Activate your premium subscription today
ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ‘പൊൻമാൻ’ സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. യഥാർഥവും രസകരവുമായ സിനിമയായിരുന്നു പൊന്‍മാനെന്നും ഇന്നുള്ളവരിൽ ബേസിലാണ് ഏറ്റവും മികച്ച ‘കൂളെസ്റ്റ് എവരിമാൻ ആക്ടർ’ എന്നും അനുരാഗ് കശ്യപ് കുറിച്ചു. ബേസിൽ ജോസഫും അനുരാഗ്
റൈഫിൾ ക്ലബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത അനുരാഗ് കാശ്യപിനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. മികച്ച സംവിധായകനായ അനുരാഗ് കാശ്യപിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുരഭി ലക്ഷ്മി വിഡിയോയോടൊപ്പം കുറിച്ചു. റൈഫിൾ ക്ലബ്ബ് പ്രിയപ്പെട്ട ഓർമയായി എന്നെന്നും ഒപ്പമുണ്ടാകുമെന്നും ചിത്രം സിനിമയിൽ തന്നെ ഒരു നാഴികക്കല്ലായിരിക്കുമെന്നും സുരഭി ലക്ഷ്മി കുറിച്ചു.
ബോളിവുഡ് ഇൻഡസ്ട്രിയുടെ നിലവിലെ അവസ്ഥയിൽ നിരാശയും വെറുപ്പുമുണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. അടുത്ത വർഷം മുംബൈയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് മാറുകയാണെന്നും ഹോളിവുഡ് റിപ്പോർട്ടർ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നടൻ തുറന്നു പറഞ്ഞു. അഭിനേതാക്കൾ എന്ന നിലയിൽ അവരുടെ കഴിവുകൾ
ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ, ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങള്‍ ഒക്കെയായി തിയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്'. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബർ 19 ന് റിലീസ് ചെയ്യും. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘പണി’യെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് ജോജു ജോർജിന്റേത് എന്നായിരുന്നു അനുരാഗ് കശ്യപിന്റെ പരാമർശം. സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷമാണ് സംവിധായകന്റെ പ്രതികരണം.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ഒരു ഗംഭീര പരീക്ഷണ മലയാള ചിത്രം ‘ഫൂട്ടേജ്’ റിലീസിനു തയാറെടുക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത അവതരണശൈലിയുമായി എത്തിയ ഫൂട്ടേജിന്റെ ട്രെയിർ പ്രേക്ഷകരുടെ ഇടയിൽ തരംഗമാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്യാൻ പ്രേക്ഷകർക്കും അവസരം.
അംബാനി കല്യാണത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ്. 'ആത്മാഭിമാനം' ഉള്ളതുകൊണ്ടാണ് അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് ആലിയ വ്യക്തമാക്കി. അംബാനി കുടുംബത്തിലെ വിവാഹാഘോഷം വെറും 'സർക്കസ്' ആണെന്നും
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനമുറപ്പിച്ച ജോജു ജോർജ് ബോളിവുഡിലേക്ക്. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്പിന്റെ സിനിമയിലൂടെയാണ് ജോജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ബോബി ഡിയോൾ, സന്യ മൽഹോത്ര, സബ ആസാദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ ചിത്രീകരണം
തന്നെക്കാണാൻ വരുന്ന നവാഗതരോട് കുപിതനായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഇനി മുതൽ ആരെങ്കിലും തന്നെ കാണാൻ വന്നാൽ വെറുതെ കാണുകയില്ലെന്നും തന്നെക്കണ്ട് സംസാരിക്കണമെങ്കിൽ അതിന് പ്രതിഫലം തരണമെന്നും അനുരാഗ് കശ്യപ് സമൂഹ മാധ്യമങ്ങളിൽ പ്രസ്താവിച്ചു. നവാഗതരെ സഹായിക്കാൻ ഒരുപാട് നാളായി സമയം പാഴാക്കുന്നു.
മമ്മൂട്ടി–രാഹുൽ സദാശിവൻ ചിത്രം ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മലയാളം സിനിമ പ്രവർത്തകരോട് തനിക്ക് അസൂയ തോന്നുകയാണെന്നാണ് അനുരാഗ് കുറിച്ചത്. കേരളത്തിലെ പ്രേക്ഷകരുടെ ചങ്കൂറ്റവും ധൈര്യവും ആണ് മലയാള സിനിമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് മലയാളം സംവിധായകരോട്
Results 1-10 of 17