്യമത്തിൽ ഒരു ഓഡിഷൻ ക്ലിപ് പങ്കുവച്ചിരുന്നു. പാച്ചുവും അദ്ഭുതവിളക്കും എന്ന തന്റെ ആദ്യ സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജന ജയപ്രകാശിന്റെ ഒരു ഓഡിഷൻ വിഡിയോ. ആ സിനിമയെക്കുറിച്ചോ, ആ കഥാപാത്രത്തിന്റെ വൈകാരികനിലയെക്കുറിച്ചോ യാതൊരു സൂചനകൾ ലഭിക്കാതെ പോലും
നടി അഞ്ജന ജയപ്രകാശിന്റെ ജന്മദിനത്തിൽ ‘പാച്ചു’വിലേക്കുള്ള ഓഡിഷൻ വിഡിയോ പങ്കുവച്ച് സംവിധായകൻ അഖിൽ സത്യൻ. അഖിൽ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന നായികാ കഥാപാത്രമായി എത്തിയ നടിയാണ് അഞ്ജന ജയപ്രകാശ്. അറിയാതെ അയച്ച ഒരു ഇ മെയിലിൽനിന്നുമാണ് അഖിലിന് ‘ഹംസധ്വനി’യെ കിട്ടുന്നത്. ആ കഥയും വിഡിയോയ്ക്കൊപ്പം അഖിൽ പങ്കുവയ്ക്കുന്നുണ്ട്.
Results 1-10 of 17