Activate your premium subscription today
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് നവാഗതനായ വിനോദ് എ കെ സംവിധാനം ചെയ്ത പുതിയ ചിത്രം മൂൺവാക്കിനെ പ്രശംസിച്ച് സംവിധായകൻ ഗിരീഷ് എ ഡി. 'നൈസ് പടം! ഭാവിയിൽ കൾട്ട് സ്റ്റാറ്റസ് ലഭിക്കും' എന്നാണ് ഗിരീഷ് സിനിമയെക്കുറിച്ച് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗിരീഷ് എ ഡിയുടെ പ്രതികരണം. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങിയ സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ഗിരീഷ് എ ഡി.
‘മൂൺവാക്ക്’ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ വൈകാരിക പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ വാരം 140 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ കേരളത്തില്‍ 12 തിയറ്ററുകളില്‍ മാത്രമായി ചുരുങ്ങി. ‘‘മലയാള സിനിമയിലെ
മലയാള സിനിമക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. ഇന്നലെ കൊച്ചിയിൽ നടന്ന മൂൺവാക്കിന്റെ പ്രീമിയർ ഷോ കാണാനായി മലയാള സിനിമയിലെ പ്രഗത്ഭരാണ് എത്തിച്ചേർന്നത്. ചിത്രത്തിന്റെ പ്രിവ്യൂന് വലിയ പ്രശംസകളും നിലക്കാത്ത കൈയടികളുമാണ് ലഭിച്ചത്.
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൂൺവാക്ക്’ ചിത്രത്തിലെ വേവ് സോങ് റിലീസായി. വിനായക് ശശികുമാർ വരികൾ രചിച്ച ഗാനം മൃദുൽ അനിൽ, ഹനാൻ ഷാ, പ്രശാന്ത് പിള്ള എന്നിവർ ചേർന്നാണ് ആലാപിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ മൂൺവാക്ക് പഠിക്കുന്നതാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. മൈക്കൽ ജാക്സന് യുവാക്കൾക്കിടയിൽ തരംഗമായ കാലഘട്ടമാണ് ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഗാനം തരംഗമാകുകയാണ്.
‘മലൈക്കോട്ടൈ വാലിബൻ’ സിനിമ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാൽ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആ സിനിമയുടെ കഥ വിവരിച്ചപ്പോൾ അതൊരു അതിശയകരമായ ചിത്രമായിരുന്നുവെന്നും എന്നാൽ ചിത്രീകരണഘട്ടത്തിൽ സിനിമ വലുതാവുകയും രണ്ടു ഭാഗമായി എടുക്കാൻ തീരുമാനിച്ചതുമാണ് കണക്കുക്കൂട്ടലുകൾ
കേരളത്തിലെ ചലചിത്രമേഖലയിലെ പ്രമുഖ സംഘടനയായ ഫെഫ്കയുടെ ( ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) റൈറ്റേഴ്സ് യൂണിയനും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, സിനിമ മേഖലയിൽ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിക്കുന്ന കേരളത്തിലെ അറിയപ്പെടുന്ന സിനിമ പഠന സ്ഥാപനമായ ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് മൂന്നു ദിവസത്തെ ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കേഴ്സുകളിൽ പ്രധാനിയായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ച ഡെന്നിസ് ജോസഫിൻ്റെ പേരിൽ സംഘടിപ്പിക്കുന്ന ഫിലിം വർക്ക്ഷോപ്പിൽ സ്ക്രീൻപ്ലേ റൈറ്റിങ്, ഡയറക്ഷൻ എന്നിങ്ങനെ ഈ മേഖലയെ കുറിച്ചുള്ള സമഗ്ര പഠനമാണ് ലക്ഷ്യം വെക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ഫിലിം മേക്കിങ്ങിൻ്റെ സകല വശങ്ങളെ കുറിച്ചും മനസ്സിലാക്കുവാൻ ഈ വർക്ക്ഷോപ്പിലൂടെ കഴിയുമെന്നത് ഉറപ്പാണ്. ചലച്ചിത്രരംഗത്തെ അതിപ്രശസ്തരായ, ഫെഫ്ക ജനറൽ സെക്രട്ടറിയും പ്രമുഖ സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ കൂടാതെ സംവിധായകരായ തരുൺ മൂർത്തി, ലിജോ ജോസ് പെല്ലിശ്ശേരി, സാബ് ജോൺ, ചിദംബരം എസ്, വിധു വിത്സൻ്റ്, എ.കെ സാജൻ, സഞ്ജയ് ( ബോബി - സഞ്ജയ്) ശ്യാം പുഷ്കർ, അജു കെ നാരയണൻ, എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
മലൈക്കോട്ടൈ വാലിബനു നേരിട്ട വിമർശനങ്ങളോടു പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല, അവരുടെ അഭിരുചികളെ മാറ്റിമറിക്കാനും സംവിധായകനു കഴിയണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ സിനിമയെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. ‘‘ജോജുവിന്റെ എട്ടും എട്ടും പതിനാറിന്റെ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’’ എന്നാണ് അദ്ദേഹം ചിത്രം കണ്ട ശേഷം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറയുന്നു. ‘‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന
കൊച്ചി ∙ ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.
Results 1-10 of 93