Activate your premium subscription today
ചെന്നൈ ∙ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി നേരിട്ട അതിക്രമത്തിനെതിരെ, നിരോധനാജ്ഞ ലംഘിച്ച് മധുരയിൽ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുഷ്ബു ഉൾപ്പെടെയുള്ള നൂറോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു പാർപ്പിച്ചത് ആടുകൾക്കൊപ്പം. അതിരൂക്ഷ ദുർഗന്ധം താങ്ങാനാകാതെ പലർക്കും അസ്വാസ്ഥ്യമുണ്ടായി.
സൗത്ത് ഇന്ത്യൻ ഗ്ലോബൽ ടാലന്റ് അച്ചീവേഴ്സ് അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ ദക്ഷിണേന്ത്യൻ സിനിമ താരങ്ങളെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ആദരിച്ചു.
ചെന്നൈ∙ ആരോഗ്യപ്രശ്നങ്ങൾ മൂലം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു എക്സിൽ പങ്കുവച്ചു. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി.
ചെന്നൈ∙ സ്ത്രീകൾക്കു പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയെക്കുറിച്ചുള്ള തന്റെ പരാമർശം ഡിഎംകെ ഐടി വിഭാഗം വളച്ചൊടിച്ചെന്ന ആരോപണവുമായി നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു രംഗത്ത്. പ്രതിമാസം 1,000 രൂപ നൽകുന്നതു സർക്കാരിന്റെ ഭിക്ഷയാണെന്നുള്ള ഖുഷ്ബുവിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം
ചെന്നൈ∙ സ്ത്രീകൾക്കുള്ള സർക്കാരിന്റെ പ്രതിമാസ ധനസഹായ പദ്ധതിയെ പരിഹസിച്ച നടിയും ബിജെപി നേതാവുമായ ഖുഷ്ബുവിനെതിരെ വ്യാപക പ്രതിഷേധം. സർക്കാർ നൽകുന്ന തുക സ്ത്രീകൾക്കുള്ള ഭിക്ഷയാണെന്ന ഖുഷ്ബുവിന്റെ പരാമർശത്തിനെതിരെയാണു പ്രതിഷേധം ഉയരുന്നത്.
രൺബീർ കപൂറിന്റെ ‘അനിമൽ’ സിനിമയെ വിജയിപ്പിച്ചതിനു ആരാധകരെ വിമർശിച്ച് നടിയും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ. ‘അനിമല്‍’ പോലൊരു സ്ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ്ഓഫിസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഖുശ്ബു പറഞ്ഞു.
പാചക വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ഖുശ്ബു സുന്ദര്‍. താന്‍ ഉണ്ടാക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച വിഭവം എന്ന് വീട്ടുകാര്‍ പറയുന്നത് ഇതാണ് എന്ന് ഖുശ്ബു പറയുന്നു. സ്വര്‍ണനിറത്തിലുള്ള ഒരു വിഭവം അടുപ്പില്‍ വച്ച് ഇളക്കുന്ന വിഡിയോയില്‍, ഇത് എന്താണെന്ന് പറയാന്‍ ആരാധകരോട് ഖുശ്ബു ആവശ്യപ്പെടുന്നു.
ചെന്നൈ∙ നടി തൃഷയ്ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ ആണെന്ന് കോടതി പറഞ്ഞു. വാക്കാലുള്ള പരാമർശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും മൻസൂർ അലി ഖാനെ ഓർമിപ്പിച്ച കോടതി, സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ടന്നും അതു ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി. തുടർച്ചയായി
ചെന്നൈ ∙ നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു. തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തത്.
ചെന്നൈ ∙ നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്. തൃഷ, ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു മൻസൂർ അലി ഖാൻ പറഞ്ഞു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക്
Results 1-10 of 12