Activate your premium subscription today
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന "ആശകൾ ആയിരം" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ.
നടൻ തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മിറൈ’ ടീസർ എത്തി. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിർമിക്കുന്നത്.
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തിയറ്ററുകളിൽ മികച്ച കലക്ഷനുമായി സൂര്യ ചിത്രം റെട്രോ. 17.75 കോടിയാണ് ചിത്രം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം വാരിയത്. റിലീസ് ദിവസം ഏറ്റവുമധികം ഗ്രോസ് ലഭിക്കുന്ന സൂര്യ ചിത്രമായും റെട്രോ മാറി. േകരളത്തില് നിന്നുളള കലക്ഷൻ 2.5 കോടിയാണ്. കർണാടകയിൽ നിന്നും നേടിയത് 3 കോടി.
1990 കാലഘട്ടത്തിൽ നടക്കുന്ന കഥ. പ്രണയം, ചിരി, യുദ്ധം എന്ന ടാഗ്ലൈനുമായി എത്തുന്ന ഗ്യാങ്സ്റ്റർ–പ്രണയകഥയെന്ന് ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തെ വിശേഷിപ്പിക്കാം. സൂര്യയെ വിന്റേജ് ഹീറോയായി അവതരിക്കുന്ന ‘റെട്രോ’ നടന്റെ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രമായി മാറുന്നു. ചെറുപ്പം മുതൽ മുഖത്ത്
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗവർത്ത വിശ്വസിക്കാൻ കഴിയാതെ നടൻ ജയറാം. മാധ്യമങ്ങൾ വിളിച്ചറിയിച്ചപ്പോഴാണ് ഷാജി എൻ. കരുൺ മരിച്ച വിവരം അറിഞ്ഞതെന്ന് ജയറാം പറഞ്ഞു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ‘സ്വപാനം’ എന്ന സിനിമയിൽ ജയറാമായിരുന്നു നായകനായി എത്തിയത്.
അന്യഭാഷകളില്‍ പോയി നിലവാരം കുറഞ്ഞ വേഷങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയറാമിനെതിരെ വലിയ വിമർശനം പ്രേക്ഷകരിൽ നിന്നും നേരിടുകയുണ്ടായി. ശങ്കർ ചിത്രമായ ‘ഗെയിം ചേഞ്ചറി’ലെ നടന്റെ വേഷത്തിനു ട്രോളുകളും കിട്ടി. ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് താരം. ഏത് ഭാഷയിൽപോയാലും അവർ തരുന്ന സ്നേഹം
പൊന്നിയിൻ സെൽവനുശേഷം തമിഴിൽ വീണ്ടും തിളങ്ങാൻ ജയറാം. പൊന്നിയിൻ സെൽവനിൽ കാർത്തിക്കൊപ്പം തകര്‍ത്ത ജയറാം, ഇന്നു സൂര്യയ്ക്കൊപ്പമാണ് എത്തുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’യിലാണ് സൂര്യയുടെ വലംകയ്യായി ജയറാം എത്തുന്നത്. വേറിട്ട ഗെറ്റപ്പിൽ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും
‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയുടെ തിരക്കഥ സ്വന്തം അനുഭവത്തിൽ നിന്നാണ് ഉണ്ടായതെന്ന് ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയിലെ സഞ്ജയ്. തനിക്ക് ഒരു അനുജനൊ അനുജത്തിയെ ഉണ്ടാകാൻ പോകുന്നു എന്ന അറിവ് മാനസികമായി തന്നെ ബുദ്ധിമുട്ടിലാക്കി എന്നും അക്കാലത്ത് പലരും പറഞ്ഞ കമന്റുകളിൽ നിന്ന് താൻ ഒരു രണ്ടാം
തിയറ്ററിലെ നനുത്ത തണുപ്പിലും ഇരുട്ടിലും സ്ക്രീനില്‍ പ്രണയം കൊണ്ട് അധരസിന്ദൂരം തൊടുന്ന നായികാ നായികമാര്‍ ചിലപ്പോഴെങ്കിലും ജീവിതത്തിലും പ്രണയിക്കാറുണ്ട്. ചിലരുടെയൊക്കെ പ്രണയം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മറ്റ് ചിലരുടെ പ്രണയം മുളയിലേ കരിഞ്ഞു പോകാറുമുണ്ട്. അപൂര്‍വം ചിലരാകട്ടെ ജീവിതത്തിലുടനീളം ആ പ്രണയം നിലനിര്‍ത്തുകയും ദീര്‍ഘകാലം ദമ്പതികളായി ഒരുമയോടെ കഴിയുന്നതും കണ്ടിട്ടുണ്ട്. പല തലങ്ങളില്‍ പെട്ട താരങ്ങള്‍ സ്ക്രീനില്‍ നിന്നും തങ്ങളുടെ ഇണയെ കണ്ടെടുത്തിട്ടുണ്ട്. അതില്‍ ചിലതൊക്കെ പാതിവഴിയിലും മറ്റ് ചിലത് മുക്കാല്‍ വഴിയിലും കാലിടറുകയും പരസ്പരം വേര്പിരിയുന്നിടത്തോളം എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ആജീവനാന്ത ബന്ധമായി നിലനിന്ന ദാമ്പത്യങ്ങളുമുണ്ട്.
ഷാഫിയെ സ്വതന്ത്രസംവിധായകനാക്കിയ ചിത്രമായിരുന്നു വൺമാൻഷോ. ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന തരത്തിൽ മലയാളത്തിലിറങ്ങിയ ആദ്യകാല സിനിമകളിലൊന്നായിരുന്നു വൺമാൻഷോ. റാഫി മെക്കാർട്ടിൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ഷാഫി സംവിധാനം ചെയ്ത സിനിമ വലിയ വിജയമായി.
Results 1-10 of 178