Activate your premium subscription today
കേരളത്തിൽ വർധിച്ചു വരുന്ന സാമൂഹിക പ്രശ്നങ്ങൾക്ക് കാരണം സിനിമകളുടെ സ്വാധീനമാണെന്ന ആരോപണത്തോട് പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമ കണ്ടാൽ മാത്രം പോരെന്നും വിവേകം ഉപയോഗിച്ച് മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി പറയുന്നു. ഇടുക്കി ഗോൾഡ് ഉള്ളതു കൊണ്ടാണ് അതു സിനിമയായതെന്നും
സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്നും അത്തരം രംഗങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി സംവിധായകരായ ആഷിഖ് അബുവും രമേശ് പിഷാരടിയും. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. കൊലപാതകം നോർമലൈസ് ചെയ്യുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് പറയുന്ന ആരും ഈ വിഷയം സംസാരിക്കുന്നില്ലെന്ന് രമേശ് പിഷാരടി
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ സിനിമയിലെ സുറുമിയെന്ന സുന്ദരിക്കുട്ടിയെ ഓർമയില്ലേ? കൊച്ചി സ്വദേശിയായ മനാൽ ഷീറാസ് ആയിരുന്നു സുറുമിയുടെ വേഷം മനോഹരമാക്കിയത്. ചിത്രം പുറത്തിറങ്ങി ഏഴ് വർഷം പിന്നിടുമ്പോൾ ‘സുറുമി’യെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.
പുതുമയും പൂർണതയും കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്. 1980–കളിലെ കഥ പറഞ്ഞ ചിത്രത്തിൽ വി.എഫ്.എക്സ് നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത്. കാടും മൃഗങ്ങളും റൈഫിൾ ക്ലബും വെടിവയ്പ്പും ഉൾപ്പെടെയുളള കാഴ്ചകൾ പ്രേക്ഷകർക്കു നവ്യാനുഭവം പകർന്നു. 45 മിനിറ്റോളം നീളുന്ന വി.എഫ്.എക്സ് രംഗങ്ങൾ സിനിമയിൽ ഒരുക്കിയത് നവാഗതനായ അനീഷ് കുട്ടിയാണ്. മുളുനീള വി.എഫ്.എക്സ് ചെയ്ത ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായതിന്റെ സന്തോഷം മനോരമ ഓൺലൈനിനൊപ്പം പങ്കിടുകയാണ് അനീഷ്.
തീപാറും ആക്ഷനുമായി തിയറ്ററുകളിൽ പ്രേക്ഷക പ്രീതി നേടിയ ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയിലേക്ക്. ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ചെറുത്തുനിൽപ്പിന്റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ
തീപാറും ആക്ഷനുമായി തിയറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റൈഫിൾ ക്ലബ്ബ്’ മൂന്നാം വാരത്തിലേക്ക്. കേരളത്തിൽ 150 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം 180ലേക്കും മൂന്നാം വാരം 191 തിയറ്ററുകളിലേക്കും എത്തിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടേയും യുവ ജനങ്ങളുടേയും പ്രായഭേദമെന്യേ
ചെറുത്തുനിൽപ്പിന്റെയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ കഥയുമായെത്തിയ 'റൈഫിൾ ക്ലബ്ബി'ന് പ്രേക്ഷകരേകിയ ഗംഭീര വരവേൽപ്പോടെ നിറഞ്ഞ സദസ്സിൽ രണ്ടാം വാരം തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. റൈഫിൾ ക്ലബ്ബിലൂടെ, ഒരിക്കൽകൂടി തന്നിലെ സംവിധായക മികവ് അരക്കിട്ട് ഉറപ്പിച്ചുകൊണ്ട്
ചാരനിറത്തിലുള്ള ബാബാ സൂട്ട് ധരിച്ച് കയ്യിലൊരു തൂവെള്ള തൂവാലയും നെറ്റിയിൽ ചന്ദനവും ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നുള്ള തെച്ചിപ്പൂവും തുളസിക്കതിരും ചെവിയിലും തിരുകി മലയാള സിനിമയുടെ ചലനസമവാക്യങ്ങൾ നിയന്ത്രിക്കുന്ന തൊണ്ണൂറുകളിലെ നിർമാതാവായി റൈഫിൾ ക്ലബിൽ നിറഞ്ഞാടുകയാണ് രാപ്പാടി. മരം ചുറ്റി നടക്കുന്ന പൈങ്കിളി നായക സങ്കൽപങ്ങളെ പൊളിച്ചെഴുതി രക്തരൂക്ഷിതമായ സിനിമ എടുക്കണമെന്ന ആഗ്രഹത്തോടെ യുവതാരത്തെ സമീപിക്കുന്ന രാപ്പാടിയെ റൈഫിൾ ക്ലബ് കണ്ടവരാരും മറക്കില്ല. സിനിമയിൽ ‘തുപ്പാക്കി’ എടുക്കാത്ത അപൂർവം കഥാപാത്രങ്ങളിൽ ഒരാൾ. സ്വാഭാവിക നർമങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് ഈ കഥാപാത്രം. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ കിരൺ പീതാംബരനാണ് രാപ്പാടി എന്ന കഥാപാത്രത്തെ അതിഗംഭീരമായി തിരശ്ശീലയിലെത്തിച്ചത്. സിനിമാ വിശേഷങ്ങളുമായി കിരൺ പീതാംബരൻ മനോരമ ഓൺലൈനിൽ.
കഥാപാത്രങ്ങളിലും കഥപറച്ചിലിലും പുതുമ തേടുന്ന ആഷിഖ് അബുവിന്റെ ഫിലിമോഗ്രഫിയില്‍ പുതിയ മാനങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് ക്രിസ്മസ് റിലീസായി എത്തിയ റൈഫിള്‍ ക്ലബ്. ഡാഡി കൂളില് തുടങ്ങി, ദോശ ഉണ്ടാക്കിയ കഥയിലൂടെ നീങ്ങി, ബോഡി ഷെയ്മിങ്ങിന്റെ ക്രൂരതകള്‍ തുറന്നുകാട്ടി, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കടുത്ത വാക്കില്‍ മറുപടി നല്കി, കെട്ടുപാടുകളില്ലാത്ത പ്രണയത്തെ രചിച്ച്, സൗഹൃദത്തിന്റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, കേരളത്തിന്റെ ആത്മാവിനെ തൊട്ട അതിജീവനം ത്രില്ലിങ്ങായി പറഞ്ഞ്, കാലാതീതമായ കലാസൃഷ്ടിക്ക് പുതുഭാഷ്യം ചമച്ച് അങ്ങനെ അങ്ങനെ ആഷിഖ് അബു മലയാളസിനിമയുടെ ഏറ്റവും മികച്ച ഫിലിം മേക്കറുകളിലൊരാളാണെന്ന് എത്രയോ തവണ തെളിയിച്ചു കഴിഞ്ഞു.
പേരിനോട് ഒരു സിനിമയ്ക്ക് 100 ശതമാനം നീതി പുലർത്താൻ സാധിക്കുമെങ്കിൽ ‘റൈഫിൾ ക്ലബ്’ അതിനു മകുടോദാഹരണമാണ്. കഥയെക്കാൾ തോക്കിനു പ്രാധാന്യമുള്ള സിനിമ. കഥാപാത്രങ്ങളെക്കാൾ കൂടുതൽ തോക്കുകളുള്ള സിനിമ. വെടിപൊട്ടലിന്റെ ശബ്ദം പലപ്പോഴും പശ്ചാത്തല സംഗീതമായി മാറിയപ്പോൾ പിറന്നത് മെയ്ക്കിങ്ങിൽ മികച്ച ഒരു ആക്ഷൻ
Results 1-10 of 108