Activate your premium subscription today
കോഴിക്കോട്∙ നാടകം ലഹരിയാക്കണമെന്നും അഴുക്കു പുരണ്ട് നശിച്ചു പോകാതെ സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യണമെന്നും നടൻ ജോയ് മാത്യു. ‘കലയാകട്ടെ ലഹരി’ എന്ന സന്ദേശവുമായി മലയാള മനോരമ പീകെ സ്റ്റീൽസുമായി സഹകരിച്ച് നടത്തുന്ന നാടക ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘എമ്പുരാൻ’ സിനിമാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. ‘എമ്പുരാന്റെ’ റീഎഡിറ്റ് പതിപ്പാണ് താന് കണ്ടതെന്നും അതുകൊണ്ടു തന്നെ എവിടെ എന്തൊക്കെ വെട്ടി എന്നത് അറിയില്ലെന്ന് ജോയ് മാത്യു പറയുന്നു. ‘നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിരോധിക്കുകയോ തടയുകയോ ചെയ്യൂ, ഞാൻ
‘എമ്പുരാൻ’ വിവാദത്തിൽ സിനിമാ താരങ്ങളായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിക്കാത്തതിനെ തുടർന്ന് ഇരുവർക്കുമെതിരെ വിമർശനങ്ങളും ട്രോളുകളുമായി ആളുകൾ എത്തിയിരുന്നു. രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവർ ‘എമ്പുരാനി’ൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ ഈ
ഇറ്റലി, ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ പൈതൃകസംരക്ഷണത്തിലൂടെ കണക്കില്ലാതെ സമ്പാദിക്കുന്നു. ഓരോ കല്ലിനെയും ഷോകേസ് ചെയ്താണ് ഇതു ചെയ്യുന്നത്. ഇന്ത്യ ഈ രംഗത്തു വളരെ പിറകിലാണ്. നമ്മുടെ മഹത്തായ സംസ്കാരം എന്ന ശൈലി പ്രസംഗത്തിൽ മാത്രമേയുള്ളൂ, പ്രവൃത്തിയിലില്ല. മരുഭൂമിയിലെ പെട്രോൾപോലെ വിപണനം നടത്താൻ കഴിയുന്ന മേഖലയാണ് പൈതൃക ടൂറിസം.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ഇന്ത്യയെ സ്നേഹിച്ചിട്ടുണ്ടോ? ലെനിൻ, മാവോ തുടങ്ങിയവരുടെ കൃതികളിൽ എപ്പോഴും കാണാനാവുക മഹത്തായ റഷ്യൻ ജനത, ചൈനീസ് ജനത അല്ലെങ്കിൽ മഹത്തായ റഷ്യൻ സംസ്കാരം, ചൈനീസ് സംസ്കാരം എന്നെല്ലാമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ഭാഷയിൽ ഒരിക്കലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാനാവില്ല.
ദുബായ് ∙ ഏറെക്കാലം യുഎഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ.
എഴുത്തിന്റെയും വായനയുടേയും മൂന്നു തലമുറയിൽപ്പെട്ട എഴുത്തുകാർ ഒന്നിച്ചിരുന്നപ്പോൾ അവർക്ക് പറയാനുണ്ടായത് പലകാലഘട്ടങ്ങളിലായി ഉരുത്തിരിഞ്ഞ് വന്ന എഴുത്തിന്റെ വഴികൾ. സാംസ്കാരിക വിമര്ശകനും എഴുത്തുകാരനുമായ എം.എന്.കാരശ്ശേരി, കാരശ്ശേരിയുടെ ശിഷ്യന് കൂടിയായ ചലച്ചിത്രതാരം ജോയ് മാത്യു, പുതുതലമുറ
കോഴിക്കോട് ∙ ജോയ് മാത്യുവിനെ നേരിട്ടു കണ്ടാൽ എം.എൻ.കാരശ്ശേരി മാഷ് എന്തായിരിക്കും പറയുക. സിനിമാരംഗത്തെക്കുറിച്ചായിരിക്കുമോ? അതോ പണ്ട് കോളജ് ക്യാംപസിൽ തന്റെ വിദ്യാർഥിയായിരിക്കെ ചെയ്ത വികൃതികളെകുറിച്ചായിരിക്കുമോ? ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എഴുതിയ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരി നിമ്ന വിജയ് ഇവർ
കോഴിക്കോട്∙ ഹേമ കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നത് വളരെ പോസറ്റീവായ കാര്യങ്ങളാണെന്നാണ് കരുതുന്നതെന്ന് നടൻ ജോയ് മാത്യു. നാലരക്കൊല്ലം ഈ റിപ്പോർട്ട് പൂഴ്ത്തിവച്ചതിന്റെ കാരണം മനസിലാകുന്നില്ല. റിപ്പോർട്ട് പുറത്തുവന്ന സ്ഥിതിക്ക് മലയാള സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തണം. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കരുത്. അങ്ങനെ സാമാന്യവത്കരിക്കുമ്പോൾ നമ്മൾ ഒരുപാട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകളെല്ലാം ഇങ്ങനെയൊക്കെ തന്നെയാണെന്ന് സമൂഹത്തിന് ഒരു തോന്നലുണ്ടാകും.
ഹോസ്റ്റൽ മുറിയുടെ ചുവരിൽ ചെ ഗവാരയുടെ ചിത്രം വരച്ചുവച്ചതുകൊണ്ടോ ആ ചിത്രമുള്ള കുപ്പായമിട്ടതുകൊണ്ടോ അത് ആലേഖനം ചെയ്ത കൊടി വീശിയതുകൊണ്ടോ തങ്ങളൊക്കെയും വിപ്ലവകാരികളായി എന്നു ധരിച്ചുപോയ ഒരു വിദ്യാർഥി സംഘടന നമ്മുടെ രാജ്യത്തുണ്ട്. അർജന്റീനക്കാരനായ ചെ ഗവാര ജനിച്ചതു ക്യൂബയിലാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില നേതാക്കളും അവർക്കുണ്ട്. എന്നാൽ, നേരാംവണ്ണം പഠിച്ച് മെഡിക്കൽ വിദ്യാഭ്യാസം നേടിയ ഒരാളാണ് ചെ ഗവാരയെന്നും നിലവിലെ സാമൂഹികവ്യവസ്ഥയിലെ പുഴുക്കുത്തുകളെ തുടച്ചുനീക്കലാണ് ശരിയായ ആതുരശുശ്രൂഷയെന്നു തിരിച്ചറിഞ്ഞ് തന്റെ ജീവിതം അതിനായി സമർപ്പിച്ച മനുഷ്യനാണ് അദ്ദേഹമെന്നും പറഞ്ഞുകൊടുക്കാൻ അവർക്കാരുമില്ലാതെപോയി. സഹപാഠിയായ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണ നടത്തി മരണത്തിലേക്കു തള്ളുന്നതും ജീവിച്ചിരിക്കുന്ന പ്രിൻസിപ്പലിന്റെ...
Results 1-10 of 72