Activate your premium subscription today
നിർമാതാവും സംവിധായകനുമായ വി.കൃഷ്ണകുമാറിനെ അനുസ്മരിച്ച് സഹപ്രവർത്തകർ. മലയാളികളെ ഏറെ ചിരിപ്പിച്ച ‘ചക്കിക്കൊത്ത ചങ്കരൻ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു വി.കൃഷ്ണകുമാർ. കമലഹാസനെ നായകനാക്കി എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായാണ് വി.കൃഷ്ണകുമാർ ചലച്ചിത്രരംഗത്ത് എത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്ത കൃഷ്ണകുമാർ ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വീണ്ടും സിനിമയിൽ സജീവമാകാൻ ശ്രമിക്കുനതിന് ഇടയിലാണ് അപ്രതീക്ഷിത വിയോഗം.
വലിയ പ്രതീക്ഷയിൽ തിയറ്ററുകളിലെത്തിയ മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ തകർന്നടിയുന്നു. ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നാകെ ഇതുവരെ നേടിയത് 40.52 കോടിയാണ്. 3.62 കോടി രൂപ മാത്രമാണ് തിങ്കളാഴ്ച തഗ് ലൈഫിന് ഇന്ത്യയിൽ നിന്നും നേടാനായത്. അതേ ആഴ്ച പുറത്തിറങ്ങിയ ഹൗസ്ഫുൾ 5 എന്ന ബോളിവുഡ് ചിത്രത്തിന്റെ കലക്ഷന്റെ നാലിലൊന്ന് മാത്രമാണ് തിങ്കളാഴ്ച തഗ് ലൈഫിന് നേടാനായത്. റിലീസ് ചെയ്തപ്പോൾ മുതൽ നെഗറ്റീവ് റിവ്യൂസ് ഉണ്ടായിരുന്ന ചിത്രം കൂടിയാണ് ഹൗസ്ഫുൾ.
പല താരങ്ങളും വിവാദങ്ങളെ കൂട്ടുപിടിക്കുന്നത് മാധ്യമശ്രദ്ധ നേടാനും ഇങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുമാണ്. എന്നാല്‍ കമലഹാസന് അതിന്റെ ആവശ്യമില്ല. ആറാം വയസ്സില്‍ ആദ്യ സിനിമയായ ‘കുളത്തൂര്‍ കണ്ണമ്മ’യിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍
ചെന്നൈ ∙ഏഴു സ്വതന്ത്ര സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയതോടെ, തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്കു പത്രിക നൽകിയ കമൽഹാസൻ ഉൾപ്പെടെ 6 പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ ധാരണ പ്രകാരമാണു ഡിഎംകെ ഒരൂ സീറ്റ് കമലിനു നൽകിയത്. ഡിഎംകെയിൽ നിന്ന് നിലവിൽ രാജ്യസഭാ അംഗമായ പി.വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ (എ.റോക്കയ്യ മാലിക്), മുൻ എംഎൽഎ എസ്.ആർ.ശിവലിംഗം എന്നിവരും അണ്ണാഡിഎംകെയിൽ നിന്ന് മുൻ എംഎൽഎമാരായ ഐ.എസ്.ഇൻപദുരൈ, എം.ധനപാൽ എന്നിവരുമാണ് രാജ്യസഭയിലെത്തുക. 19നാണു തിരഞ്ഞെടുപ്പ്.
ചെന്നൈ∙ മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും
ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാംഗമാകാൻ തയാറെടുക്കുന്ന നടൻ കമൽഹാസന് 2025 ജൂൺ തിരിച്ചുവരവിന്റെ മാസമാണ്. രാഷ്ട്രീയരംഗത്തും സിനിമയിലും കമലിന്റെ ജാതകം മാറ്റിയെഴുതുന്ന ഘട്ടത്തിലാണു പക്ഷേ വമ്പനൊരു വിവാദം തലപൊക്കിയിരിക്കുന്നത്. ‘തഗ് ലൈഫ്’ എന്ന മണിരത്നം സിനിമയിൽ നായകനാണ് കമൽ. പക്ഷേ ആ സിനിമ അദ്ദേഹത്തിന് വില്ലനായി മാറിയിരിക്കുന്നു. ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെ കമൽ പറഞ്ഞ ഒരു കാര്യമാണ് തിരിച്ചടിച്ചത്. കന്നഡ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ തമിഴിൽനിന്ന് പിറവിയെടുത്തതാണെന്നായിരുന്നു കമലിന്റെ പരാമർശം. കർണാടകയിലെ രാഷ്ട്രീയ– സാമൂഹിക സംഘടനകൾ ഇതിനെതിരെ രംഗത്തുവന്നു. കമൽ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. വിവാദത്തിനിടെ ‘തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യുന്നതു പോലും മാറ്റേണ്ടി വന്നു. വിഷയം ഹൈക്കോടതി കയറുകയും ചെയ്തു. പക്ഷേ കമൽ മാപ്പു പറയാൻ തയാറായില്ല. അതോടെ തഗ് ലൈഫിൽ ചുറ്റിത്തിരിയുകയാണ് തമിഴ്– കന്നഡ രാഷ്ട്രീയം. എന്തുകൊണ്ടാകും ഇത്രയേറെ സമ്മർദമുണ്ടായിട്ടും കമൽ മാപ്പു പറയാത്തത്?
അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’. വലിയ പ്രതീക്ഷയോടെ ഉഗ്രൻ താരനിരയും അണിയറക്കാരുമായി വന്ന ചിത്രം പക്ഷേ കടുത്ത കമൽ–മണി ആരാധകർക്കു പോലും അത്ര ദഹിക്കണമെന്നില്ല. ‘നായകൻ’ ബോംബെയിലായിരുന്നെങ്കിൽ ‘തഗ് ലൈഫി’ൽ
ചെന്നൈ, ബെംഗളൂരു ∙ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ ഇന്നു റിലീസ് ചെയ്യാനിരിക്കെ, കന്നഡ ഭാഷ ജനിച്ചത് തമിഴിൽ നിന്നാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് കമൽ ഹാസൻ സൂചന നൽകി.
ബെംഗളൂരു∙ കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തിൽ മാപ്പ് പറയില്ലെന്ന് നടൻ കമൽ ഹാസൻ. പരാമർശങ്ങൾ ദുരുദ്ദേശ്യത്തോടെയല്ലെന്നും അതിനാൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും കർണാടക ഹൈക്കോടതിയിൽ നടൻ നിലപാടറിയിച്ചു. കന്നഡയും തമിഴും മലയാളവും ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളതാണെന്ന കാര്യമാണ് താൻ പറഞ്ഞതെന്നും ദുരുദ്ദേശ്യത്തോടെയല്ല പരാമർശം നടത്തിയതെന്നും പറഞ്ഞ കമൽ, മാപ്പ് പറയില്ലെന്ന് കോടതിയെ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ അഡ്വാൻസ് ബുക്കിങ് ജൂൺ ഒന്നിന് ആരംഭിക്കും. ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമയുടെ ഓവർസീസ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്.
Results 1-10 of 279