Activate your premium subscription today
കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന് തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന് ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്. ∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന് ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
കാശില്ലാതെ ജീവിതം മുന്നോട്ട് പോകില്ല. ചോദിക്കാതിരുന്നാല്‍ ചിലപ്പോള്‍ പണം കിട്ടിയെന്ന് തന്നെ വരില്ല എന്നെല്ലാമുളള ആശങ്കകള്‍ തോന്നി. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പണം ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. അതിന് മുന്‍പ് അമ്മയുടെ സംശയം തീര്‍ക്കണം. ലൊക്കേഷനില്‍ നിന്ന് ഷൂട്ടിങ് സ്റ്റില്‍സ് അടങ്ങുന്ന ആല്‍ബം കൊണ്ടുപോയി അമ്മയെ കാണിച്ചു. അമ്മയ്ക്ക് സമാധാനമായി. പക്ഷെ അപ്പോഴും പ്രതിഫലക്കാര്യം ഒരു കീറാമുട്ടിയായി നില്ക്കുന്നു. അന്ന് തന്നെ സീമ ഡയറക്ടറെ കണ്ട് ചോദിച്ചു.
ശാന്തിക്ക് അന്ന് ആരിലും കാര്യമായ വിശ്വാസമുണ്ടായിരുന്നില്ല. സിനിമയാണ്, നടന്നാല്‍ നടന്നു എന്ന് പറയാം. അഭിനയിച്ചാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന നിലപാടായിരുന്നു. നൃത്തമറിയാം. ഒന്നുമില്ലെങ്കിലും ആ പണി കൊണ്ട് ജീവിക്കാം എന്ന ധൈര്യമായിരുന്നു. എന്തായാലും അവര്‍ അത്ര കാര്യമായി ക്ഷണിച്ച സ്ഥിതിക്ക് പോയി
ആദ്യത്തെ മിസ്.കേരള. അറിയപ്പെടുന്ന നര്‍ത്തകി. ആദ്യകാലനായികമാരില്‍ ഏറ്റവും രൂപഭംഗിയുളള ഒരു പെണ്‍കുട്ടി. അഞ്ചു വര്‍ഷത്തിനുളളില്‍ എഴുപതോളം സിനിമകള്‍. വര്‍ഷം പത്ത് മുതല്‍ 13 പടങ്ങളില്‍ വരെ നായിക. തമിഴിലും സൂപ്പര്‍ഹിറ്റുകള്‍. രാമു കാര്യാട്ട്, കെ.ജി.ജോര്‍ജ്, പി.എന്‍. മേനോന്, ഐ.വി.ശശി, എം.കൃഷ്ണന് നായര്‍
ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്മാര്ക്ക് ജന്മം നല്കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന് ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്ക്കാലത്ത് സംവിധായകന് എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.
അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്സിറ്റിയായി പരിവര്‍ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്.
മലയാള സിനിമയിൽ എണ്ണം പറഞ്ഞ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ. ‘അവളുടെ രാവുകളി’ലൂടെ മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത സിനിമാനുഭവം സമ്മാനിച്ച വ്യക്തി. അസോഷ്യേറ്റുകളുടെ സഹായമില്ലാതെ വർഷം 12 സിനിമകൾ വരെയെടുത്ത സംവിധായകൻ... പറഞ്ഞാൽ തീരാത്തത്ര വിശേഷണങ്ങളുണ്ട് ഐ.വി.ശശിക്ക്. പക്ഷേ, ആദ്യ സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്. മദ്രാസിലുള്ള സുവി എന്നൊരു സുവിശേഷകനും നടി വിജയനിർമലയ്ക്കും വേണ്ടി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊടുത്തിരുന്നു ഐ.വി.ശശി. അത് സംവിധാനം ചെയ്തത് ശശിയാണെന്ന് ആരുമറിഞ്ഞതുമില്ല. സ്വന്തമായി സിനിമ ചെയ്യണമെന്നും താൻ നിർമിക്കാമെന്നുമുള്ള സുഹൃത്ത് രാമചന്ദ്രന്റെ വാക്കുകളാണ് ശശിക്ക് സ്വന്തം പേരിലെ ആദ്യസിനിമ എന്ന മോഹത്തിലേക്ക് വഴി തുറന്നത്. ഒരു ഗ്രാമത്തില്‍ ജലക്ഷാമം നേരിടുന്നതായിരുന്നു പ്രമേയം. സിനിമയുടെ പേര് ഉത്സവം. രാമചന്ദ്രന് സംഗതി ഇഷ്ടപ്പെട്ടു. അദ്ദേഹം മൂന്നോട്ട് പോകാന്‍ പച്ചക്കൊടി വീശി. ചെറിയ ഒരു അഡ്വാന്‍സ് നല്‍കുകയും ചെയ്തു. അന്നത്തെ മിന്നും താരം പ്രേംനസീറാണ്. അദ്ദേഹത്തെ നായകനാക്കി ചെയ്താല്‍ വിതരണക്കാര്‍ക്കും തിയറ്ററുകാര്‍ക്കും ഉത്സാഹമാണ്. പ്രേക്ഷകര്‍ പടം ശ്രദ്ധിക്കുകയും ചെയ്യും. പ്രേംനസീര്‍ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നയാളും എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയുമാണ്. ശശി അദ്ദേഹത്തെ ചെന്നു കണ്ട് ഡേറ്റ് ചോദിച്ചു.
Results 1-8