Activate your premium subscription today
ക്ലാസിക്കൽ ഡാൻസ് വേഷത്തിൽ ‘റെട്രോ’ സിനിമയിലെ തകർപ്പൻ ഗാനത്തിനു ചുവടുവച്ച് ആശ ശരത്ത്. ഭർത്താവിനും മക്കള്‍ക്കും മരുമക്കൾക്കും ഒപ്പമാണ് ആശ ശരത്ത് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആശ ശരത്തും ഉത്തര ശരത്തും ക്ലാസിക്കൽ വേഷത്തിലാണ് നൃത്തം ചെയ്യുന്നതെങ്കിൽ ആശയുടെ ഭർത്താവ് ശരത്ത് വാരിയരും മരുമകനും പാന്റസും ടീഷർട്ടും ധരിച്ചാണ് നൃത്തം ചെയ്യുന്നത്. ‘ന്യത്ത പരിപാടിയ്ക്ക് ശേഷം’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്.
അമ്മയുടെ എഴുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കി നടി ആശ ശരത്തും കുടുംബവും. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശ ശരത്തിന്റെ അമ്മ. ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യഗണങ്ങളുമായി നിരവധിപ്പേരാണ് ആശ തന്റെ അമ്മയ്ക്കായി ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയില്‍ പങ്കെടുത്തത്. അമ്മയുടെ ഒരു മാസം നീണ്ട രഹസ്യ
കോട്ടയം∙ സ്കൂൾ കലോത്സവത്തിന് നൃത്തം പഠിപ്പിക്കാൻ സിനിമാക്കാർ തന്നെ വേണമെന്ന് ചിന്തിക്കുന്നത് എന്തിനെന്ന് നടിയും നർത്തകിയുമായ ആശാ ശരത്ത്. സിനിമാക്കാർ തന്നെ വേണമെന്നുള്ള ചിന്താഗതി മാറ്റണം. വലിയ കലാസമ്പത്തുള്ള നാടാണ് കേരളം. ഒരുപാട് കലാതിലകങ്ങളും പ്രതിഭകളുമുണ്ട്. അത്തരത്തിൽ കൂടി ചിന്തിക്കണമെന്നും ആശാ ശരത്ത് പറഞ്ഞു. സ്കൂൾ കലോത്സവത്തിന് നൃത്തം അഭ്യസിപ്പിക്കാൻ പ്രമുഖ നടി മന്ത്രിയുടെ പ്രസ് സെക്രട്ടറിയോട് 5 ലക്ഷം രൂപ ചോദിച്ച സംഭവം വിവാദമായിരിക്കെയാണ് കഴിഞ്ഞ വർഷം കലോത്സവ വേദിയിൽ സൗജന്യമായി നൃത്ത രൂപം ഒരുക്കിയ ആശാ ശരത്ത് ശ്രദ്ധ കേന്ദ്രമാകുന്നത്. ആശാ ശരത്ത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു...
കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടി ആശ ശരത്. ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണ്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശ ശരത് മനോരമ
തിരുവനന്തപുരം∙ പീഡനത്തിനിരയായി ജീവൻ പൊലിയുന്ന പെൺമക്കളുടെ ദുർവിധിയിൽ ദുഃഖവും അമർഷവുമായി ഉരുകുന്ന അമ്മമാരുടെ തേങ്ങലുകൾ അരങ്ങിലെത്തിച്ച് ചലച്ചിത്രതാരം ആശ ശരത്. സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ച ‘മകളേ’ എന്ന നൃത്തശിൽപം ഹൃദയസ്പർശിയായി. സംവാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ പെൺമക്കളുടെ നിലവിളി അമ്മമനസ്സുകളിൽ മാത്രം എന്നും നിറഞ്ഞുനിൽക്കുമെന്ന സത്യം അരങ്ങിലെത്തിയപ്പോൾ ആ കണ്ണീരിന്റെ നൊമ്പരം കാണികളുടെ മനസ്സിലേക്കും പടർന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമുള്ള പലരുടെയും തുറന്നുപറച്ചിലുകളും വെളിപ്പെടുത്തലുകളും മലയാള സിനിമാ മേഖലയെ ഒന്നാകെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ആരോപണം നേരിട്ടവരുടെ പേരുകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടെ
സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് നടിയും നർത്തകിയുമായ ആശ ശരത്. സിദ്ദീഖിൽ നിന്നും മോശമായതോ വിഷമമുണ്ടാക്കുന്നതോ ആയ വാക്കോ പ്രവർത്തിയോ നേരിടേണ്ടി വന്നിട്ടില്ല. കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടാൻ കഴിയണമെന്നും ആശ ശരത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
കൊച്ചി∙ നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.
ആശ ശരത്തിന് ഒാഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായുള്ള എസ്പിസിയുമായി ചേർന്ന് ഒാൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി രാജ്യം വിട്ടു എന്നും പ്രാണാ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നും ആരോപണമുന്നയിച്ചിരുന്നു
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ആശ ശരത്ത്. സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നടി കുറിപ്പിലൂടെ പറഞ്ഞു. നടിയും നർത്തകിയുമായ ആശ ശരത്തുമായി ഒരു
Results 1-10 of 51