Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന,
ലോകം മുഴുവൻ ഇളക്കി മറിച്ച റൊമാന്റിക് ചിത്രമാണ് ‘ടൈറ്റാനിക്’. ജാക്കിന്റെയും റോസിന്റെയും പ്രണയവും പ്രണയനഷ്ടവുമെല്ലാം ഇന്നും ഓരോ സിനിമാപ്രേമികളും ഓർത്തിരിക്കുന്നതാണ്. കാലങ്ങളേറെ കഴിഞ്ഞിട്ടും ആരാധകർ നെഞ്ചോട് ചേർക്കുന്ന ചിത്രത്തിൽ കേറ്റ് വിൻസ്ലെറ്റിനും ലിയൊനാർഡോ ഡി കാപ്രിയോയുമാണ് പ്രധാന കഥാപാത്രങ്ങളെ
റോജര്‍ ജോണ്‍ വിന്‍സ്ലെറ്റ് എന്ന പാവപ്പെട്ട നാടകനടന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടെ തന്റെ കുഞ്ഞുമകളോടു പറഞ്ഞു- ‘നീ ചെയ്യുന്ന എന്തു കാര്യവും നിന്റെ കഴിവിന്റെ പരമാവധി മികച്ചതാക്കുക’. അഭിനയശേഷി കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച കേറ്റ് എലിസബത്ത് വിന്‍സ്ലെറ്റ് അച്ഛന്റെ ഉപദേശം ശിരസ്സാവഹിച്ചു. ചെറുപ്രായത്തില്‍ ടൈറ്റാനിക് നേടിക്കൊടുത്ത വിജയം കേറ്റിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. താരമാകാനല്ല നല്ല അഭിനേത്രിയാകാന്‍ തീരുമാനിച്ചു കേറ്റ് വിന്‍സ്ലെറ്റ്. വലിയ ബജറ്റ് സിനിമകള്‍ വേണ്ടെന്നുവച്ച് ചെറുസിനിമകളിലെ കഥാപാത്രങ്ങള്‍ ഏറ്റെടുത്തു. ഓസ്കര് നേടി കൂടുതല്‍ പൊതുജനശ്രദ്ധയാകര്‍ഷിച്ച സമയത്ത് രണ്ടു വര്‍ഷത്തേക്ക് അവധിയെടുത്ത് എല്ലാത്തില്‍ നിന്നും വിട്ടുനിന്നു. മെലിഞ്ഞ സുന്ദരിമാര്‍ ആഘോഷിക്കപ്പെടുന്നയിടത്ത് തന്റെ ശരീരത്തിന്റെ അഴകളവുകളെക്കുറിച്ചു വ്യാകുലപ്പെട്ടില്ല. തന്റെ ഓരോ കഥാപാത്രവും മികച്ചതാക്കുന്നതില്‍ മാത്രമായിരുന്നു റോജര്‍ ജോണ്‍ വിന്‍സ്\ലെറ്റിന്റെ മകളുടെ ശ്രദ്ധ. 17-ാം വയസ്സിൽ ആദ്യ സിനിമയിൽ വേഷമിട്ട കേറ്റിന്റെ പ്രായം ഇന്ന് 47. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ കേറ്റിന്റെ 30 വർഷം നീണ്ട അഭിനയജീവിതം ഇപ്പോള്‍ റൊനാൽ ആയി അവതാര്‍ ദ് വേ ഓഫ് വാട്ടറില്‍ എത്തിനില്‍ക്കുന്നു.
Results 1-4