Activate your premium subscription today
നിർമാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ലെന്ന് സംവിധായകൻ സിബി മലയിൽ. ബി ഉണ്ണിക്കൃഷ്ണനെതിരെ ഉണ്ടായ കേസ് അദ്ദേഹം വ്യക്തിപരമായി നേരിടുമെന്നും ബി. ഉണ്ണികൃഷ്ണൻ പങ്കെടുക്കാത്ത നിർമാതാക്കളുടെ സംഘടനാചർച്ചയിൽ നടന്ന പ്രശ്നത്തിൽ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നുള്ളതുകൊണ്ട്
വയനാട്ടിൽ കരാറുകാരനോട് മൂന്നു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ വിജിലൻസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ സിനിമാ താരം കൂടിയായ വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്. പരാതിക്കാരനിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങുമ്പോഴാണ് സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് കൽപറ്റ റേഞ്ച് സൂപ്രണ്ടും ഹരിയാന സ്വദേശിയുമായ പർവീന്ദർ സിങ് പിടിയിലായത്.
സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനകയറ്റം. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. അഭിനേതാവ് കൂടിയായ സിബി തോമസ് വ്യക്തി ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. 2014, 2019, 2022 വർഷങ്ങളിൽ
അശോക് വരധൻ ഐപിഎസ്! സൂര്യ നായകനായ ‘ജയ് ഭീമി’ൽ ആകെ മൂന്ന് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ മുഖം മലയാളികൾ മറക്കില്ല. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ കള്ളൻ പ്രസാദിനെ വിറപ്പിച്ച എസ്ഐ സാജൻ മാത്യുവിന്റെ അതേ ശൗര്യവും ചടുലതയുമൊക്കെ അശോക് വരധനിലും കാണുവാനായി. യഥാർഥ ജീവിതത്തിലും പൊലീസ്
Results 1-4