Activate your premium subscription today
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയ്യാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമർശനവും എംഎൽഎ ഉന്നയിച്ചു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കൊച്ചി ∙ ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
അമേരിക്കയിലാണെങ്കിലും ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേർന്ന് നടി ദിവ്യ ഉണ്ണിയും കുടുംബവും. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലായിരുന്നു നടിയും കുടുംബവും പൊങ്കാല അർപ്പിച്ചത്. ദിവ്യ ഉണ്ണിക്കു പുറമെ നിരവധി മലയാളികൾ പൊങ്കാല ദിനത്തിൽ ഇവിടെ എത്തുകയുണ്ടായി. ‘അനുഗ്രഹ നിമിഷം, മനസ്സു നിറഞ്ഞു.
കൃഷ്ണനായി കുഞ്ഞുമകൾ വേദിയിൽ നിറഞ്ഞാടിയതിന്റെ വിഡിയോ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഗുരുവായൂരിൽ മകൾക്കൊപ്പം ചുവടു വെച്ചതിന്റെ മനോഹര ചിത്രങ്ങൾ കൂടി പങ്കുവെച്ചിരിക്കുകയാണ്. 'ഗുരുവായൂർ ഡയറീസ് - യശോദ - കൃഷ്ണ നിമിഷം പുനരാവിഷ്കരിക്കുന്നു' എന്ന
ഉണ്ണിക്കണ്ണനായി വേദിയിൽ നിറഞ്ഞാടി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ ഇളയ മകൾ ഐശ്വര്യ. പക്കമേളക്കാർക്കൊപ്പം അമ്മ ദിവ്യ ഉണ്ണിയും ചേർന്നതോടെ ഒരു അസുലഭനിമിഷമായിരുന്നു പിറന്നു വീണത്. അമ്മ ദിവ്യ ഉണ്ണിയുടെ കൈ പിടിച്ചാണ് കുഞ്ഞ് ഐശ്വര്യ വേദിയിലേക്ക് എത്തിയത്. ഗുരുവിൽ നിന്ന് ഏറ്റുവാങ്ങിയ ചിലങ്ക ആദ്യം
കലൂരിലെ നൃത്ത പരിപാടിയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടെ ഉമ തോമസ് എംഎൽഎയ്ക്കു വീണു ഗുരുതര പരുക്കേറ്റ സംഭവത്തിൽ ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യയ്ക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവുമായി സജീവമാണ് താരം. ഇപ്പോൾ ഇതാ നവരാത്രി നാളിൽ നൃത്തം ചെയ്യാൻ ഒരുങ്ങുന്ന ദിവ്യ ഉണ്ണിക്ക് ഇളയമകൾ ഐശ്വര്യ ചിലങ്ക കെട്ടിക്കൊടുക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വിജയദശമി, നവരാത്രി എന്നീ ഹാഷ്
രാവിലെ എറണാകുളം ഗിരിനഗറിലുള്ള സ്കൂളിൽ പോയി പരീക്ഷയെഴുതുക. ശേഷം ഒറ്റപ്പാലത്തു പോയി സിനിമയിൽ അഭിനയിച്ചു തിരിച്ചു വീണ്ടും കൊച്ചിയിൽ വരിക. പരീക്ഷ തീരുന്നതു വരെ ഇതു തുടരുക. എസ്.എസ്.എൽ.സി പരീക്ഷയല്ല, പത്തിലെ സ്കൂൾ പരീക്ഷ പോലും ഉപേക്ഷിക്കാതെയാണ് ദിവ്യ ഉണ്ണി എന്ന പതിനഞ്ചുകാരി മലയാള സിനിമയിലെ നായികയാകാൻ
കലാഭവൻ മണിയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ദിവ്യ ഉണ്ണി. വ്യാജ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നില്ല. ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് തന്നെ കലാഭവൻ മണിയോടുള്ള അനാദരവായിരിക്കുമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. എൻടിവി യുഎഇ എന്ന യുട്യൂബ്
മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കുമൊപ്പമുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. മക്കൾക്കൊപ്പമുള്ള കുഞ്ഞു സന്തോഷങ്ങൾ ആസ്വദിക്കുകയാണ്താരം. കുഞ്ഞനുജത്തിയ്ക്ക് കാലിൽ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയിൽ കുസൃതികൾ ഒപ്പിക്കുകയാണ് ഐശ്വര്യയും
Results 1-10 of 23