Activate your premium subscription today
'ധ്രുവ നച്ചത്തിരം' റിലീസ് ചെയ്യുന്നതുവരെ പുതിയ സിനിമകളൊന്നും സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് 2025 ജൂലൈയിലോ ആഗസ്റ്റിലോ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് എന്ന യൂട്യൂബർക്ക് നൽകിയ പോഡ്കാസ്റ്റിലാണ് ഗൗതം മേനോൻ തീരുമാനം അറിയിച്ചത്. ആരാധകരെ പല തവണ പ്രതീക്ഷയുടെ കൊടുമുടികയറ്റുകയും അതേപടി തിരിച്ചിറക്കുകയും ചെയ്ത സിനിമയാണ് ഗൗതം മേനോൻ–വിക്രം കൂട്ടികെട്ടിലൊരുങ്ങിയ സ്പൈ ത്രില്ലർ ധ്രുവ നച്ചത്തിരം.
ചെന്നൈ ∙ തമിഴ് സംവിധായകൻ വിക്രം സുകുമാരൻ (47) ബസ് യാത്രയ്ക്കിടെ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മധുരയിൽ നിർമാതാവുമായി ചർച്ച നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തേരും പോരും സിനിമയുടെ അന്തിമ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അന്ത്യമുണ്ടായത്.
ബെംഗളൂരു∙കന്നഡ വിരുദ്ധ പ്രസ്താവന നടത്തിയ നടൻ കമൽ ഹാസൻ 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ 'തഗ് ലൈഫ്' സിനിമ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണു ജനിച്ചതെന്ന പ്രസ്താവനയാണു വിവാദമായത്.
സിനിമയിലെ റാപ്പ് സോങ്ങിൽ ഭക്തിഗാനം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ഭാനുപ്രകാശ് റെഡ്ഡി. നാളെ റിലീസ് ചെയ്യുന്ന ‘ഡിഡി നെക്സ്റ്റ് ലെവല്‍’ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘കിസ്സ 47’ എന്ന ഗാനം സിനിമയിൽനിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന് തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന് ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്. ∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന് ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
തമിഴക വെട്രി കഴകം...തമിഴ് സിനിമയിലെ ഡിസ്റപ്റ്ററായി മാറിയ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ 2024 ഫെബ്രുവരിയിലായിരുന്നു തന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ച് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇരുധ്രുവ കേന്ദ്രീകൃതമായ തമിഴ്നാട് രാഷ്ട്രീയത്തിലും ഡിസ്റപ്ഷന് തീര്‍ക്കുകയെന്ന
തലൈവർ, തമിഴ് സൂപ്പർസ്റ്റാർ, സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74-ാം പിറന്നാൾ മധുരം. പ്രായം വെറും നമ്പർ എന്നോണം സിനിമകളിൽ ഇന്നും ത്രസിപ്പിക്കുന്ന നായകതാരമായി മിന്നുന്ന രജനികാന്തിന്റെ അഭിനയജീവിതവും അരനൂറ്റാണ്ടിലേക്ക് അടുക്കുകയാണ്.
ചെന്നൈ ∙ സിനിമകൾ റിലീസ് ചെയ്ത് ആദ്യത്തെ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു.
റിയാദ് ∙ സൗദി അറേബ്യയിലെ സിനിമാ വ്യവസായം കുതിച്ചുയരുന്നു. ഈ വർഷം ആദ്യ പകുതിയിൽ 421.8 ദശലക്ഷം റിയാലിന്റെ വരുമാനം നേടി സൗദി സിനിമ വലിയ നേട്ടം കൈവരിച്ചു. ഏകദേശം 8.5 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ വ്യക്തമാക്കി. സൗദി ഫിലിം കമ്മീഷന്റെ
ചെന്നൈ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാളത്തിന്റെ ചുവടുപിടിച്ച് തമിഴ് സിനിമയും. ചലച്ചിത്ര വ്യവസായത്തിലെ ലൈംഗിക പീഡന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി (ഐസിസി) നടികർ സംഘം (സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ) പുനഃസംഘടിപ്പിച്ചു. നടി രോഹിണിയെ ഐസിസി അധ്യക്ഷയായി ചെന്നൈയിൽ
Results 1-10 of 21