Activate your premium subscription today
ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് സോഷ്യൽ മീഡിയോ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. മൂന്നു മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ, അതിനു മുൻപെ പലരും ഈ ‘വിശേഷം’ ഊഹിച്ചെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു.
ബിഗ് ബോസ് താരം സിജോ ജോണിന്റെ യൂട്യൂബ് വിഡിയോയ്ക്കെതിരെ പ്രതികരണവുമായി കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായി ദിയ കൃഷ്ണ. സിജോയെയും നോറയെയും തനിക്ക് യാതൊരു പരിചയവും ഇല്ലെന്നും അവരൊക്കെ ബിഗ് ബോസ് മത്സരാര്ഥികളായിരുന്നു എന്ന് അറിഞ്ഞിട്ടല്ല താൻ പ്രതികരിച്ചത് എന്നും ദിയ പറഞ്ഞു. താൻ ആ വ്യക്തികളെ യാതൊരു വിധത്തിലും പരാമർശിച്ചട്ടില്ല പകരം തന്റെ കൂട്ടുകാർ അങ്ങനെ ചെയ്താൽ താൻ പെരുമാറുന്നത് എങ്ങനെയായിരിക്കും എന്ന് പറഞ്ഞതാണ്. തന്നേയും തൻറെ തന്റെ കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടുള്ള വധൂവരന്മാരുടെ വിഡിയോ തന്നെ ഞെട്ടിച്ചു എന്ന് ദിയ കൃഷ്ണ പറയുന്നു. നിങ്ങളുടെ കൂട്ടുകാർ ചിലപ്പോൾ ഭക്ഷണം പാഴാക്കുന്നവരും കൂട്ടുകാരെ പോലും ആക്രമിക്കുന്നവരുമായിരിക്കും എന്നാൽ തന്റേത് അങ്ങനെയല്ലെന്നും ഒരു പൊതു പ്ലാറ്റ്ഫോമിൽ വന്ന വിഡിയോയ്ക്കുള്ള പ്രതികരണമായാണ് താൻ നടത്തിയതെന്നും ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ബിഗ് ബോസ് താരം നോറയെ വിമർശിച്ച കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്ക് മറുപടിയുമായി സിജോ ജോൺ. വിവാഹപ്പിറ്റേന്ന് തന്നെ ഭാര്യയുമായി വന്നിരുന്ന് മറുപടി പറയുന്നത് ദിയയുടെ കമന്റ് നോറയെ മാനസികമായി ബുദ്ധിമുട്ടിച്ചതുകൊണ്ടാണെന്ന് സിജോ പറയുന്നു. നോറ വിവാഹ ദിവസം മുഖത്ത് കേക്ക് തേച്ചതിൽ തനിക്ക് വിഷമമില്ലെന്നും താൻ നോറയുടെ പിറന്നാളിന് അവളുടെ മുഖത്ത് കേക്ക് തേച്ചതിന്റെ പ്രതികരമായിരുന്നു അതെന്നും സിജോ പറയുന്നു. ദിയ കൃഷ്ണയെപ്പോലെ പ്രശസ്തിയുള്ള ആളുകളോ നെപ്പോ കിഡോ വീട്ടിൽ എല്ലാവർക്കും യുട്യൂബ് ചാനൽ ഉള്ളവരോ ഒന്നുമല്ല തങ്ങൾ. അതുകൊണ്ട് തങ്ങളെ ആരും അറിയണമെന്നില്ല. പക്ഷേ തന്റെ ഭർത്താവിന്റെ മുഖത്താണ് ഒരാൾ കേക്ക് തേച്ചതെങ്കിൽ അയാൾ പിന്നെ ഉണ്ടാകില്ല എന്നൊക്കെ മാസ് ഡയലോഗ് പറയുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിച്ചാൽ നന്നാകുമെന്നും സിജോ പറയുന്നു. നോറ കേക്ക് തേച്ചതിൽ തനിക്ക് പരാതിയൊന്നുമില്ല എന്ന് സിജോയുടെ ഭാര്യ ലിനുവും പറയുന്നുണ്ട്. .
ബിഗ്ബോസ് താരമായ സിജോ ജോണിന്റെ വിവാഹത്തിന് വേദിയിൽ ഫോട്ടോ എടുക്കാനായി കയറിയ നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ചതിനെതിരെ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. ഇവർ ആരാണെന്ന് അറിയില്ലെങ്കിലും തന്റെ ഭർത്താവിന്റെ മുഖത്താണ് വിവാഹ ദിവസം ഇത്തരത്തിൽ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല എന്ന് ദിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ജീൻസിലെ ഗാനത്തിന് ചുവടു വച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. ലണ്ടൻ യാത്രയ്ക്കിടെയാണ് തമിഴിലെ സൂപ്പർഹിറ്റ് ഗാനത്തെ അനുകരിച്ച് ഇരുവരും ചുവടു വച്ചത്. എ.ആർ റഹ്മാൻ ഈണമിട്ട ഗാനത്തിന്റെ ദൃശ്യങ്ങളിൽ പ്രശാന്തും ഐശ്വര്യ റായ് ബച്ചനുമാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ രംഗത്തിൽ കാണിക്കുന്ന അതേ ചുവടുകളും ഷോട്ടുകളും പുനഃസൃഷ്ടിച്ചാണ് ദിയയും അശ്വിനും വിഡിയോ ഒരുക്കിയത്.
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസർ വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. ‘ഓസി ടാക്കീസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ്
ബാലിയിൽ അവധിക്കാലം ചിലവഴിക്കാൻ പോയ അഹാന കൃഷ്ണയുടെയും കുടുംബത്തിന്റെയും കുഞ്ഞു യാത്രാ വിഡിയോ ശ്രദ്ധ നേടുന്നു. 'ബാലി യാത്ര മൂന്ന് മിനിറ്റിൽ' എന്ന അടിക്കുറിപ്പോടെ അഹാന കൃഷ്ണ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ വൈറലായി. ഈയടുത്ത് വിവാഹിതരായ അഹാനയുടെ സഹോദരി ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പം മൊത്തം കുടുംബവും ബാലിയിലേക്ക് യാത്ര ചെയ്തിരുന്നു.
മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. 'അമ്മൂ, നിന്നെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം,' എന്നായിരുന്നു അഹാനയെക്കുറിച്ച് സിന്ധു കുറിച്ചത്. ‘‘ഊട്ടിയിലെ ബോർഡിങ്
കുടുംബസമേതം ബാലിയിൽ മധുവിധു ആഘോഷിച്ച് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. നവദമ്പതികൾക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ബാലിയിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ട്. ഇവിടെ നിന്നും പങ്കുവച്ച ഫോട്ടോകളും വിഡിയോകളും വൈറലാണ്. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ച് അശ്വിനൊപ്പം നിൽക്കുന്ന ദിയയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം.
മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് റീലിന്റെ മുഖ്യാകർഷണം. ദിയയുടെയും അശ്വിന്റെയും
Results 1-10 of 84