Activate your premium subscription today
‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ കാസ്റ്റിങ് കോൾ തട്ടിപ്പ്. മലയാളി നടി നടി ഷൈനി സാറയാണ് തനിക്കു വന്ന വ്യാജ കാസ്റ്റിങ് കോളിനെ പറ്റി വെളിപ്പെടുത്തിയത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് വ്യാജ കാസ്റ്റിങ് കാൾ വന്നതെന്ന് ഷൈനി
കോവിഡിനു മുൻപു വരെ വരുന്ന സിനിമകൾ ചെയ്യുക എന്നതായിരുന്നു എന്റെ രീതി. തുടക്കത്തിൽ നീലത്താമര ചെയ്യുമ്പോഴൊക്കെ സിനിമയിലേക്ക് ആവേശപൂർവം കയറണം എന്നൊന്നും ഇല്ലായിരുന്നു. ഇന്ന് അതല്ല മാനസികാവസ്ഥ. ഇന്നെനിക്കു സിനിമകൾ ചെയ്തേ പറ്റൂ. 54 വയസ്സായി. കാക്കനാട് വാടക വീടെടുത്ത് താമസിക്കുകയാണ്. ജീവിതത്തിന്റെ
നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വളരെ പെട്ടെന്ന് തന്നെ നടപടി എടുത്തത് പ്രശംസനീയമെന്ന നടി മാലാ പാർവതി. ഹണി റോസ് ചെയ്തത് വലിയകാര്യമാണ്. ഇത്തരത്തിലുള്ള പരാതികളിൽ ഒരു നടപടിയും ഉണ്ടാകില്ല എന്ന പൊതുബോധത്തിനാണ് മാറ്റം വന്നിരിക്കുന്നത്. എത്ര ശക്തനും സമ്പന്നനും ആണെങ്കിലും നടപടി ഉണ്ടാകുമെന്ന് തെളിയിച്ചു ഈ നടപടി. അതിൽ സന്തോഷവും ആശ്വാസവുമുണ്ട് എന്ന് മാലാ പാർവതി പറയുന്നു. അശ്ലീലമായ കമന്റു പറയുന്നവർക്കെതിരെ മാത്രമല്ല സമൂഹ മാധ്യമങ്ങളിലെ തലക്കെട്ടുകളിലൂടെ ഇത്തരം കമന്റുകൾ ഇടാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും പരാതി കൊടുത്തിട്ടുണ്ട്. താൻ കൊടുത്തൊരു കേസിൽ തന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിച്ചു എന്നൊരു സചിത്ര വാർത്ത സമൂഹ മാധ്യമങ്ങളിൽ കണ്ടു. അതിനടിയിൽ വരുന്ന കമന്റുകൾ 'ഈ കിളവിയെ ആർക്ക് വേണം' 'ആരാണ് ഇവർ' എന്നൊക്കെയാണ്. ഇത്തരത്തിൽ കമന്റിടാൻ പ്രേരിപ്പിക്കുന്നവർക്കെതിരെ കൂടി നടപടി ഉണ്ടാകണം എന്ന് മാലാ പാർവതി പറയുന്നു. ഹണി റോസിന്റെ ധീരമായ നടപടി പ്രശംസനീയാർഹമാണെന്നും, സമൂഹത്തിൽ മാറ്റം വരുമെന്ന് തോന്നിത്തുടങ്ങി എന്നും മാല പാർവതി പറയുന്നു.
അമ്മ വേഷത്തിലും സഹനടിയായും മലയാളത്തിൽ ശ്രദ്ധേയയായ മാലാ പാർവതി നെഗറ്റിവ് വേഷത്തിലെത്തി ഞെട്ടിച്ച സിനിമയാണ് ‘മുറ’. രമാദേവി എന്ന വനിത ഗുണ്ടാ നേതാവായാണ് മാലാ പാർവതി ചിത്രത്തില് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസിനെത്തിയതോടെ സിനിമയിലെ നടിയുടെ ഒരു ക്ലിപ്പ് സമൂഹ
കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുറ ഗംഭീര പ്രതികരണങ്ങളുമായി തിയറ്ററുകളിൽ കുതിക്കുകയാണ്. പുതുമുഖങ്ങളായ ഒരുകൂട്ടം ചെറുപ്പക്കാരിലൂടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പുതുമയോടെ അവതരിപ്പിച്ച മുസ്തഫയും സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്ത മാല പാർവതിയും മനോരമ ഓൺലൈനിൽ.
‘മുറ’ സിനിമ കണ്ട് വികാരഭരിതനായ യുവാവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘മുറ’യിലെ താരങ്ങളും അണിയറപ്രവർത്തകരും തിയറ്റർ വിസിറ്റ് നടത്തുന്നതിനിടെയാണ് തിയറ്ററിൽ നിന്നൊരു പ്രേക്ഷകൻ താരങ്ങൾക്കിടയിലേക്ക് ഓടിയെത്തിയത്. ശേഷം താരങ്ങളെ വാരിപ്പുണര്ന്ന് യുവാവ് വികാരനിർഭരനാകുകയായിരുന്നു. 21ാം
‘കപ്പേള’യ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയിലർ റിലീസായി. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്ഷൻ ഡ്രാമയാണ് മുറ. നവംബർ 8ന് ചിത്രം
കൊച്ചി∙ നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. കുറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തയ്വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു.
പാർവതി തിരുവോത്തിനെപ്പോലെ കരുത്തുറ്റ പെൺകുട്ടികൾ ഉള്ള കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നത് അഭിമാനമെന്ന് നടി മാല പാർവതി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ‘‘ഇതൊരു സ്വാതന്ത്ര്യ സമരം പോലെയാണ് എനിക്കു തോന്നുന്നത്. പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത്
ഹേമാ കമ്മിറ്റി റിപ്പോർട്ട് വായിച്ചതിന്റെ ഷോക്കിൽ നിന്നും പുറത്തു വന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ എന്നും നടി മാല പാർവതി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും, അത് മറ്റേത് മേഖലയെക്കാളും സിനിമയിലാണ്
Results 1-10 of 48