Activate your premium subscription today
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രെയിലർ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രെയിലർ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു.
കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ യാഥാർഥ്യങ്ങളെ മിഴിവോടെ തുറന്നുകാണിക്കുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വ്യവസ്ഥാപിതമായ
മലയാളി ആഘോഷമാക്കി മാറ്റിയ പൊലീസ് കഥാപാത്രങ്ങളായ ഭരത് ചന്ദ്രൻ ഐപിഎസിന്റെയും ഇൻസപെക്ടർ ബല്‍റാമിന്റെയും വാർപ്പു മാതൃകകളെ പിന്തുടരാത്ത എഴുത്തുകാരനാണ് ഷാഹി കബീർ. പൊലീസ് ഉദ്യോഗസ്ഥനായ ഷാഹിയുടെ എല്ലാ കഥകളിലും ഒരു പൊലീസുകാരനുണ്ട്. എന്നാൽ നെടുനീളൻ സംഭാഷണങ്ങൾ പറയുന്ന മേൽഉദ്യോഗസ്ഥനെ ഒരു ദയയുമില്ലാതെ ഇടിച്ച് വീഴ്ത്തുന്ന സിനിമാറ്റിക്ക് യൂണിവേഴ്സല്ല ഷാഹിയുടെ ആല. ചെറിയ സാമ്പത്തിക പ്രതിസന്ധിയും, ജോലിയുടെ സമ്മർദ്ദങ്ങളും ഏറെയുള്ള, സേനയിലെ അധികാര ശ്രേണിയോട് നിരന്തരം കലഹിക്കേണ്ടി വരുന്ന ഒരു ശരാശരി മധ്യവർത്തി സമൂഹത്തിന്റെ പ്രതിനിധികളാണ് ഷാഹിയുടെ പൊലീസുകാരെല്ലാം.
ഒടിടി പ്ലേയുടെ ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലും 'പണി' മുന്നിൽ. ആദ്യമായാണ് ഒരു മലയാള സിനിമ ഈ തരത്തിൽ നേട്ടം കൈവരിക്കുന്നത്. തിയേറ്ററിൽ വൻ വിജയം കൈവരിച്ച ചിത്രം ഈ അടുത്താണ് ഒടിടിയിൽ റിലീസ് ആയത്. നായകനായും സംവിധായകനായും ആദ്യമായാണ് മലയാളി ഈ നേട്ടം കൈവരിക്കുന്നത്
കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അകന്നുപോയിട്ടും ഉള്ളിൽ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മൂന്നു നെടുംതൂണുകളായ സുരാജ്
ജോജു ജോർജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’ എന്ന സിനിമയിലെ വില്ലനായ സാഗർ സൂര്യയുടെ കഥാപാത്രവും കാമുകിയുമായുള്ള സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. സാഗർ സൂര്യയുടെ കാമുകിയായി അഭിനയിച്ചത് ഡെന്റിസ്റ്റ് ആയ മെർലെറ്റ് ആൻ തോമസ് ആണ്. ഒരു ‘കലിപ്പന്റെ കാന്താരി’യുടെ വേഷമാണ് പണിയിൽ ആനിന്.
ഒരുപിടി പ്രതിഭകളെയാണ് ‘പണി’ സിനിമയിലൂടെ ജോജു ജോർജ് മലയാളത്തിൽ അവതരിപ്പിച്ചത്. കരിക്ക് സുനി, വാറണ്ട് ഡേവി എന്നിങ്ങനെയുള്ള കൊമ്പന്മാർക്കൊപ്പം തിളങ്ങി നിന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട് വെടിമറ ജൂഡൻ. നാളെ മുതൽ പൊലീസ് സ്റ്റേഷനിൽ രാവിലെ വന്ന് ഒപ്പിടണം എന്ന് പൊലീസുകാരൻ പറയുമ്പോൾ വെടിമറ ജൂഡന്റെ മറുപടി ഇങ്ങനെയാണ്: 'സാറേ, രാവിലെ എപ്പോ തുറക്കും പൊലീസ് സ്റ്റേഷൻ?'. ആ ഒരൊറ്റ ചോദ്യത്തിൽ ഹിറ്റായിരിക്കുകയാണ് അപ്പു. നടനും സംവിധായകനുമായ ജോജു ജോർജിന്റെ മകനാണ് അപ്പു എന്ന ഇയാൻ ജോർജ് ജോസഫ്. ആദ്യ സിനിമയുടെ വിശേഷങ്ങളുമായി ഇയാൻ മനോരമ ഓൺലൈനിൽ.
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം നിർമ്മിക്കുന്ന പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കള്' സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ശരണ്‍ വേണുഗോപാൽ രചനയും
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘റെട്രോ’ മേയ് 1 ന് തിയറ്ററുകളില്‍ എത്തും. പൂജാ ഹെഗ്ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സംഗീത
പകയുടെ, പ്രതികാരത്തിന്റെ കനലെരിയുന്ന 'പണി' ഗംഭീര ബോക്സ്ഓഫിസ് വിജയത്തോടെ ഇനി ഒടിടിയിൽ. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സ്ഓഫിസ് കലക്ഷനോടെ തിയറ്ററുകളിൽ 50 ദിനങ്ങൾ പിന്നിടുകയുമുണ്ടായി.
Results 1-10 of 319