Activate your premium subscription today
ശങ്കർ രാംചരൺ ചിത്രം ഗെയിം ചേഞ്ചറിന്റെ കലക്ഷനെ പരിഹസിച്ച് രാം ഗോപാൽ വർമ. പുഷ്പ 2വുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാം ഗോപാൽ വർമയുടെ ട്വീറ്റ്. ഗെയിം ചേഞ്ചർ കണ്ടു കഴിഞ്ഞപ്പോൾ അല്ലു അർജുന്റെയും സുകുമാറിന്റെയും കാലുകളിൽ വീഴാൻ തോന്നി എന്നാണ് രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടത്. രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ഉയരങ്ങളിലെത്തിച്ച്, ബോളിവുഡിനെ പോലും അത്ഭുതപ്പെടുത്തിയപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയുടെ കളക്ഷൻ എന്നാൽ 'ഫ്രോഡ്' എന്നാണെന്ന് ഗെയിം ചേഞ്ചർ ടീം കാണിച്ചുതന്നു. ബാഹുബലി, ആർആർആർ, കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകളുടെ നേട്ടങ്ങളെ തകർത്തുകളയുന്ന ഈ അപമാനത്തിനു പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല എന്നും റാം ഗോപാൽ വർമ കുറിച്ചു. ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുമ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയുമായി പുഷ്പ 2 ടീം. ജനുവരി 17 മുതൽ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം
ഇന്ത്യയൊട്ടാകെ തരംഗമാകുന്ന മലയാള ചിത്രം ‘മാർക്കോ’യെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം താരം അല്ലു അർജുൻ. സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ചാണ് താരം ‘മാർക്കോ’ സിനിമയുടെ ടീമിനോടുള്ള അഭിനന്ദനം അറിയിച്ചത്. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു.
ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുമ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയുമായി പുഷ്പ 2 ടീം. ജനുവരി 11 മുതൽ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വ്യവസായി ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയതും നേപ്പാൾ– ടിബറ്റ് അതിർത്തിയിലെ ഭൂചലവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ.
ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയെ ആശുപത്രിയിൽ സന്ദർശിച്ചു നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അർജുൻ കുട്ടിയെ സന്ദർശിച്ചത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ
ഇന്ത്യൻ ബോക്സ്ഓഫിസ് റെക്കോര്‍ഡുകളെ പഴങ്കഥയാക്കിക്കൊണ്ട് അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’. ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയ 'പുഷ്പ 2: ദ റൂൾ' 32 ദിവസം കൊണ്ട് 1831 കോടി ആഗോള കലക്ഷൻ സ്വന്തമാക്കി. ഇതോടെ ബാഹുബലി 2ന്റെ കലക്ഷനെയും ചിത്രം മറികടന്നു. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് കലക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്.
വെറുംവയറ്റിൽ ഓട്ടം: അറിയാം അല്ലു അർജുന്റെ ഫിറ്റ്നെസ് രഹസ്യം പുഷ്പ 2 ന്റെ വിജയത്തിനുശേഷം അല്ലു അർജുന്റെ ഒരു ഇന്റർവ്യൂവിൽ തന്റെ ഫിറ്റ്നെസ് രഹസ്യം പങ്കുവയ്ക്കുന്നുണ്ട്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിർത്താൻ എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം പറയുന്നുണ്ട്. ചിത്രത്തിന് ആവശ്യമായ
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്. വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഇളക്കിമറിച്ച് തിയറ്ററുകളിലെത്തിയ ‘പുഷ്പ 2– ദ് റൂൾ’ എന്ന സിനിമ തീകൊളുത്തിയത് വൻരാഷ്ട്രീയ വിവാദത്തിനു കൂടിയാണ്. ചിത്രത്തിന്റെ പ്രിമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ ഒൻപതു വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തതിന്റെ പേരിൽ, ചിത്രത്തിലെ നായകൻ അല്ലു അർജുനെതിരെ കേസെടുത്തതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ആന്ധ്ര, തെലങ്കാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാക്കി.
Results 1-10 of 154