Activate your premium subscription today
നിർമാതാവ് സാന്ദ്ര തോമസിനെതിരെ സംവിധായകൻ സിബി മലയിൽ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സാന്ദ്രാ തോമസ് രംഗത്ത്. മലയാളത്തിൽ ഇത്രയും സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത സിബി സാറിനെപ്പോലെ അതികായനായ ഒരു സംവിധായകൻ ഇങ്ങനെ വന്നിരുന്നു പച്ചക്കള്ളം പറയാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല എന്ന്
നിർമാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ലെന്ന് സംവിധായകൻ സിബി മലയിൽ. ബി ഉണ്ണിക്കൃഷ്ണനെതിരെ ഉണ്ടായ കേസ് അദ്ദേഹം വ്യക്തിപരമായി നേരിടുമെന്നും ബി. ഉണ്ണികൃഷ്ണൻ പങ്കെടുക്കാത്ത നിർമാതാക്കളുടെ സംഘടനാചർച്ചയിൽ നടന്ന പ്രശ്നത്തിൽ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നുള്ളതുകൊണ്ട്
കൊച്ചി ∙ വിമൻ ഇൻ സിനിമ കലക്ടീവി(ഡബ്ല്യുസിസി)നെതിരെ രൂക്ഷ വിമർശനവുമായി സിനിമ സാങ്കേതിക പ്രവർത്തക സംഘടനകളുടെ അഫിലിയേറ്റഡ് ഫെഡറേഷനായ ഫെഫ്ക. സംഘടനയെ തകര്‍ക്കാൻ ഡബ്ല്യുസിസി ഗൂഢാലോചന നടത്തുന്നുവെന്ന് ഫെഫ്ക ഭാരവാഹികൾ ആരോപിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ലക്ഷ്യം വച്ചുള്ള ആക്രമണം ഫെഫ്കയെ കൂടി ലക്ഷ്യമിട്ടാണെന്നും സംഘടനാ പ്രസിഡന്റ് സിബി മലയിലും മറ്റു ഭാരവാഹികളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കടുത്ത തലവേദനയെ തുടര്‍ന്ന് ഷാഫി ചികിത്സ തേടുകയും പരിശോധനയില്‍ ആന്തരിക രക്തസ്രാവം
നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ബിഎൻഎസ് 351(2) വകുപ്പു പ്രകാരമാണ് കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്നാണ് സാന്ദ്രയുടെ ആരോപണം.
തിരുവനന്തപുരം∙ സിനിമാനയം രൂപീകരിക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ് വൈകും. ഡിസംബറിലോ ജനുവരി ആദ്യവാരമോ സംഘടിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. സിനിമാനയം രൂപീകരിക്കുന്നതിന് മുന്നോടിയായി കോൺക്ലേവ് നവംബറിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
കൊച്ചി ∙ഹേമകമ്മിറ്റി മുൻപാകെ രണ്ടും മൂന്നും തവണ മൊഴി കൊടുത്ത വ്യക്തികൾ റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ അതിനെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്ന് സംവിധായകൻ വിനയൻ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഹേമ, സിനിമയിലെ എല്ലാ സംഘടനകളുടെയും ഭാരവാഹികളെയും സൂപ്പർ സ്റ്റാറുകളെയും കണ്ട് മൊഴി എടുത്തതാണെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ട്.
വുമൻ ഇന്‍ സിനിമ കലക്ടീവ് (WCC) അംഗങ്ങളുടെ അവസരം ഇല്ലാതാക്കാന്‍ ഫെഫ്കയില്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. ഡബ്ല്യുസിസി അംഗമായ പാര്‍വതിയെ തങ്ങളുടെ പ്രൊജക്ടുകളിലേക്ക് ഫെഫ്കയിലുള്ള പല സംവിധായകരും വിളിച്ചിട്ടുണ്ടെന്നും അവരെ കിട്ടാറില്ലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൊതുവായ കാര്യങ്ങളെ സ്വാഗതം ചെയ്യുമ്പോഴും കമ്മിറ്റിയുടെ നടപടിക്രമങ്ങളേയും ഒഴിവാക്കലുകളേയും രൂക്ഷമായി വിമർശിച്ച് ഫെഫ്ക. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയിലെ വനിതകൾക്കു പറയാനുള്ളത് കമ്മിറ്റി കേട്ടില്ലെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ആരോപിച്ചു. ‘തിരഞ്ഞെടുത്ത’ കുറച്ചു പേരിൽനിന്നു മാത്രം മൊഴികളെടുത്തപ്പോൾ പ്രധാന സംഘടനകളുടെ പ്രതിനിധികളെ കമ്മിറ്റി ഒഴിവാക്കിയെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
Results 1-10 of 72