Activate your premium subscription today
‘ടിക്കി ടാക്ക’യിലെ നസ്ലിന്റെ കഥാപാത്രത്തെ പുറത്തുവിട്ട് ആരാധകരെ ഞെട്ടിച്ച് സംവിധായകൻ രോഹിത്ത് വി.എസ്. കയ്യിൽ തോക്കുമായി കടൽ തീരത്ത് നിൽക്കുന്ന നസ്ലിന്റെ ചിത്രമാണ് സംവിധായകൻ പങ്കുവച്ചത്. ‘നഷ്ടങ്ങൾ അവന്റെ കയ്യിലൊരു തോക്ക് നൽകി; സ്നേഹം അവനെയൊരു പുരുഷനാക്കി’ എന്ന അടിക്കുറിപ്പോടെയാണ് രോഹിത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
കോഴിക്കോട്∙ കേരളത്തിൽ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡി-പോൾ എജ്യുക്കേഷൻ ട്രസ്റ്റിന്റെ ഡി-സ്റ്റാർട്ട് ഡി-പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
വിവാഹജീവിത്തിൽ സംഭവിക്കുന്ന കുരുക്കിൽപെട്ട് ജീവിതം നഷ്ടപ്പെടുന്ന പുരുഷന്മാരുടെ കഥപറഞ്ഞെത്തിയ സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'. ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിര്വഹിച്ച ചിത്രം കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് പങ്കുവക്കുന്നത്. ‘എല്ലാ സ്ത്രീകളും ഇരകളല്ല, അതുപോലെ എല്ലാ പുരുഷന്മാരും മോശക്കാരല്ല’ എന്ന മെസ്സേജോടെ വന്ന ചിത്രത്തിന്റെ തിരക്കഥ സേതുനാഥ് തന്നെ നേരിട്ട് കണ്ടറിഞ്ഞ ചില പുരുഷന്മാരുടെ ജീവിതത്തിൽ നിന്ന് പ്രേരണയുൾക്കൊണ്ട് എഴുതിയതാണ്. 12 വർഷമായി നിരവധി സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് സേതുനാഥ് തന്റെ ആദ്യചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ് ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രം. നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ പിന്തുണയ്ക്കണം എന്ന് അഭ്യർത്ഥിച്ച് നടൻ ആസിഫ് അലി. ഷൈൻ ടോം ചാക്കോയുടെ കുസൃതികൾക്കെല്ലാം നമ്മളെല്ലാം ചിരിക്കുകയും ദേഷ്യം പിടിക്കുകയും കുറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എല്ലാരുടെയും പിന്തുണ ആ കുടുംബത്തിന്
ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’ക്കു തിയറ്ററുകളിൽ മികച്ച പ്രതികരണം. സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന ഘടകം. ഇന്നു സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന, വ്യക്തികളുടെ ജീവിതം തന്നെ താറുമാറാക്കുന്ന വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. കല്യാണം കഴിയാത്തവരും
ആസിഫ് അലി നായകനാകുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയിലെ താരം താരിടും എന്ന ഗാനം റിലീസായി. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ ആലാപനം സൂരജ് സന്തോഷാണ്. മനു മഞ്ജിത്താണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തിയറ്ററുകളിലെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്.
ആസിഫ് അലി ചിത്രമായ സർക്കീട്ടിൽ തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിവ്യപ്രഭ. സർക്കീട്ടിലെ സ്റ്റെഫി എന്ന കഥാപാത്രം ചെയ്യാൻ പ്രചോദനമായത് സ്വന്തം സഹോദരിയാണെന്ന് താരം തുറന്നു പറയുന്നു. ഹൈപ്പർ ആക്ടീവായ ഒരു കുഞ്ഞിന്റെ അമ്മയാണ് തന്റെ സഹോദരി. അവർ കുട്ടിയോട് ഇടപെടുന്ന രീതിയും അവരുടെ പെരുമാറ്റവുമാണ് സർക്കീട്ടിലെ കഥാപാത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ സഹായകരമായതെന്ന് ദിവ്യപ്രഭ കുറിച്ചു. സിനിമയിലെ തന്റെ കഥാപാത്രത്തെ കണ്ട് അടുപ്പമുള്ളവർ ‘ഇത് സന്ധ്യയെ പോലെ തന്നെ ഉണ്ടല്ലോ’ എന്നാണ് പറഞ്ഞതെന്നും ദിവ്യപ്രഭ കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് സർക്കീട്ട് സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും വാചാലയായത്.
ആസിഫ് അലി–താമർ ചിത്രം ‘സർക്കീട്ട്’ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം എക്സൈറ്റ്മെന്റ് കൊണ്ട് കുഞ്ഞു സച്ചൂന് ഉറങ്ങാൻ കഴിഞ്ഞില്ല. ആദ്യ ഷോ കഴിഞ്ഞപ്പോൾ തിയറ്ററിൽ നിന്നുയർന്നത് വൻ കയ്യടികൾ. തിയറ്റർ സന്ദർശനവും മീഡിയ ഇന്ററാക്ഷനും കഴിഞ്ഞതോടെ കക്ഷി ഫ്ലാറ്റ്. പിന്നെ, അമ്മയുടെ മടയിൽ കിടന്ന് ദീർഘമായ ഉറക്കം.
Results 1-10 of 259